ഏകകങ്ങൾക്കും അവ ഇണക്കിച്ചേർത്തുണ്ടാകുന്ന ശൃംഖലകൾക്കും അനുയോജ്യമായ ലായകത്തിൽ നടത്തുന്ന പോളിമറീകരണമാണ് സൊല്യൂഷൻ പോളിമറൈസേഷൻ.

പ്രത്യേകതകൾ തിരുത്തുക

ഫ്രീ റാഡിക്കൽ പോളിമറൈസേഷനു പറ്റിയ രീതികളിലൊന്നാണ് ഇത്. കാരണം ഫ്രീ റാഡിക്കൽ പോളിമറൈസേഷനിൽ ഉത്പാദിപ്പിക്കപ്പെടുന്ന താപോർജ്ജം വളരെ കൂടുതലാണ്. അനുയോജ്യമായ ലായകത്തിൽ ലയിപ്പിക്കുക വഴി മിശ്രണം നേർപ്പിക്കപ്പെടുകയും, ചൂട് വികിരണം ചെയ്യൽ എളുപ്പമാകയും ചെയ്യുന്നു, ചില ഉപയോഗങ്ങൾക്ക് ഈ പോളിമർ ലായനി അതേപടി ഉപയോഗിക്കാവുന്നതാണ്. പക്ഷെ ലായനിയിൽ നിന്ന് പോളിമർ വേർതിരിച്ചെടുക്കുക അത്ര എളുപ്പമല്ല. മറ്റൊരു പ്രധാന കാര്യം, ശൃംഖലകളുടെ ദൈർഘ്യം ഉപയോഗിക്കുന്ന ലായകമനുസരിച്ചിരിക്കും എന്നതാണ്. ചില ലായക തന്മാത്രകൾക്ക് വളർന്നു വരുന്ന ശൃംഖലാഗ്രങ്ങളെ നിർവീര്യമാക്കാനുളള കഴിവുളളതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

ഏകകം തന്നെ ലായകമാവുന്ന സന്ദർഭങ്ങളും ഉണ്ട്. ഇത് ബൾക്ക് പോളിമറൈസേഷൻറെ വിഭാഗത്തിൽ പെടും. സ്റ്റൈറീൻ, മീഥൈൽ മിഥാക്രിലേറ്റ് തുടങ്ങിയവ ഉദാഹരണം. പോളിമർ ലയിച്ചിട്ടുളള ഏകക ലായനികൾ പ്രിപോളിമർ എന്ന് അറിയപ്പെടുന്നു. പല ഉപയോഗങ്ങൾക്കും പ്രി പോളിമർ ലായനികൾ അവശ്യം വേണ്ട ഘടകമാണ് ഉദാഹരണത്തിന് എല്ലുകളുറപ്പിക്കാനുളള സിമൻറുണ്ടാക്കാനും മോണയുടെ അളവെടുക്കാനുളള ഡെൻറൽ സിമ ൻറിനും മിഥൈൽ മിഥാക്രിലേറ്റ് പ്രിപോളിമർ ആവശ്യമാണ്.

അവലംബം തിരുത്തുക

  1. Paul J Flory (1953). Principles of Polymer Chemistry. Cornell University Press. ISBN 978-0801401343.
  2. George Odian (, 2004). Principles of Polymerization (4 ed.). Wiley-Interscience. ISBN 978-0471274001. {{cite book}}: Check date values in: |year= (help)
  3. Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 978-1574447798. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  4. F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=സൊലൂഷൻ_പോളിമറൈസേഷൻ&oldid=3999027" എന്ന താളിൽനിന്ന് ശേഖരിച്ചത്