സില്ലുർ റഹ്മാൻ

മുൻ ബംഗ്ലാദേശ് പ്രസിഡന്റ്

ബംഗ്ലാദേശ് മുൻ പ്രസിഡന്റായിരുന്നു മുഹമ്മദ് സില്ലുർ റഹ്മാൻ (ബംഗാളി: মোঃ জিল্লুর রহমান; 9 മാർച്ച് 1929 – 20 മാർച്ച് 2013). ബംഗ്ലാദേശ് സ്വാതന്ത്ര്യ നായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായി ആയിരുന്നു. മുജിബിന്റെ മകൾ ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് അധികാരത്തിൽ എത്തിയതിനെ തുടർന്ന് 2009-ലാണ് പ്രസിഡന്റായി അധികാരമേറ്റത്. പ്രസിഡന്റ് പദത്തിലിരിക്കേ 2013-ൽ അന്തരിച്ചു.

സില്ലുർ റഹ്മാൻ
মোঃ জিল্লুর রহমান
സില്ലുർ റഹ്മാൻ
ബംഗ്ലാദേശ് പ്രസിഡന്റ്
ഓഫീസിൽ
12 February 2009 – 20 March 2013
പ്രധാനമന്ത്രിഷേഖ് ഹസീന
മുൻഗാമിഇയാജുദ്ദീൻ അഹമ്മദ്
പിൻഗാമിAbdul Hamid (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-03-09)9 മാർച്ച് 1929
Brahmanbaria, British Raj
(now Brahmanbaria, Bangladesh)
മരണം20 മാർച്ച് 2013(2013-03-20) (പ്രായം 84)
Singapore
രാഷ്ട്രീയ കക്ഷിAwami League
മറ്റ് രാഷ്ട്രീയ
അംഗത്വം
Grand Alliance (2008–2013)
പങ്കാളിIvy Rahman (1958–2004)
അൽമ മേറ്റർധാക്ക സർവകലാശാല

ജീവിത രേഖ തിരുത്തുക

അഭിഭാഷകനായിരുന്നു. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. 1970-ൽ പാകിസ്താൻ പാർലമെന്റംഗമായ റഹ്മാൻ രണ്ടു വർഷത്തിനു ശേഷം അവാമി ലീഗ് ജനറൽ സെക്രട്ടറിയായി. മുജീബുർ റഹ്മാൻ 1975 ൽ കൊല്ലപ്പെട്ട ശേഷം അവാമി ലീഗിനെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടു പോയ നേതാവാണ്. സൈനിക ഭരണകൂടം നാലു വർഷം ജയിലിൽ അടച്ചിരുന്നു. 1996 - 2001 വരെ മന്ത്രിയുടെ ചുമതല വഹിച്ചു. ഭാര്യ ഐവി റഹ്മാൻ 2004-ൽ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.[1]

മരണം തിരുത്തുക

വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന സില്ലുർ റഹ്മാനെ ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് സിംഗപൂരിൽ ചികിത്സയ്ക്ക് കൊണ്ടു പോയിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.[2]

അവലംബം തിരുത്തുക

  1. "Country crippled in hartal". The Daily Star. 25 August 2004. Retrieved 10 December 2012.
  2. "ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുർ റഹ്മാൻ അന്തരിച്ചു". ദേശാഭിമാനി. 21 മാർച്ച് 2013. Retrieved 21 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=സില്ലുർ_റഹ്മാൻ&oldid=2586825" എന്ന താളിൽനിന്ന് ശേഖരിച്ചത്