സാക്രമെൻറൊ നദി, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയിലുള്ള ഒരു പ്രധാന നദിയാണ്. ഇത് കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലയി നദിയുമാണ്.[9]  ക്ലാമത്ത് മലനിരകളിൽനിന്നുത്ഭവക്കുന്ന ഈ നദി, 400 മൈൽ (604 കിലോമീറ്റർ തെക്കു ദിക്കിലേയ്ക്കൊഴുകി സാക്രമെൻറൊ-സാൻ ജോക്വിൻ അഴിമുഖത്തും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലുമെത്തിച്ചേരുന്നു. ഈ നദിയുടെ നീർവാർച്ചാപ്രദേശം 19 കാലിഫോർണിയൻ കൌണ്ടികളിലായി ഏകദേശം 26,500 സ്ക്വയർ മൈൽ (69,000 km2) പ്രദേശത്ത് പരന്നുകിടക്കുന്നു.

സാക്രമെൻറൊ നദി
Buenaventura, San Roque, Rio de los Sacramentos
View from the steep vegetated bank of a large river looking along the course of the water; grassy hills lie on the opposite shore under a cloudy sky.
Sacramento River from the old pumping station in Sacramento, California
Nickname: Sac River, Nile of the West[1]
രാജ്യം United States
സംസ്ഥാനം California
പോഷക നദികൾ
 - ഇടത് Pit River, Deer Creek, Butte Creek, Feather River, American River
 - വലത് Clear Creek, Cottonwood Creek, Stony Creek, Cache Creek, Putah Creek
പട്ടണങ്ങൾ Mount Shasta, Dunsmuir, Redding, Anderson, Red Bluff, Princeton, Colusa, Davis, Sacramento, Rio Vista, Antioch
സ്രോതസ്സ് Confluence of Middle and South Forks [2]
 - സ്ഥാനം Near Mount Shasta, Siskiyou County
 - ഉയരം 3,674 ft (1,120 m) [3]
 - നിർദേശാങ്കം 41°16′24″N 122°24′05″W / 41.27333°N 122.40139°W / 41.27333; -122.40139 [2]
അഴിമുഖം Suisun Bay
 - സ്ഥാനം Contra Costa-Solano county line
 - ഉയരം 0 ft (0 m)
 - നിർദേശാങ്കം 38°03′48″N 121°51′10″W / 38.06333°N 121.85278°W / 38.06333; -121.85278 [2]
നീളം 400 mi (644 km), North-south [4]
നദീതടം 26,500 sq mi (68,635 km2) [5]
Discharge for near Sacramento, CA[6]
 - ശരാശരി 28,139 cu ft/s (797 m3/s) [7][8]
 - max 489,000 cu ft/s (13,847 m3/s) [7][8]
 - min 3,970 cu ft/s (112 m3/s) [7]
Map of the Sacramento River watershed

