സക്കറിയ

ഇന്ത്യന്‍ രചയിതാവ്‌

മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ.

സക്കറിയ
ജനനംpaul
1945
കോട്ടയം, കേരളം
തൊഴിൽചെറുകഥാകൃത്ത് എഴുത്തുകാരൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)(ഒരിടത്ത്)2004
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം

ജീവിതരേഖ തിരുത്തുക

1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[1] തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘ് പരിവാർ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു.[2] 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.[3][4]

സക്കറിയയുടെ പ്രഭാഷണം

പുസ്തകങ്ങൾ തിരുത്തുക

മലയാളം

  • സലാം അമേരിക്ക(1988)
  • ഒരിടത്ത്.(2004)
  • ആർക്കറിയാം (1988)
  • ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും
  • ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988)
  • എന്തുണ്ടു വിശേഷം പീലാത്തോസേ?(1996)
  • കണ്ണാടികാണ്മോളവും(2000)
  • സക്കറിയയുടെ കഥകൾ(2002)
  • പ്രെയ്‌സ് ദ ലോർഡ്
  • ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?
  • ഇഷ്ടികയും ആശാരിയും
  • ഇതാണെന്റെ പേര്
  • ജോസഫ് ഒരു പുരോഹിതൻ (തിരക്കഥ)
  • ഗോവിന്ദം ഭജ മൂഢമതേ (ലേഖനങ്ങൾ)
  • ഒരു ആഫ്രിക്കൻ യാത്ര (യാത്രാവിവരണം)
  • അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാ സമാഹാരം)
  • ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ

ഇംഗ്ലീഷ്

  • ഭാസ്കരപട്ടേലർ ആൻഡ് അദർ സ്റ്റോറീസ്

പുരസ്കാരങ്ങൾ തിരുത്തുക

  • 1979: കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)[5]
  • 2004: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ)
  • ഒ.വി. വിജയൻ പുരസ്കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും) 2012[6]
  • കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013[7]
  • 2014: ഇന്ത്യൻ സോഷ്യൽ ക്ല്ബ് മലയാള വിഭാഗം പ്രശംസ പുരസ്‌കാരം
  • 2020: എഴുത്തച്ഛൻ പുരസ്കാരം[8]
  • 2023: മാതൃഭൂമി സാഹിത്യപുരസ്കാരം[9]

അവലംബം തിരുത്തുക

  1. http://www.loc.gov/acq/ovop/delhi/salrp/paulzacharia.html
  2. Frontline Archived 2008-03-23 at the Wayback Machine.
  3. "Zacharia attacked". Expressbuzz. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "VS, Baby condemn attack on Zacharia". The Hindu. Archived from the original on 2010-01-15. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)
  5. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  6. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 നവംബർ 1
  7. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)
  8. "സക്കറിയ: കഥയെഴുത്തിന്റെ കളിക്കളത്തിലെ ഉന്നം തെറ്റാത്ത സ്ട്രൈക്കർ". Retrieved 2020-11-02.
  9. മാതൃഭൂമി സാഹിത്യപുരസ്കാരം സക്കറിയക്ക്, മാതൃഭൂമി

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സക്കറിയ&oldid=4073686" എന്ന താളിൽനിന്ന് ശേഖരിച്ചത്