പ്രകാശവേഗത്തോടടുത്ത് സഞ്ചരിക്കുന്ന, വൈദ്യുതചാർജ്ജ് ഉള്ള കണങ്ങൾക്ക് വർത്തുളപാതയിൽ ത്വരണം സംഭവിക്കുമ്പോൾ വിസരിക്കപ്പെടുന്ന വിദ്യുത്കാന്തിക പ്രസരണമാണ് സിങ്ക്രോട്രോൺ പ്രസരണം. കണികാ ആക്സിലറേറ്ററുകളിൽ ബെൻഡിങ് മാഗ്നറ്റ്,അണ്ഡുലേറ്റർ, വിഗ്‌ളർ മുതലായവ ഉപയോഗിച്ചാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്. വിദ്യുത്കാന്തിക സ്പെക്ട്രത്തിലെ മൈക്രോവേവ് മുതൽ ഹാർഡ് എക്സ്-റേ വരെയുള്ള എല്ലാ തരംഗദൈർഘ്യങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ബെൻഡിങ് മാഗ്നറ്റിൽ നിന്നുള്ള സിങ്ക്രോട്രോൺ പ്രസരണം

ജനറൽ ഇലക്ട്രിക് (ജി. ഇ.) കമ്പനിയുടെ ആക്സിലറേറ്ററിൽ 1946-ൽ ആണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ഇന്ന് ഇത് ഗവേഷണരംഗത്തും വ്യാവസായിക രംഗത്തും ഒരു പോലെ ഉപയോഗിക്കപ്പെടുന്നു. പൾസാർ വിന്റ് നെബുലകളും മറ്റും സിങ്ക്രോട്രോൺ പ്രസരണങ്ങൾ സൃഷ്ടിക്കുന്നതിനാൽ ജ്യോതിശാസ്ത്രരംഗത്തും ഈ പഠനങ്ങൾ പ്രസക്തമാകുന്നു.

ഇന്ത്യയിൽ ആണവോർജ്ജ വകുപ്പിനു കീഴിലുള്ള രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്ക്നോളജി എന്ന ഗവേഷണ സ്ഥാപനത്തിൽ ഇൻഡസ്-1, ഇൻഡസ്-2 എന്നീ രണ്ട് സിങ്ക്രോട്രോണുകൾ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സിങ്ക്രോട്രോൺ_പ്രസരണം&oldid=1692163" എന്ന താളിൽനിന്ന് ശേഖരിച്ചത്