പ്രമുഖ പാകിസ്താനി ഉറുദു കവിയാണ് സലീം കൗസാർ (ജനനം: ആഗസ്റ്റ് 1947).[1] [2][3] നിരവധി കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ചില ടെലിവിഷൻ സീരിയലുകൾക്കായി ഗാനങ്ങളും രചിച്ചിട്ടുണ്ട്.[4]

സലീം കൗസാർ
سلیم کوثر
ജനനം
മുഹമ്മദ് സലീം

ആഗസ്റ്റ് 1947
പാനിപ്പട്ട്, ഇന്ത്യ
ദേശീയതപാകിസ്താൻ
തൊഴിൽകവി
അറിയപ്പെടുന്നത്ഗസൽ, "മേം ഖയാൽ ഹൂം കിസി ഓർ കാ".

ജീവിതരേഖ തിരുത്തുക

1947 ആഗസ്റ്റിൽ പാനിപ്പട്ടിൽ ജനിച്ചു. ഇന്ത്യാവിഭജനത്തിനുശേഷം പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഖനേവാലിൽ ആയിരുന്നു താമസിച്ചത്.  ഖനേവാലിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ‌പിന്നീട് കബീർബാലയിലേക്ക് താമസം മാറി. 1972ൽ ജോലിസംബന്ധമായ കാരണങ്ങളാൽ കറാച്ചിയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ചില വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.[4]

സാഹിത്യ ജീവിതം തിരുത്തുക

കബീർവാലയിൽ വച്ച് പ്രശസ്തരായ ഉറുദു കവികളെ പരിചയപ്പെട്ടതോടെയാണ് കൗസാർ ഉറുദു കവിതകളിൽ തല്പരനാവുകയും കവിതകൾ എഴുതാൻ ആരംഭിക്കുകയും ചെയ്തു.   കറാച്ചിയിലേക്ക് താമസം മാറിയതോടെ ഒരു പത്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ശ്ലോക രൂപത്തിലുള്ള ഉറുദു കവിതകൾ എഴുതാൻ ആരംഭിക്കുകയും ചെയ്തു. 5 ഉറുദു  കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. "മേം ഖയാൽ ഹൂം" എന്ന ഗസൽ പ്രശസ്ത ഗായകൻ മെഹ്‌ദി ഹസൻ ആലപിച്ചതോടുകൂടിയാണ് കൗസാർ പ്രശസ്തനായത്. [5] ദോഹ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഡെൻമാർക്ക്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.[4]

കവിതകൾ തിരുത്തുക

  • മൊഹബത് ഏക് ഷജർ ഹാ (1994)[1][4] محبت اِک شجر ہے
  • ഖാലി ഹാതോൺ മേം ആർസോ സമാ (1980)[1][4]خالی ہاتھوں میں ارض و سماء
  • സാരാ മൗസം ബദൽനയ് ദൗ (1991[1][4]ذر( موسم بدلنے دو
  • ദുനിയാ മേരി ആസൂ സേ കാം ഹേ (2007)[1] دنیا مری آرزو سے کم ہے

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 {{cite web}}: Empty citation (help)
  2. "ادارۂ فکر نو کراچی کی تشکیل نو-Established Literay Org". Daily Jasarat.com. 2013-01-20. Archived from the original on 2013-06-29. Retrieved 2013-04-05.
  3. {{cite web}}: Empty citation (help)
  4. 4.0 4.1 4.2 4.3 4.4 4.5 "I have a treasure of love and song — Saleem Kausar, By Naseer Ahmad". Daily Dawn. 2008-05-15. Retrieved 2013-04-05.
  5. {{cite web}}: Empty citation (help)

പുറം കണ്ണികൾ‌ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സലീം_കൗസാർ&oldid=3970847" എന്ന താളിൽനിന്ന് ശേഖരിച്ചത്