ഷ്രെക്ക് 2

ഹോളിവുഡ് അനിമേഷൻ കോമഡി ചിത്രം


2004 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചിത്രമാണ് ഷ്രെക്ക് 2. ഡ്രീംവർക്സ് നിർമിച്ച ചലച്ചിത്രം സംവിധാനം നിർവഹിച്ചത് ആൻഡ്രൂ ആഡംസൺ, കെല്ലി ആസ്ബറി, കോൺറാഡ് വെർനോൺ എന്നിവരാണ്. ഷ്രെക്ക് ചലച്ചിത്രപരമ്പരയിലെ രണ്ടാം ചിത്രവും 2001ൽ പുറത്തിറങ്ങിയ ഷ്രെക്ക് എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഷ്രെക്ക് 2. ആദ്യ ചിത്രത്തിലെപ്പോലെ മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ജൊൺ ലിത്ഗോ എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു.

ഷ്രെക്ക് 2
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം
നിർമ്മാണം
കഥ
തിരക്കഥ
ആസ്പദമാക്കിയത്Characters created
by William Steig
അഭിനേതാക്കൾ
സംഗീതംHarry Gregson-Williams
ചിത്രസംയോജനം
  • Michael Andrews
  • Sim Evan-Jones
സ്റ്റുഡിയോ
വിതരണംDreamWorks Pictures
റിലീസിങ് തീയതി
  • മേയ് 15, 2004 (2004-05-15) (Cannes)
  • മേയ് 19, 2004 (2004-05-19) (United States)
രാജ്യംയുഎസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$150 million
സമയദൈർഘ്യം93 minutes[1]
ആകെ$919.8 million

ആദ്യ ചിത്രത്തെപ്പോലെ മികച്ച പ്രതികരണമാണ് ഷ്രെക്ക് 2 നേടിയത്. അമേരിക്കൻ ബോക്സ് ഓഫീസ്‌ ചരിത്രത്തിൽ ഒരു അനിമേഷൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ചതും പൊതുവിൽ ഏറ്റവും മികച്ച രണ്ടാമത്തെതുമായ തുടക്കമാണ് ചിത്രം നേടിയത്.[2] 2007 ൽ ഈ പരമ്പരയിലെ തന്നെ ഷ്രെക്ക് ദ തേർഡ് എന്ന ചിത്രം പീന്നീട് ഈ നേട്ടങ്ങൾ തിരുത്തിയെഴുതി. [3] 2004 ൽ ഏറ്റവും വരുമാനം നേടിയ ചലച്ചിത്രം എന്ന ബഹുമതിയും ഷ്രെക്ക് 2 നേടി.[4]

ഡ്രീംവർക്സിന്റെ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഷ്രെക്ക് 2. 2010 ൽ ടോയ് സ്റ്റോറി 3 മറികടക്കുന്നതുവരെ ഏറ്റവും വരുമാനം നേടിയ അനിമേഷൻ ചിത്രമെന്ന നേട്ടം ഷ്രെക്ക് 2 സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംഗീതം ബിൽബോർഡ് 200 പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരുന്നു.

അവലംബം തിരുത്തുക

  1. "SHREK 2 (U)". British Board of Film Classification. May 26, 2004. Retrieved September 4, 2014.
  2. Gray, Brandon (May 24, 2004). "'Shrek 2' Lands Far, Far Ahead of Summer Pack". Box Office Mojo. Archived from the original on 2013-11-05. Retrieved March 24, 2012.
  3. "Box Office History for Digital Animation Movies". The Numbers. Archived from the original on 2013-06-10. Retrieved March 24, 2012.
  4. "2004 DOMESTIC GROSSES". Box Office Mojo. Archived from the original on 2013-04-25. Retrieved March 24, 2012.
"https://ml.wikipedia.org/w/index.php?title=ഷ്രെക്ക്_2&oldid=3646452" എന്ന താളിൽനിന്ന് ശേഖരിച്ചത്