സത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ബാലചന്ദ്രമേനോൻ, കൊച്ചിൻ ഹനീഫ, അശ്വതി മേനോൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം ശിവം സുന്ദരം. ഛായാഗ്രാഹകൻ രവിവർമ്മന്റെ ആദ്യ ചിത്രമായിരുന്നു ഇത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ്, അനുപമ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

സത്യം ശിവം സുന്ദരം
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംസിയാദ് കോക്കർ
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ബാലചന്ദ്രമേനോൻ
കൊച്ചിൻ ഹനീഫ
അശ്വതി മേനോൻ
സംഗീതംവിദ്യാസാഗർ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംരവിവർമ്മൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോകോക്കേഴ്സ് ഫിലിംസ്
വിതരണംകോക്കേഴ്സ്
അനുപമ റിലീസ്
റിലീസിങ് തീയതി2000 ഫെബ്രുവരി
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
കുഞ്ചാക്കോ ബോബൻ
ബാലചന്ദ്രമേനോൻ
കൊച്ചിൻ ഹനീഫ
ഹരിശ്രീ അശോകൻ
ജഗദീഷ്
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
ഇന്ദ്രൻസ്
നാസർ
അശ്വതി മേനോൻ
അംബിക

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. അവ്വാ അവ്വാ – മനോ, സ്വർണ്ണലത
  2. ചന്ദ്ര ഹൃദയം താനെ ഉരുകും – കെ.ജെ. യേശുദാസ്
  3. അങ്ങകലേ – ശങ്കർ മഹാദേവൻ
  4. വാക്കിങ്ങ് ഇൻ ദ മൂൺ ലൈറ്റ് – ഹരിഹരൻ
  5. സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – കെ.എസ്. ചിത്ര
  6. സത്യം ശിവം സുന്ദരം – ദീപാങ്കുരൻ
  7. സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – ബിജു നാരായണൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രവിവർമ്മൻ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല പ്രേമചന്ദ്രൻ
ചമയം സുദേവൻ
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
നൃത്തം കല
പരസ്യകല ഹരിത
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ദിലീപ്, മുരളി
നിർമ്മാണ നിയന്ത്രണം രഞ്ജിത്
വാതിൽ‌പുറ ചിത്രീകരണം ശ്രീമൂവീസ്
ലെയ്‌സൻ സി. മുത്തു

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക