സാമ്പത്തികമായോ രാഷ്‌ട്രീയമായോ സൈനികമായോ മറ്റൊരു ശക്തമായ രാഷ്ട്രത്തിന് കീഴിൽ വരുന്ന പരിമിത സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് സാമന്തരാജ്യങ്ങൾ അഥവാ ക്ലയന്റ് സ്റ്റേറ്റ് എന്നറിയപ്പെടുന്നത് [1]. ഉപഗ്രഹരാജ്യം, അനുബന്ധരാജ്യം, പാവഭരണം, കോളനി, വസ്സൽ രാജ്യം, പോഷകരാജ്യം എന്നിവയെല്ലാം സാമന്തരാജ്യങ്ങളുടെ വിവിധ തരങ്ങളിൽ പെട്ടതാണ്. നേരിട്ടുള്ള ഭരണത്തിന്റെ സങ്കീർണ്ണതകളില്ലാതെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാവുന്നതിനാൽ സാമ്രാജ്യങ്ങൾക്ക് സൗകര്യപ്രദമായിരുന്നു ഇത്തരം ഭരണരീതി.


പുരാതനകാലത്ത് പേർഷ്യ, റോം, ഗ്രീസ് എന്നീ സാമ്രാജ്യങ്ങൾ ചെറുരാജ്യങ്ങളെയും പ്രദേശങ്ങളെയും ഇത്തരത്തിൽ സാമന്തരാജ്യങ്ങളാക്കിയിരുന്നു.[2] [3] മധ്യകാലഘട്ടങ്ങളിലും ഈ രീതി വിവിധ സാമ്രാജ്യങ്ങൾ തുടർന്നു വന്നു. മംഗോളിയൻ സാമ്രാജ്യം, ഒട്ടോമൻ സാമ്രാജ്യം എന്നിങ്ങനെ വന്ന് യൂറോപ്പ്യൻ സാമ്രാജ്യങ്ങളും തങ്ങളുടെ കോളനികളായി വിവിധ പ്രദേശങ്ങളെ തങ്ങളുടെ അധീശത്വത്തിൽ നിർത്തിവന്നു.


ആധുനിക കാലത്ത് ഭൂരിഭാഗം സാമന്തരാജ്യങ്ങളും സ്വാതന്ത്ര്യം നേടുകയോ സ്വയംഭരണം കൈവരിക്കുകയോ ചെയ്യുകയുണ്ടാായി.

അവലംബം തിരുത്തുക

  1. Michael Graham Fry, Erik Goldstein, Richard Langhorne. Guide to International Relations and Diplomacy. London, England, UK; New York, New York, USA: Continuum International Publishing, 2002. Pp. 9.
  2. Rocca, Samuel (2008). Herod's Judaea. ISBN 9783161497179.
  3. Collected studies: Alexander and his successors in Macedonia, by Nicholas Geoffrey Lemprière Hammond,1994,page 257,"to Demetrius of Pharos, whom she set up as a client king
"https://ml.wikipedia.org/w/index.php?title=സാമന്തരാജ്യങ്ങൾ&oldid=3528617" എന്ന താളിൽനിന്ന് ശേഖരിച്ചത്