പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ഷാഹിദ് അസ്മി. ഭീകരവാദ കേസുകളിൽപ്പെട്ട നിരപരാധികൾക്കായായിരുന്നു ഷാഹിദ് അസ്മി പ്രധാനമായും കോടതിയിൽ വാദിച്ചിരുന്നത്. മുംബൈ 26/11 ഭീകരാക്രമണക്കേസിൽ തടവിലായിരുന്ന ഫഹീം അൻസാരിക്കുവേണ്ടി ഷാഹിദ് അസ്മി വാദിച്ചത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്താൽ കോടതി അൻസാരിയെ വെറുതെ വിട്ടു.[1][2] 14ആം വയസ്സിൽ അസ്മി 1992ലെ മുംബൈ കലാപങ്ങളുടെ പേരിൽ പോലീസ് പിടിയിലായി. പിന്നീട് പാക്കധീന കാശ്മീരിൽ തീവ്രവാദി പരീശീലന ക്യാമ്പിൽ അസ്മി എത്തിച്ചേർന്നു. എന്നാൽ അവിടുന്ന് അസ്മി തിരിച്ചെത്തിയത് തീവ്രവാദ വിരുദ്ധനായിട്ടായിരുന്നു. പിന്നീട് ടാഡ നിയമം വഴി അസ്മി അറസ്റ്റിലായി. രാജ്യദ്രോഹക്കുറ്റത്തിന് തിഹാർ ജയിലിൽ 7 വർഷം കഴിഞ്ഞു. പിന്നീട് അസ്മി ഈ കേസിൽ മോചിതനായി.[3] ജയിലിൽ വെച്ച് പഠനം ആരംഭിച്ച അസ്മി പിന്നീട് 2003ൽ ക്രിമിനൽ അഭിഭാഷകനായി മാറി. തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ടവർക്കു വേണ്ടി ഷാഹിദ് അസ്മി വാദിച്ചു. 2002ലെ പോട്ട നിയമം പിന്നീട് റദ്ദാക്കി. 32ആം വയസ്സിൽ, 2010 ഫെബ്രുവരി 11ന് മുബൈ കുർളയിലെ സ്വന്തം ഓഫീസിൽ വെച്ച് 3 അക്രമികൾ അസ്മിയെ കൊലപ്പെടുത്തി.[4][5]

ഷാഹിദ് അസ്മി
ജനനം1977
ബോംബേ, ഇന്ത്യ
മരണംഫെബ്രുവരി 11, 2010 (32ആം വയസ്സിൽ)
മുംബൈ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, മനുഷ്യാവകാശ പ്രവർത്തകൻ

മുംബൈയിലെ ഗോവന്ദിയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎയായ അബു അസിം അസ്മിയുടെ അനന്തരവൻ കൂടിയാണ് ഷാഹിദ് അസ്മി. 2013ൽ പുറത്തിറങ്ങിയ ഷാഹിദ് എന്ന ഹിന്ദി ചലച്ചിത്രം ഷാഹിദ് അസ്മിയുടെ ജീവചരിത്രമാണ്.[1]

ചലച്ചിത്രം തിരുത്തുക

പ്രധാന ലേഖനം: ഷാഹിദ് (ചലച്ചിത്രം)

ഹൻസൽ മെഹ്ത സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് നിർമ്മിച്ച് 2013 ഒക്റ്റോബറിൽ പുറത്തിറങ്ങിയ ഷാഹിദ് എന്ന ചലച്ചിത്രം ഷാഹിദ് അസ്മിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്തതായിരുന്നു. രാജ് കുമാർ റാവുവാണ് ഈ ചിത്രത്തിൽ ഷാഹിദ് അസ്മിയായി വേഷമിട്ടത്. 2012 ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. പിന്നീട് 2013 ഒക്റ്റോബർ 18ന് ഈ ചിത്രം ഇന്ത്യയിൽ പൊതു പ്രദർശനത്തിനെത്തി.[6][7] ഈ ചിത്രത്തിൽ അസ്മിയുടെ മുഖത്ത് എതിരാളികൾ കരിതേക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ ഈ രംഗം സംവിധായകൻ തന്റെ സ്വന്തം ജീവിതത്തിൽ നിന്നാണ് ചലച്ചിത്രത്തിലേക്ക് ചേർത്തത്.[3] അതുപോലെ ചിത്രം നാടകീയമാക്കി മാറ്റാൻ അസ്മിയുടെ കേസുകൾ എല്ലാം ചേർത്ത് ഒരൊറ്റ കേസാക്കിയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[3]

അവലംബം തിരുത്തുക

  1. 1.0 1.1 "Film remembers Indian lawyer Shahid Azmi as symbol of hope". BBC News. 28 September 2012. a murdered Indian human rights lawyer..
  2. "Ansari acquitted for lack of evidence". IBN 7. 4 May 2010. Archived from the original on 2013-10-21. Retrieved 15 May 2013.
  3. 3.0 3.1 3.2 "Film remembers Indian lawyer Shahid Azmi as symbol of hope". BBC. 28 September 2012. Retrieved 15 May 2013.
  4. "26/11 accused Fahim Ansari's lawyer Shahid Azmi shot dead". The Times of India. Feb 11, 2010. Archived from the original on 2013-09-25. Retrieved 2013-11-05.
  5. Ajit Sahi (February 27, 2010). "A Grain In My Empty Bowl: A crusader for justice is silenced. Actually not ." Tehelka Magazine, Vol 7, Issue 08. Archived from the original on 2010-04-02. Retrieved August 20, 2012.
  6. "The 'unlikely' lawyer as an unlikely hero". Indian Express. Aug 09 2012. Retrieved August 21, 2012. A movie based on the lawyer and human rights activist.. {{cite news}}: Check date values in: |date= (help)
  7. Shahid ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാഹിദ്_അസ്മി&oldid=3646315" എന്ന താളിൽനിന്ന് ശേഖരിച്ചത്