സത്യ നദെല്ല

മൈക്രോസോഫ്റ്റിന്റെ സി. ഇ. ഒ

മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[2][3]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[4].

സത്യ നദെല്ല
2017 ൽ നദെല്ല
ജനനം
സത്യ നാരായണ നദെല്ല

(1967-08-19) 19 ഓഗസ്റ്റ് 1967  (56 വയസ്സ്)
പൗരത്വംUnited States[1]
വിദ്യാഭ്യാസം
തൊഴിൽCEO of Microsoft
തൊഴിലുടമMicrosoft
ജീവിതപങ്കാളി(കൾ)
Anupama Nadella
(m. 1992)
കുട്ടികൾ3

ആദ്യകാല ജീവിതം തിരുത്തുക

ഇന്നത്തെ തെലങ്കാനയിലെ ഹൈദരാബാദിലാണ് [5]തെലുങ്ക് സംസാരിക്കുന്ന ഹിന്ദു കുടുംബത്തിലാണ് നാദെല്ല ജനിച്ചത്.[6][7] അമ്മ പ്രഭാവതി ഒരു സംസ്‌കൃത ലക്ചററും അച്ഛൻ ബുക്കാപുരം നാദെല്ല യുഗന്ധർ 1962 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറുമായിരുന്നു.[8] [9][10][11]

1988 ൽ കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിനുമുമ്പ് നാദെല്ല ബീഗുമ്പേട്ടിലെ ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ചേർന്നു.[12][13][14] എം.എസിന് പഠിക്കാനായി നാഡെല്ല യുഎസിലേക്ക് പോയി.[15] വിസ്കോൺസിൻ-മിൽ‌വാക്കി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ 1990 ൽ ബിരുദം നേടി.[16] പിന്നീട് 1996 ൽ ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ നേടി.

"വസ്തുക്കൾ നിർമ്മിക്കാനുള്ള എന്റെ അഭിവാഞ്ചയെക്കുറിച്ച് എനിക്കറിയാം" എന്ന് നാദെല്ല പറഞ്ഞു.[17]

കരിയർ തിരുത്തുക

സൺ മൈക്രോസിസ്റ്റംസ് തിരുത്തുക

1992 ൽ മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ് നാഡെല്ല സൺ മൈക്രോസിസ്റ്റംസ് അതിന്റെ ടെക്നോളജി സ്റ്റാഫിൽ അംഗമായി പ്രവർത്തിച്ചു.[18]

മൈക്രോസോഫ്റ്റ് തിരുത്തുക

 
മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന ആദ്യ ദിവസം, മുൻ സിഇഒമാരായ ബിൽ ഗേറ്റ്സ് (ഇടത്ത്), സ്റ്റീവ് ബാൽമർ (വലത്ത്)

മൈക്രോസോഫ്റ്റിൽ, ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള കമ്പനിയുടെ നീക്കവും ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനവും ഉൾപ്പെടുന്ന പ്രധാന പ്രോജക്ടുകൾക്ക് നാദെല്ല നേതൃത്വം നൽകി.[19]

ഓൺലൈൻ സേവന വിഭാഗത്തിന്റെ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ (ആർ & ഡി) സീനിയർ വൈസ് പ്രസിഡന്റായും മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്റെ വൈസ് പ്രസിഡന്റായും നാദെല്ല പ്രവർത്തിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ 19 ബില്യൺ ഡോളർ മൂല്ല്യമുള്ള സെർവർ ആന്റ് ടൂൾസ് ബിസിനസ്സിന്റെ പ്രസിഡന്റായി. കമ്പനിയുടെ ബിസിനസ്, ടെക്നോളജി സംസ്കാരത്തെ ക്ലയന്റ് സേവനങ്ങളിൽ നിന്ന് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്കും സേവനങ്ങളിലേക്കും മാറുവാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിൻഡോസ് സെർവർ, ഡെവലപ്പർ ഉപകരണങ്ങൾ എന്നിവ അസുർ ക്ലൗഡിലേക്ക് കൊണ്ടുവരാൻ സഹായിച്ചതിന് അദ്ദേഹത്തിന് ബഹുമതി ലഭിച്ചു.[20]ക്ലൗഡ് സർവീസസിൽ നിന്നുള്ള വരുമാനം 2013 ജൂണിൽ 20.3 ബില്യൺ ഡോളറായി ഉയർന്നു.[21] 2016 ലെ ശമ്പളമായി 84.5 മില്യൺ ഡോളർ ലഭിച്ചു.[22]

