സി.കെ. നാരായണൻ കുട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009). സി.പി.ഐ.യുടെ പ്രതിനിധിയായാണ് നാരായണൻ കുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1927 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചുണ്ണി നായാർ പിതാവും, കാർത്ത്യായനിയമ്മ മാതവുമായിരുന്നു; ശാന്തകുമാരിയമ്മയായിരുന്നു ഭാര്യ, സതീഷ് ചന്ദ്രൻ, ജയശ്രീ എന്നിവരാണ് കുട്ടികൾ[2]. വിദ്യാർത്ഥിയായിരിക്കെ ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോകോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടി. 2009 ഏപ്രിൽ 28ന് ഇദ്ദേഹം അന്തരിച്ചു, ഭൗതിക ശരീരം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കരിച്ചു[2].

സി.കെ. നാരായണൻ കുട്ടി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎ.ആർ. മേനോൻ
മണ്ഡലംപറളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-02-15)ഫെബ്രുവരി 15, 1927
മരണംഏപ്രിൽ 28, 2009(2009-04-28) (പ്രായം 82)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിശാന്തകുമാരിയമ്മ
കുട്ടികൾഒരു ആൺകുട്ടി, ഒരു പെൺകുട്ടി
As of നവംബർ 8, 2011
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

  1. http://niyamasabha.org/codes/members/m464.htm
  2. 2.0 2.1 "Former MLA passes away". Retrieved 2020-12-29.
"https://ml.wikipedia.org/w/index.php?title=സി.കെ._നാരായണൻ_കുട്ടി&oldid=3508495" എന്ന താളിൽനിന്ന് ശേഖരിച്ചത്