പ്രോട്ടിയേസീ സസ്യകുടുംബത്തിലെ, ശിഖരങ്ങൾ താരതമ്യേന കുറവും നേരെ വളർന്നു സാമാന്യം വലിപ്പവും ആർജ്ജിക്കുന്ന, ഒരു വൃക്ഷമാണ് സിൽവർ ഓക്ക്. (ശാസ്ത്രീയനാമം: Grevillea robusta) 25-30 മീറ്റർ ഉയരം വയ്ക്കും. വ്യത്യസ്തമായ കാലാവസ്ഥകളിൽ വളരുമെങ്കിലും 1000 മീറ്ററിനടുത്ത് ഉയരമുള്ളതും 200-300 സെ.മീറ്റർ മഴ ലഭിക്കുന്നതുമായ പ്രദശങ്ങളിൽ വളർന്നു പുഷ്ടി പ്രാപിക്കുന്നു. ആഴമുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. കേരളത്തിലെ വനങ്ങളിൽ സ്വാഭാവികമായി വളരുന്നില്ല. വയനാട്ടിലും പീരുമേട് ഇടുക്കി ഭാഗങ്ങളിലും ഇതിന്റെ തോട്ടങ്ങൾ വനംവകുപ്പ് വച്ചു പിടിപ്പിക്കുന്നുണ്ട്. ധാരാളം തേനീച്ചകളെ ആകർഷിക്കുന്ന ഈ വൃക്ഷം തേനിന്റെ ഒരു പ്രധാന സ്രോതസ്സ് ആണ്[1].

സിൽവർ ഓക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G. robusta
Binomial name
Grevillea robusta
Synonyms
  • Grevillea pectinata R. Br.
  • Grevillea umbratica A. Cunn. ex. Meissner.

മറ്റു ഭാഷകളിലെ പേരുകൾ തിരുത്തുക

Common name: Silver oak, Silk oak • Manipuri: কৌবীলিযা Koubilia • Bengali: ৰূপসী Rupasi • Tamil: சவுக்கு மரம் Savukku-maram (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സിൽവർ_ഓക്ക്&oldid=3971550" എന്ന താളിൽനിന്ന് ശേഖരിച്ചത്