നാദെല്ലയുടെ 2013 ലെ അടിസ്ഥാന ശമ്പളം 700,000 ഡോളറായിരുന്നു, മൊത്തം കോമ്പൻസേഷൻ, സ്റ്റോക്ക് ബോണസുകളോടെ, 17.6 ദശലക്ഷം ഡോളർ ആണ്.[23]

നാദെല്ല വഹിച്ചിരുന്ന മുൻ സ്ഥാനങ്ങളിൽ ഇവ ഉൾപ്പെടുന്നു:[24]

  • സെർവർ & ടൂൾസ് ഡിവിഷൻ പ്രസിഡന്റ് (9 ഫെബ്രുവരി 2011 - ഫെബ്രുവരി 2014)
  • ഓൺലൈൻ സേവന വിഭാഗത്തിനായുള്ള ഗവേഷണ-വികസന സീനിയർ വൈസ് പ്രസിഡന്റ് (മാർച്ച് 2007 - ഫെബ്രുവരി 2011)[25]
  • ബിസിനസ് ഡിവിഷൻ വൈസ് പ്രസിഡന്റ്
  • ബിസിനസ് സൊല്യൂഷൻസ് ആന്റ് സെർച്ച് & അഡ്വർടൈസിംഗ് പ്ലാറ്റ്ഫോം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ്
  • ക്ലൗഡ് ആന്റ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ബാൽമറിനെയും പിന്തുടർന്ന് കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സിഇഒയും [26] മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒ ആയി 2014 ഫെബ്രുവരി 4 ന് നാദെല്ലയെ പ്രഖ്യാപിച്ചു.[27]

2014 ഒക്ടോബറിൽ, വുമൺ ഇൻ കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത നാദെല്ല, സ്ത്രീകൾ വർദ്ധനവ് ആവശ്യപ്പെടരുതെന്നും സിസ്റ്റത്തെ വിശ്വസിക്കണമെന്നും ഉള്ള പ്രസ്താവന നടത്തിയത് വിവാദങ്ങൾക്കിടയാക്കി.[28] പ്രസ്താവനയുടെ പേരിൽ നാദെല്ലയെ വിമർശിക്കുകയും പിന്നീട് ട്വിറ്ററിൽ മാപ്പ് പറയുകയും ചെയ്തു.[29] മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് "തീർത്തും തെറ്റാണെന്ന്" സമ്മതിച്ച് അദ്ദേഹം ഒരു ഇമെയിൽ അയച്ചു.[30]

 
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സ്ട്രാറ്റജിയെക്കുറിച്ച് 2014 ൽ സാൻ ഫ്രാൻസിസ്കോയിൽ നാദെല്ല ഒരു തത്സമയ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നു

മൈക്രോസോഫ്റ്റിലെ നാദെല്ലയുടെ കാലവധിക്കുള്ളിൽ, ആപ്പിൾ ഇങ്ക്,[31] സെയിൽസ്ഫോഴ്സ്, [32]ഐബിഎം,[33] ഡ്രോപ്പ്ബോക്സ്. [34] ഉൾപ്പെടെ മൈക്രോസോഫ്റ്റ് മത്സരിക്കുന്ന കമ്പനികളുമായും സാങ്കേതികവിദ്യകളുമായും പ്രവർത്തിക്കാൻ വേണ്ടി ഊന്നൽ നൽകി. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെതിരായ മുമ്പത്തെ മൈക്രോസോഫ്റ്റ് പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, "മൈക്രോസോഫ്റ്റ് ❤️ ലിനക്സ്", [35] മൈക്രോസോഫ്റ്റ് 2016 ൽ പ്ലാറ്റിനം അംഗമായി ലിനക്സ് ഫൗണ്ടേഷനിൽ ചേർന്നുവെന്ന് നാദെല്ല പ്രഖ്യാപിച്ചു.[36]

നാദെല്ലയ്ക്ക് കീഴിൽ, മൈക്രോസോഫ്റ്റ് അതിന്റെ ദൗത്യങ്ങൾ പരിഷ്കരിച്ചു, “കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി ഭൂമിയിലെ ഓരോ വ്യക്തിയെയും എല്ലാ ഓർഗനൈസേഷനെയും ശാക്തീകരിക്കുക”.[37] സമാനുഭാവം, സഹകരണം, 'വളർച്ച കൈവരിക്കുന്നതിനുള്ള മനോനില' എന്നിവയ്ക്ക് പ്രാധാന്യം നൽകി മൈക്രോസോഫ്റ്റിൽ ഒരു സാംസ്കാരിക മാറ്റം അദ്ദേഹം നടത്തി.[38][39] മൈക്രോസോഫ്റ്റിന്റെ കോർപ്പറേറ്റ് സംസ്കാരത്തെ നിരന്തരമായ പഠനത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഒന്നായി അദ്ദേഹം മാറ്റി.[40]

