സഹകരണം പരിണാമ പ്രക്രിയയിൽ, ജീവജാലങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയോ അല്ലെങ്കിൽ പൊതുവായ പരസ്പര ആനുകൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യുന്ന പ്രക്രിയയാണ്. സാമൂഹിക പങ്കാളികളുടെ പ്രത്യുൽപാദന വിജയം വർദ്ധിപ്പിക്കുന്നതിനായി ഏതെങ്കിലും അനുകൂലനം (ജീവികളുടെ പരിസരവുമായുള്ള ഒത്തിണങ്ങൽ) ആവിഷ്കരിക്കപ്പെടുന്നത് കുറഞ്ഞത് ഒരു ഭാഗം മാത്രമായിട്ടാണ് ഇതിനെ സാധാരണയായി നിർവ്വചിച്ചിരിക്കുന്നത്. [1] ഉദാഹരണത്തിനു പ്രദേശിക ആൺ സിംഹങ്ങളുടെ ഗർജ്ജനങ്ങൾ നുഴഞ്ഞുകയറ്റക്കാരെ നിരുത്സാഹപ്പെടുത്തുക വഴി ഒപ്പമുള്ള മറ്റു സിംഹങ്ങൾക്കും പ്രയോജനകരമാകുന്നു.[2]

ഈ പ്രക്രിയ സംഘത്തിനുള്ളിലെ മത്സരവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വാർത്ഥപരമായ കാരണങ്ങളാൽ വ്യക്തികൾ തമ്മിൽ പരസ്പരം പ്രവർത്തിക്കുന്നു. സഹകരണം മനുഷ്യരിൽ മാത്രമല്ല, മറ്റ് മൃഗങ്ങളിലും കാണപ്പെടുന്നു. നാനാവർണ്ണമായ മൃഗക്കൂട്ടമായ സീബ്ര മുതൽ തുടങ്ങി ചിന്നം വിളിക്കുന്ന ആഫ്രിക്കൻ ആനകൾ വരെയുള്ള വൈവിധ്യമുള്ള വർഗീകരണ സംഘങ്ങൾ കാണിക്കുന്ന പരസ്പര സഹകരണം വളരെ വലുതാണ്. പല ജന്തുക്കളുടെയും സസ്യജാലങ്ങളുടെയും വർഗ്ഗങ്ങൾ അവരുടെ സ്വന്തം വർഗ്ഗങ്ങളിലെ അംഗങ്ങളും മറ്റു വർഗ്ഗങ്ങളിലെ അംഗങ്ങളുമായി സഹകരിക്കുന്നു.

ജന്തുക്കളുടെ ഇടയിലെ സഹകരണം തിരുത്തുക

മൃഗങ്ങളുടെയിടയിൽ ബന്ധുക്കൾ തമ്മിലാണു കൂടുതലും സഹകരണം കണ്ടുവരുന്നത്. ഒരു ജീവിയ്ക്ക് അതിജീവിക്കാനുള്ള സാധ്യത ആദ്യം വിനാശകരമായി തോന്നിയേക്കാം എങ്കിലും ബന്ധപ്പെട്ട വ്യക്തിയെ സഹായിക്കുന്ന സമയവും വിഭവങ്ങളും യഥാർത്ഥത്തിൽ ദീർഘകാലത്തേയ്ക്ക് പ്രയോജനകരമാണ്. ബന്ധുക്കൾ ജനിതകമാതൃകയുടെ പങ്കുവഹിക്കുന്നതിനാൽ, വാസ്തവത്തിൽ ഓരോ വ്യക്തിക്കും അതിജീവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. സഹായകാരിയുടെ ജനിതകഗുണങ്ങൾ ഭാവി തലമുറകൾക്ക് കൈമാറുകയും ചെയ്യുന്നു.[3]


അവലംബം തിരുത്തുക

  1. Gardner, Andy; Griffin, Ashleigh; West, Stuart (December 2009). "Theory of Cooperation". eLS. doi:10.1002/9780470015902.a0021910.
  2. Clutton-Brock, T (5 November 2009). "Cooperation between non-kin in animal societies". Nature. 462 (7269): 51–57. doi:10.1038/nature08366.
  3. Hamilton, W. D. (1964). "The genetical evolution of social behaviour. I". Journal of Theoretical Biology. 7 (1): 1–16. doi:10.1016/0022-5193(64)90038-4. PMID 5875341.
"https://ml.wikipedia.org/w/index.php?title=സഹകരണം_(ജീവപരിണാമം)&oldid=3774699" എന്ന താളിൽനിന്ന് ശേഖരിച്ചത്