സെനെക” (Seneca)  വടക്കേ അമേരിക്കയിൽ അധിവസിക്കുന്നതും ഇറോക്യൻ ഭാഷ സംസാരിക്കുന്നതുമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശക്കാരുടെ ഒരു കൂട്ടമാണ്. ചരിത്രപരമായി ഇവർ ജീവിച്ചിരുന്ന മേഖല, ഒൻറാറിയോ തടാകത്തിന് തെക്കുവശത്താണ്. ഈ ജനത, 1765 നും 1783നും ഇടയ്ക്കു നടന്ന അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തിനു മുമ്പ് ഭൂഖണ്ഡത്തിൻറെ ഏറ്റവും പടിഞ്ഞാറേ അറ്റത്ത് ന്യൂയോർക്ക് പ്രദേശത്ത് നിലവിലിരുന്ന “സിക്സ് നേഷൻസ്” അഥവാ “ഇറോക്യൂസ് ലീഗ്” (Haudenosaunee) എന്നറിയപ്പെട്ടിരുന്ന ദീർഘകാല സഖ്യമായിരുന്നു. ഇറോക്യൂസ് ലീഗിലെ (അവരുടെ ഭാക്ഷയിൽ “Kanonsionni”) മറ്റ് അംഗരാഷ്ട്രങ്ങൾ മൊഹാവ്ക്, ഒനെയ്ഡ, കയൂഗ, ഒനൊൻഡാഗ, ടുസ്കാറോറ എന്നിവയായിരുന്നു.

Seneca
Total population
8,000[1]
Regions with significant populations
 United States ( New York,  Oklahoma)
 കാനഡ ( Ontario)
Cattaragus Reservation2,412[2]
Tonawanda Reservation543
Allegany Reservation1,099
Languages
Seneca, English, Other Iroquoian languages,
Religion
Longhouse, Handsome Lake, Kai'hwi'io, Kanoh'hon'io, Kahni'kwi'io, other Christian denominations
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Onondaga Nation, Oneida Nation, Tuscarora Nation, Mohawk Nation, Cayuga Nation, other Iroquoian peoples, Wyandot (Huron) Nation, Neutral Nation, Erie Nation, Lenape Nation, Shawnee Nation, Mingo Nation
Seneca Chief Cornplanter Portrait by F. Bartoli, 1796
Seneca woman Ah-Weh-Eyu (Pretty Flower), 1908.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിൽ മാത്രം, ഫെഡറൽ അംഗീകാരം ലഭിച്ച മൂന്നു സെനെക ഗോത്രങ്ങളിലായി 10,000 അംഗങ്ങളുണ്ട്. ഇവയിൽ രണ്ട് ഗോത്രങ്ങൾ ന്യൂയോർക്കിൽ ബഫലോയ്ക്കു സമീപം “സെനെക നേഷൻ ഓഫ് ന്യൂയോർക്കിലെ” രണ്ടു റിസർവ്വേഷനുകളിലായും “റ്റൊനവാൻഡ” ബാൻറ് ഓഫ് സെനക നേറ്റീവ അമേരിക്കൻ റിസർവ്വേഷനിലും” ഒക്ലാഹോമയിലെ “സെനെക-കയൂഗ” നേഷനിലുമായാണുള്ളത്. ഇന്ത്യൻ റിമൂവൽ ആക്ടിൻറെ കാലത്ത് ഒഹിയോയിൽ നിന്ന് എത്തിയവരാണ് സെനെക-കയൂഗ നേഷനിലുള്ളവരുടെ പൂർവ്വികർ. അതുകൂടാതെ ഏകദേശം 1,000 സെനെകാ ഇന്ത്യക്കാർ കാനഡയിലെ ബ്രാൻറഫോർഡിനു സമീപം ഒൻറാറിയോയിൽ "സിക്സ് നേഷൻസ് ഓഫ് ദ ഗ്രാൻഡ് റിവർ ഫസ്റ്റ് നേഷൻ” റസർവ്വേഷനിൽ വസിക്കുന്നു. ഇവർ യഥാർത്ഥത്തിൽ, അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ഐക്യനാടുകൾക്കെതിരെ ബ്രിട്ടീഷുകാരോടൊപ്പം സഖ്യം ചെയ്യുകയും പിന്നീട് തങ്ങളുടെ ഭൂരിപക്ഷം ഭൂമിയും നിർബന്ധപൂർവ്വം ഐക്യനാടുകൾക്ക് അടിയറ വയ്ക്കേണ്ടിവന്ന സെനെക വർഗ്ഗക്കാരുടെ പിൻഗാമികളാണ്.

അവലംബം തിരുത്തുക

  1. "Culture". Seneca Nation of Indians. Retrieved 10 October 2015.
  2. (2000 Census)
"https://ml.wikipedia.org/w/index.php?title=സെനെക_ഇന്ത്യൻ_ജനത&oldid=3138586" എന്ന താളിൽനിന്ന് ശേഖരിച്ചത്