നാദെല്ല 2.5 ബില്യൺ ഡോളറിന് കമ്പ്യൂട്ടർ ഗെയിമായ മിൻക്രാഫ്റ്റിന് പേരുകേട്ട സ്വീഡിഷ് ഗെയിം കമ്പനിയായ മൊജാങിനെയാണ് 2014 ൽ മൈക്രോസോഫ്റ്റിന് വേണ്ടി ആദ്യമായി ഏറ്റെടുത്തത്. വെളിപ്പെടുത്താത്ത തുകയ്ക്ക് സമരിൻ(Xamarin) വാങ്ങിക്കൊണ്ട് അദ്ദേഹം ഏറ്റെടുക്കൽ തുടർന്നു.[41] 2016 ൽ 26.2 ബില്യൺ ഡോളറിന് പ്രൊഫഷണൽ നെറ്റ്‌വർക്ക് ലിങ്ക്ഡ്ഇൻ[42][43] വാങ്ങി. 2018 ഒക്ടോബർ 26 ന് മൈക്രോസോഫ്റ്റ് 7.5 ബില്യൺ യുഎസ് ഡോളറിന് ഗിറ്റ്ഹബ് സ്വന്തമാക്കി.[44]

നാദെല്ല സിഇഒ ആയതിനുശേഷം, മൈക്രോസോഫ്റ്റ് സ്റ്റോക്ക് മൂല്ല്യം 2018 സെപ്റ്റംബറോടെ മൂന്നിരട്ടിയായി വർദ്ധിച്ചു, 27% ആണ് വാർഷിക വളർച്ചാ നിരക്ക്.[45][46]

ബോർഡുകളും കമ്മിറ്റികളും തിരുത്തുക

  • ഡയറക്ടർ ബോർഡ്, സ്റ്റാർബക്സ്[47]
  • ബോർഡ് ഓഫ് ട്രസ്റ്റീസ്, ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്റർ[48]
  • ബോർഡ് ഓഫ് ട്രസ്റ്റീസ്, ചിക്കാഗോ സർവകലാശാല[49]

അവാർഡുകളും അംഗീകാരങ്ങളും തിരുത്തുക

2018 ൽ അദ്ദേഹം ടൈം 100 ഓണററി ആയിരുന്നു.[50] 2019 ൽ നാദെല്ലയെ ഫിനാൻഷ്യൽ ടൈംസ് പേഴ്‌സൺ ഓഫ് ദി ഇയർ, ഫോർച്യൂൺ മാഗസിൻ ബിസിനസ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.[51][52] 2020 ൽ മുംബൈയിൽ നടന്ന സിഎൻബിസി-ടിവി 18 ന്റെ ഇന്ത്യാ ബിസിനസ് ലീഡർ അവാർഡിൽ നാദെല്ലയെ ഗ്ലോബൽ ഇന്ത്യൻ ബിസിനസ് ഐക്കണായി അംഗീകരിച്ചു.[53]

സ്വകാര്യ ജീവിതം തിരുത്തുക

1992 ൽ നാദെല്ല പിതാവിന്റെ ഐ‌എ‌എസ് ബാച്ച്‌മേറ്റിന്റെ മകളായ അനുപമയെ വിവാഹം കഴിച്ചു. ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ ബി.ആർക്കിന് പഠിക്കുകയായിരുന്ന അവർ മണിപ്പാലിലെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു.[54] ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത് അതിൽ ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. വാഷിംഗ്ടണിലെ ക്ലൈഡ് ഹിൽ, ബെല്ലിവ്യൂ എന്നിവിടങ്ങളിൽ താമസിക്കുന്നു.[55][56]അദ്ദേഹത്തിന്റെ മകൻ സെയിൻ സെറിബ്രൽ പാൾസി ബാധിച്ച ആളും, അന്ധനുമായ ക്വാഡ്രിപ്ലെജിക്കാണ്(ഇരു കൈകാലുകളും തളർന്ന വ്യക്തി).[57]