വിശാലമായ സാക്രമെൻറൊ നദീതട പ്രദേശം ഒരിക്കൽ മത്സ്യങ്ങളാലും മറ്റു ജലജീവികളാലും സമൃദ്ധമായിരുന്നു. പ്രത്യേകിച്ച് ഈ നദീമേഖലയിൽ കണ്ടുവന്നിരുന്ന ചിനൂക്ക് സാൽമൺ മത്സ്യങ്ങൾക്ക് പേരുകേട്ടതായിരുന്നു ഈ നദി. 12,000 വർഷങ്ങൾക്കു മുമ്പുതന്നെ ഈ നദീതടത്തിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് മനുഷ്യൻ ജീവിച്ചിരുന്നു. കാലിഫോർണിയയിൽ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാർ തിങ്ങിപ്പാർത്തിരുന്ന പ്രദേശമായിരുന്നു ഈ നദീതടം. പുരാതനകാലം മുതൽക്കുതന്നെ ഈ നദി ഗതാഗതത്തിനും വാണിജ്യങ്ങൾക്കുമുള്ള പാതയായി ഉപയോഗിച്ചിരുന്നു. നൂറുകണക്കിന് തദ്ദേശീയ ഗോത്രവർഗ്ഗങ്ങൾ പ്രാദേശികമായ ആചാരാനുഷ്ടാനങ്ങൾ അനുവർത്തിച്ച് സാക്രമെന്റൊ താഴ്‍വരയിൽ അധിവസിച്ചിരുന്നു. 1700 കളിലാണ് യൂറോപ്യൻ പര്യവേക്ഷകർ ഈ മേഖലയിലെത്തിച്ചേരുന്നത്. സ്പാനീഷ് പര്യവേക്ഷകനായ ഗബ്രിയേൽ മൊറാഗയാണ് നദിയ്ക്ക് “റിയോ ഡി ലോസ് സാക്രമെൻറോസ്” എന്ന് 1808 ൽ പേരു നൽകിയത്. ഈ പേരു ലോപിക്കുകയും ആംഗലേയത്തിലായപ്പോൾ “സാക്രമെൻറൊ” എന്നാവുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിൽ സാക്രമെൻറൊ നദിയുടെ ഒരു പോഷകനദിയിൽ സ്വർണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. ഇത് കാലിഫോർണിയ ഗോൾഡ് റഷിനു കാരണായിത്തീർന്നു. ഇക്കാലത്ത് മറ്റു മേഖലകളിൽനിന്നും ജനങ്ങൾ ഇവിടേയ്ക്ക് ഒഴുകിയെത്തുകയും ചെയ്തു. കരമാർഗ്ഗമുള്ള നടത്താരകളായ കാലിഫോർണിയ ട്രെയിൽ, സിസ്കിയൂ ട്രെയിൽ എന്നിവ വഴി ആയിരക്കണക്കിനു ഖനിജാന്വേഷകർ സ്വർണ്ണഖനികളിലേയ്ക്ക് എത്തിച്ചേർന്നു. നൂറ്റാണ്ടിൻറെ അവസാനപാദത്തിൽ മേഖലയുടെ സാമ്പത്തികാഭിവൃദ്ധി ഖനനത്തെ മാത്രം ആശ്രയിച്ചായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ അനേകം കുടിയേറ്റക്കാർ കൃഷി, മേച്ചിൽ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിലും വ്യാപൃതരായി. ജനബാഹുല്യമുള്ള വിവിധ സമൂഹങ്ങൾ സാക്രമെൻറൊ നദിയ്ക്കു സമാന്തരമായി സംസ്ഥാന തലസ്ഥാനമായ സാക്രമെൻറൊ ഉൾപ്പെടെയുള്ള ഏതാനും പട്ടണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വർദ്ധിച്ച തോതിലുള്ള ഖനന പ്രവർത്തനങ്ങളും കാർഷികവൃത്തിയും കാരണമായി സാക്രമെൻറൊ നദി ഇക്കാലത്ത് മലിനമാക്കപ്പെട്ടു. 1950 കൾ മുതൽ നദീതടമേഖലയിൽ ഒട്ടനവധി ജലവൈദ്യുത പദ്ധതികൾ നിലവിൽവന്നു. ഇക്കാലത്ത് പ്രധാനദിയിലും പോഷകനദികളിലുമായി അനേകം അണക്കെട്ടുകൾ നിലനില്ക്കുന്നു. കനാലുകൾ വഴി മദ്ധ്യ, തെക്കൻ കാലിഫോർണി മേഖലകളിലെ വിശാലമായ മേഖലകളിലാകെ ഈ നദിയിൽ നിന്നു ജലസേചനം നടത്തുന്നു. രാജ്യത്തിൻരെ പ്രധാന കാർഷികമേഖല ഈ പ്രദേശത്താണ്. കാലിഫോർണിയയിലെ ജനസംഖ്യയിലെ പാതിയോളം പേർക്ക് ഈ നദിയിലെ ജലം ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നു.  നദീ മേഖലയിലെ മനുഷ്യൻറെ അനിയന്ത്രിമായ ഇടപെടലുകളും പരിഷ്കാരങ്ങളും നദീ നടത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായി ഭവിക്കുകയും ഒരിക്കൽ സമൃദ്ധമായിരുന്ന നദിയിലെ മത്സ്യസമ്പത്ത് നാശോന്മുഖമാകുകയും ചെയ്തു.


അവലംബം തിരുത്തുക

  1. Angel, Devanie (2002-12-05). "The 'reasonable' environmentalist: When John Merz talks about the Sacramento River, people listen". Chico News & Review. Sacramento River Preservation Trust. Archived from the original on 2018-12-25. Retrieved 2010-09-05.
  2. 2.0 2.1 2.2 "Sacramento River". Geographic Names Information System. United States Geological Survey. 1981-01-19. Retrieved 2010-08-27.
  3. "South Fork Sacramento River". Geographic Names Information System. United States Geological Survey. 1981-01-19. Retrieved 2010-08-27.
  4. Benke and Cushing, p. 547
  5. "Boundary Descriptions and Names of Regions, Subregions, Accounting Units and Cataloging Units". U.S. Geological Survey. Retrieved 2010-08-22.
  6. Discharge figure is a combination of USGS gage 11447650 Sacramento River at Freeport and USGS 11453000 Yolo Bypass near Woodland. Flood flows diverted around the Sacramento area via the Sacramento River Flood Control Project are recorded by the Yolo Bypass gage.
  7. 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Freeport-discharge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Yolo-bypass-discharge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Carter, James and Resh, Vincent (2005). "Pacific Coast Rivers of the Coterminous United States". In Benke, Arthur and Colbert Cushing (ed.). Rivers of North America. Elsevier. pp. 547–552. ISBN 0120882531.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സാക്രമെൻറൊ_നദി&oldid=3792394" എന്ന താളിൽനിന്ന് ശേഖരിച്ചത്