സേവാഗ്രാം

ഇന്ത്യയിലെ വില്ലേജുകള്‍

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്റെ പേരാണ് സേവാഗ്രാം ("സേവനത്തിനായുള്ള ഗ്രാമം"). ഇത് 1936 മുതൽ 1948-ൽ മരണം വരെ മോഹൻദാസ് ഗാന്ധിയുടെ (ഗാന്ധിജിയുടെ) ആശ്രമം സ്ഥിതിചെയ്തിരുന്ന സ്ഥലം ആയിരുന്നു.

Sevagram
village
Adi Nivas, the first residence of Mahatma Gandhi in Sevagram Ashram.
Adi Nivas, the first residence of Mahatma Gandhi in Sevagram Ashram.
Sevagram is located in Maharashtra
Sevagram
Sevagram
Sevagram is located in India
Sevagram
Sevagram
Coordinates: 20°44′10″N 78°39′45″E / 20.73611°N 78.66250°E / 20.73611; 78.66250
CountryIndia
StateMaharashtra
DistrictWardha
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
442 102
Telephone code91 7152
വാഹന റെജിസ്ട്രേഷൻMH-32
Nearest cityWardha
Lok Sabha constituencyWardha
Vidhan Sabha constituencyWardha
വെബ്സൈറ്റ്maharashtra.gov.in

അവലോകനം തിരുത്തുക

വാർധയിൽ നിന്ന് 8 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമമാണ് സേവാഗ്രാം. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് അവിടെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ മഹാത്മാ ഗാന്ധി ഈ ആശ്രമം സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ ശിഷ്യനായ വാർധയിലെ സേത്ത് ജംനാലാൽ ബജാജ് 300 ഏക്കർ (1.2 ചതുരശ്ര കിലോമീറ്റർ) ഭൂമിയിലാണ് ആശ്രമം നിർമ്മിച്ചിരിക്കുന്നത്.[1] ആശ്രമത്തിന് സമീപം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വസ്തുതകൾ സംരക്ഷിക്കുന്ന ഒരു മ്യൂസിയം സ്ഥിതിചെയ്യുന്നു.

ചരിത്രം തിരുത്തുക

മഹാത്മാ ഗാന്ധി 1930 -ൽ സബർമതി ആശ്രമത്തിൽ നിന്നും ഉപ്പു സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ഗാന്ധി രണ്ടുകൊല്ലത്തിലധികം തടവിൽ കഴിഞ്ഞിരുന്നു. ജയിലിൽ നിന്നു മോചിതനായ ശേഷം അദ്ദേഹം ഇന്ത്യമുഴുവൻ ചുറ്റി സഞ്ചരിച്ചു. മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ പിന്തുടർച്ചക്കാരനും വ്യവസായിയുമായ ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934-ൽ വാർധയിലെത്തിയ അദ്ദേഹം വാർധയിലെ ജംനാലാലിന്റെ ബംഗ്ലാവിൽ (ബജാജ് വാദി) [2] മഹിളാ ആശ്രമത്തിലെ പ്രാർഥനാ ക്ഷേത്രത്തിൽ ഒരു മുറിയിൽ താമസിച്ചു. [3]

1936 ഏപ്രിലിൽ ഗാന്ധിജി വാർഡയ്ക്ക് പുറത്ത് സെഗോൺ എന്ന ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു. സേവാഗ്രാം എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. [4]സേവാഗ്രാമിൽ വന്നപ്പോൾ ഗാന്ധിജിക്ക് 67 വയസ്സായിരുന്നു. ഗ്രാമീണ വീടുകൾ ഗാന്ധിയും, കസ്തൂർബായും, അനുയായികളും ആശ്രമത്തിൽ നിർമ്മിച്ച ചെറിയ വീടുകൾക്ക് സമാനമായിരുന്നു. ജാതീയ വ്യവസ്ഥ മാറ്റുന്നതിനായി ഹരിജനങ്ങൾ ആ ആശ്രമത്തിലെ അടുക്കളയിൽ ജോലിചെയ്തു. ധാം നദിയുടെ തീരത്താണ് വിനോബാ ഭാവേയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ദേശീയ കാര്യങ്ങളും പ്രസ്ഥാനങ്ങളും സംബന്ധിച്ച നിരവധി തീരുമാനങ്ങൾ സേവാഗ്രാമിലാണ് നടന്നിരുന്നത്. ഈ രാജ്യത്തിന്റെ അന്തർലീനമായ ശക്തിക്ക് ഗാന്ധിജി നിർമ്മിച്ച രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാനം കൂടിയാണിത്.

മഹാരാഷ്ട്രയിലെ വാർധ ടൗണിൽ നിന്ന് 8 കിലോമീറ്ററും നാഗ്പൂരിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് സേവാഗ്രാം. നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ഗാന്ധിജി ഇവിടെ താമസിക്കാൻ തീരുമാനിച്ചു. ഭാര്യ കസ്തൂർബാ അല്ലാതെ മറ്റാരെയും കൂടെ നിർത്താനുള്ള ഉദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സേവാഗ്രാം ആശ്രമം ഒരു സമ്പൂർണ സ്ഥാപനമാകുന്നതുവരെ ജോലിയുടെ സമ്മർദ്ദം മൂലം അദ്ദേഹത്തോടൊപ്പം കൂടുതൽ സഹപ്രവർത്തകരെ കൂടെ നിർത്താൻ പ്രേരിപ്പിച്ചു.. സേവാഗ്രാമിൽ ഒരു പോസ്റ്റ്, ടെലിഗ്രാഫ് ഓഫീസ് പോലും ഉണ്ടായിരുന്നില്ല. കത്തുകൾ വാർധയിൽ നിന്ന് കൊണ്ടുവരണമായിരുന്നു. ഈ മേഖലയിൽ മറ്റൊരു ഗ്രാമമായ ഷെഗോണും ഉണ്ടായിരുന്നു. ഇവിടെ സന്യാസി ഗജാനൻ മഹാരാജിന്റെ താമസസ്ഥലം പ്രസിദ്ധമാണ്. ഗാന്ധിജിയുടെ കത്തുകൾ തെറ്റായ മേൽവിലാസത്തിലെത്താൻ ഇത് കാരണമായി. അതുകൊണ്ട് ഈ ഗ്രാമത്തെ സേവാഗ്രാം [5] അല്ലെങ്കിൽ ഗ്രാമീണസേവനമായി പുനർനാമകരണം ചെയ്യാൻ 1940-ൽ തീരുമാനിച്ചു.

അവലംബങ്ങൾ തിരുത്തുക

  1. "Paramdham Ashram". http://www.jamnalalbajajfoundation.org. The Jamnalal Bajaj Foundation. Archived from the original on 26 മേയ് 2014. Retrieved 17 ജൂൺ 2014. {{cite web}}: External link in |website= (help)
  2. "Bajajwadi". http://www.jamnalalbajajfoundation.org. The Jamnalal Bajaj Foundation. Retrieved 17 June 2014. {{cite web}}: External link in |website= (help)
  3. Desai, Mahadev (1968). Day To Day With Gandhi. Wardha: Sarva Seva Sangh Prakashan. Retrieved 17 June 2014.
  4. "About Sevagram". http://www.jamnalalbajajfoundation.org. The Jamnalal Bajaj Foundation. Retrieved 17 June 2014. {{cite web}}: External link in |website= (help)
  5. Official website of Gandhiji in Sewagram, Sevagram and Mahatma Gandhi

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സേവാഗ്രാം&oldid=3264217" എന്ന താളിൽനിന്ന് ശേഖരിച്ചത്