അമേരിക്കൻ, ഇന്ത്യൻ കവിതകൾ വായിക്കുന്നയാളാണ് നാദെല്ല. തന്റെ സ്കൂൾ ടീമിൽ കളിച്ച അദ്ദേഹം ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടരുന്നു.[58] മേജർ ലീഗ് സോക്കർ ക്ലബായ സിയാറ്റിൽ സൗണ്ടേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശമുള്ള ഗ്രൂപ്പിന്റെ ഭാഗമാണ് നാദെല്ലയും ഭാര്യ അനുപമയും.[59]

ഹിറ്റ് റിഫ്രെഷ് എന്ന പേരിൽ ഒരു പുസ്തകം നാദെല്ല രചിച്ചിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ജീവിതത്തെയും മൈക്രോസോഫ്റ്റിലെ കരിയറിനെയും സാങ്കേതികവിദ്യ ഭാവി എങ്ങനെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. പുസ്തകത്തിൽ നിന്നുള്ള ലാഭം മൈക്രോസോഫ്റ്റ് ഫിലാൻട്രോപ്പീസിലേക്കും അതിലൂടെ ലാഭരഹിത ഓർഗനൈസേഷനുകളിലേക്കും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.[60]

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

ഹിറ്റ് റീഫ്രഷ്: മൈക്രോസോഫ്റ്റിന്റെ ആത്മാവ് വീണ്ടും കണ്ടെത്താനും എല്ലാവർക്കുമായി മികച്ച ഭാവി ഭാവന ചെയ്യാനുമുള്ള അന്വേഷണം, 2017.[61][62] ISBN 9780062652508 (audiobook ISBN 9780062694805)

