സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ

ചെന്നൈ നഗരത്തിലെ അഡയാറിൽ 1948-ൽ സ്ഥാപിതമായ സി. എൽ. ആർ. ഐ[1] എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ തുകൽ ഗവേഷണകേന്ദ്രം (സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), സി. എസ്. ഐ. ആറിന്റെ ഘടകമാണ്. വിദ്യാഭ്യാസ്ഥാപനങ്ങളേയും വ്യവസായശാലകളേയും കൂട്ടിയിണക്കാനുതകുന്ന സാങ്കേതിക ഗവേഷണകേന്ദ്രമായി രംഗത്തു വന്ന സി. എൽ. ആർ. ഐ ഇന്ന് ഇന്ത്യൻ തുകൽ വ്യവസായത്തിന്റെ നാഡീകേന്ദ്രമാണ്. ഗവേഷണം, പരിശീലനം, പരീക്ഷണങ്ങൾ, രൂപകല്പന, ആസൂത്രണം തുടങ്ങിയ തുകൽ വ്യവസായത്തിന്റെ എല്ലാ രംഗങ്ങളിലും നേതൃത്വം വഹിക്കുന്നു. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ എ.ബി. മണ്ഡൽ ആണ്.

നേട്ടങ്ങൾ തിരുത്തുക

2000-2010 കാലയളവിൽ സി. എൽ. ആർ. ഐ 88 ഇന്ത്യൻ പാറ്റന്റുകളം 55 അന്താരാഷ്ട്രീയ പാറ്റന്റുകളം നേടിയെടുത്തു. കെ ജെ. ശ്രീറാം,(2004), പി. തണികൈവേലൻ( 2006), ബി. മദൻ (2008) ഗവേഷകർക്ക് സി. എസ്. ഐ. ആറിന്റെ യുവശാസ്ത്രജ്ഞൻ (സി. എസ്. ഐ. ആർ യംഗ് സയന്റിസ്റ്റ്) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. ജോൺ സുന്ദർ, വി.രംഗസ്വാമി, സി. മുരളീധരൻ, എ.ബി. മണ്ഡൽ എന്നിവരടങ്ങുന്ന സി. എൽ. ആർ. ഐ ഗവേഷക സംഘമാണ് 2011-ലെ സി. എസ്. ഐ. ആർ ടെക്നോളജി മെഡൽ കരസ്ഥമാക്കിയത്

പൂർണ്ണ വിവരങ്ങൾ തിരുത്തുക

സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അഡയാർ, ചെന്നൈ 600 020 ഇന്ത്യ. ഫോൺ: 91-44-24915238 ഫാക്സ്: +91-44-24912150 ഇമെയിൽ: clrim@vsnl.com

അവലംബം തിരുത്തുക

  1. http://www.clri.org/