അവലംബം തിരുത്തുക

  1. Weinberger, Matt (September 25, 2017). "Microsoft CEO Satya Nadella Once Gave Up His Green Card For Love". Business Insider.
  2. Microsoft Board Names Satya Nadella as CEO - WSJ.com
  3. Microsoft Board names Satya Nadella as CEO
  4. "Satya Nadella, President, Server & Tools Business". Microsoft. Retrieved 23 January 2013.
  5. "'Studious, hardworking boy has achieved his goal,' says Satya Nadella's dad". DNA India. 2013. Archived from the original on 5 ഫെബ്രുവരി 2014.
  6. "When diversity is seen as discrimination". Livemint. Retrieved 15 February 2014.
  7. "I had just emerged from teaching a class in media studies at". Seattle Weekly. Retrieved 14 October 2014.
  8. "Remembering ex-bureaucrat BN Yugandhar". The Hindu Business Line. Retrieved 16 September 2019.
  9. The Civil List of Indian Administrative Service, Volume 10. Ministry of Home Affairs, India. 1965. p. 331. Yugandhar, Bukkapuram Nadella 1962 Andhra Pradesh
  10. "Satya Nadella's father BN Yugandhar passes away at the age of 82". India Today. Retrieved 14 September 2019.
  11. ‘Studious, hardworking boy has achieved his goal,’ says Satya Nadella's dad Archived 5 February 2014 at the Wayback Machine.. Daily News and Analysis. (5 February 2014). Retrieved 16 February 2014.
  12. Hess, Abigail (2018-04-05). "How one high school produced the CEOs of Microsoft, Adobe and Mastercard". CNBC (in ഇംഗ്ലീഷ്). Retrieved 2020-05-31.
  13. "MIT thrilled over Nadella being in race to head Microsoft". DNA India. Archived from the original on 29 ഓഗസ്റ്റ് 2013.
  14. Timmons, Heather. "India's MIT costs less than $6,000 a year—and look where it got Satya Nadella". Quartz (in ഇംഗ്ലീഷ്). Retrieved 2020-05-31.
  15. "I went to the United States right when Sachin Tendulkar started to play for India so I look at it and say, wow, I missed the entire Sachin era of Indian cricket". Espncricinfo.com. Archived from the original on 11 ഒക്ടോബർ 2017.
  16. "Next Microsoft CEO could be UWM graduate". www.bizjournals.com. Retrieved 2020-05-31.
  17. Weinberger, Matt. "The rise of Satya Nadella, the CEO who totally turned Microsoft around in 5 years and made it more valuable than Apple". Business Insider. Retrieved 2020-05-31.
  18. "The rise of Satya Nadella, the CEO who totally turned Microsoft around in 5 years and made it more valuable than Apple". businessinsider.com. 4 ഫെബ്രുവരി 2019. Retrieved 13 ഫെബ്രുവരി 2019.
  19. Satya, Nadella (4 ഫെബ്രുവരി 2014). "Satya Nadella CEO". Hindustan Times. Archived from the original on 7 ഫെബ്രുവരി 2014. Retrieved 7 ഫെബ്രുവരി 2014.
  20. McCracken, Harry (15 ഡിസംബർ 2010). "Microsoft's New CEO Satya Nadella: 10 Things to Know". Time. Archived from the original on 4 ഫെബ്രുവരി 2014.
  21. "Indo-American Satya Nadella in race to be Microsoft's new CEO". Biharprabha News. Indo-Asian News Service. Archived from the original on 1 ഫെബ്രുവരി 2014. Retrieved 30 ജനുവരി 2014.
  22. "Microsoft CEO Nadella Received $84.5 Million in 2016 Pay". Bloomberg.com. 3 October 2016. Retrieved 5 November 2017.[പ്രവർത്തിക്കാത്ത കണ്ണി] "The New York Times Top 200 Highest-Paid CEOs". equilar.com. Archived from the original on 11 ഏപ്രിൽ 2021. Retrieved 18 ഓഗസ്റ്റ് 2019.
  23. Kyle Nazario (27 January 2014). "Satya Nadella biography: Everything you need to know about Microsoft's new CEO". IT PRO.
  24. "Satya Nadella: Executive Profile & Biography". Bloomberg BusinessWeek. Archived from the original on 1 മാർച്ച് 2014.
  25. "Equilar Atlas". Archived from the original on 28 ഫെബ്രുവരി 2014. Retrieved 4 ഫെബ്രുവരി 2014.
  26. Ohlheiser, Abby (2014-02-04). "Microsoft Has Found Its New CEO: Satya Nadella". The Atlantic (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-31.
  27. "Microsoft names Satya Nadella new CEO". CNET. 4 ഫെബ്രുവരി 2014. Archived from the original on 6 ഫെബ്രുവരി 2014. Retrieved 11 ജൂൺ 2020.
  28. Staff; agencies (10 ഒക്ടോബർ 2014). "Microsoft CEO Satya Nadella: women, don't ask for a raise". Theguardian.com. Archived from the original on 17 സെപ്റ്റംബർ 2017. Retrieved 5 നവംബർ 2017.
  29. Satya Nadella [satyanadella] (9 October 2014). "Was inarticulate re how women should ask for raise. Our industry must close gender pay gap so a raise is not needed because of a bias #GHC14" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  30. Swisher, Kara (2014-10-09). "Microsoft CEO Satya Nadella on Women Pay Gaffe: "I Answered That Question Completely Wrong."". Vox (in ഇംഗ്ലീഷ്). Retrieved 2020-05-31.
  31. O'Brien, Chris (27 മാർച്ച് 2014). "Microsoft CEO Satya Nadella publicly debuts himself, Office for iPad". Los Angeles Times. Archived from the original on 19 മേയ് 2016. Retrieved 28 സെപ്റ്റംബർ 2017.
  32. Hempel, Jesse (ഫെബ്രുവരി 2015). "Satya Nadella's Got a Plan to Make You Care About Microsoft. The First Step? Holograms". Wired. Archived from the original on 25 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  33. Clarke, Gavin (22 ഒക്ടോബർ 2014). "Big Azure? Microsoft and IBM ink deal on business cloud". The Register. Archived from the original on 29 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  34. Bort, Julie (4 നവംബർ 2014). "Microsoft Partners With Dropbox". Business Insider. Archived from the original on 29 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  35. Jackson, Joab (20 ഒക്ടോബർ 2014). "Microsoft (hearts) Linux, for Azure's sake". PC World. Archived from the original on 22 ഒക്ടോബർ 2016. Retrieved 28 സെപ്റ്റംബർ 2017.
  36. "Microsoft just got its Linux Foundation platinum card, becomes top level member". www.theregister.com (in ഇംഗ്ലീഷ്). Retrieved 2020-05-31.
  37. Statt, Nick (25 ജൂൺ 2015). "Microsoft CEO Nadella wants to help the world 'to achieve more'". CNET. Archived from the original on 29 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  38. byNewsroom (2018-06-18). "Satya Nadella: when empathy is good for business". www.morningfuture.com (in ഇംഗ്ലീഷ്). Retrieved 2020-06-14.
  39. "Transforming culture at Microsoft: Satya Nadella sets a new tone". www.intheblack.com (in ഇംഗ്ലീഷ്). Retrieved 2020-06-14.
  40. della Cava, Marco (20 ഫെബ്രുവരി 2017). "Microsoft's Satya Nadella is counting on culture shock to drive growth". USA Today. Archived from the original on 29 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  41. Weinberger, Matt (24 ഫെബ്രുവരി 2016). "Microsoft acquires Xamarin". Business Insider. Archived from the original on 4 ജൂലൈ 2017. Retrieved 20 സെപ്റ്റംബർ 2017.
  42. Wingfield, Nick (13 ജൂൺ 2016). "Microsoft Buys LinkedIn for $26.2 Billion, Reasserting Its Muscle". The New York Times. Archived from the original on 14 സെപ്റ്റംബർ 2017. Retrieved 20 സെപ്റ്റംബർ 2017.
  43. "Satya Nadella". Forbes (in ഇംഗ്ലീഷ്). Retrieved 2020-05-26.
  44. "Microsoft to acquire GitHub for $7.5 billion". Microsoft News Center. 4 June 2018. Retrieved 1 June 2020.
  45. La Monica, Paul R. (1 ഡിസംബർ 2015). "Is Satya Nadella a better Microsoft CEO than Bill Gates?". CNN. Archived from the original on 9 ഓഗസ്റ്റ് 2017. Retrieved 28 സെപ്റ്റംബർ 2017.
  46. Fiegerman, Seth (21 ഒക്ടോബർ 2016). "Microsoft stock hits a new all-time high. Here's why". CNN. Archived from the original on 29 സെപ്റ്റംബർ 2017. Retrieved 28 സെപ്റ്റംബർ 2017.
  47. "Board of Directors". Corporate Governance. Starbucks Investor Relations. Retrieved 2 July 2020.
  48. "Board of Trustees". Leadership. Fred Hutchinson Cancer Research Center. Retrieved 2 July 2020.
  49. "Microsoft CEO elected to University of Chicago Board of Trustees". University of Chicago news. Retrieved 2 July 2020.
  50. Isaacson, Walter (19 April 2018). "Satya Nadella". Time. Retrieved 2 July 2020.
  51. Waters, Richard (December 19, 2019). "FT Person of the Year: Satya Nadella". Financial Times. Retrieved 6 July 2020.
  52. Lashinsky, Adam (19 November 2019). "Businessperson of the Year 2019". Fortune. Retrieved 2 July 2020.
  53. "IBLA 2020: Microsoft CEO Satya Nadella Wins Global Indian Business Icon". CNN-News18. 29 February 2020. Retrieved 2 July 2020.
  54. Nikhila Henry & Rohit P S, TNN. "Nadella's other passions: Cricket, running and pastries". The Times of India. Archived from the original on 2014-02-06.
  55. Zap, Claudine (14 January 2016). "A Quick Download on Microsoft CEO Satya Nadella's $3.5M House in Washington". Realtor.com. Retrieved 14 May 2016.
  56. Drusch, Andrea (2 ഏപ്രിൽ 2014). "10 things to know: Satya Nadella". Politico.com. Archived from the original on 2 മാർച്ച് 2014.
  57. "Microsoft CEO Satya Nadella to employees on coronavirus crisis: 'There is no playbook for this'". Seattle Times. 22 March 2020. Retrieved 30 July 2020.
  58. "All for love: When Microsoft CEO Satya Nadella surrendered his Green Card for wife Anu". Firstpost.com. Archived from the original on 3 നവംബർ 2017. Retrieved 5 നവംബർ 2017.
  59. Evans, Jayda (August 13, 2019). "Russell Wilson, Ciara, Macklemore, Microsoft CEO Satya Nadella and more join Sounders ownership". The Seattle Times. Retrieved September 1, 2019.
  60. "Microsoft CEO Satya Nadella is writing a book called Hit Refresh". The Verge. 29 ജൂൺ 2016. Archived from the original on 25 ഏപ്രിൽ 2017. Retrieved 24 ഏപ്രിൽ 2017.
  61. "Microsoft CEO Satya Nadella Offers A Business-Like Memoir | Star2.com". Star2.com. 2 February 2018. Archived from the original on 12 February 2018. Retrieved 11 February 2018.
  62. MacLellan, Lila. "With his new book, Satya Nadella takes control of the Microsoft narrative". Quartz. Retrieved 11 February 2018.
"https://ml.wikipedia.org/w/index.php?title=സത്യ_നദെല്ല&oldid=3900832" എന്ന താളിൽനിന്ന് ശേഖരിച്ചത്