ഷാഫി പറമ്പിൽ
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പിൽ (ജനനം:12 ഫെബ്രുവരി 1983) നിലവിൽ 2011 മുതൽ പാലക്കാട് നിന്നുള്ള നിയമസഭാംഗവും 2020 മുതൽ 2023 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.[1][2][3]
ഷാഫി പറമ്പിൽ | |
---|---|
കേരള നിയമസഭാംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | കെ. ശങ്കരനാരായണൻ |
മണ്ഡലം | പാലക്കാട് നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വളാഞ്ചേരി | ഫെബ്രുവരി 12, 1983
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | അഷീല |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | പട്ടാമ്പി |
വെബ്വിലാസം | http://shafiparambil.com/ |
As of ജൂൺ 30, 2020 ഉറവിടം: നിയമസഭ |
ജീവിത രേഖ തിരുത്തുക
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ വില്ലേജിൽ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ചു. പട്ടാമ്പി ഗവ.കോളേജിൽ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂർത്തിയാക്കി[4]
രാഷ്ട്രീയ ജീവിതം തിരുത്തുക
പട്ടാമ്പി ഗവ.കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
പ്രധാന പദവികളിൽ
- 2003-2004 ജനറൽ സെക്രട്ടറി, കൊമേഴ്സ് അസോസിയേഷൻ, കോളേജ് യൂണിയൻ
- 2005 കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
- 2006 കെ.എസ്.യു ജില്ലാ പ്രസിഡൻറ്, പാലക്കാട്
- 2007 കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
- 2009 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്
- 2011-2016 , 2016-തുടരുന്നു നിയമസഭാംഗം, പാലക്കാട്
- 2017-2018 സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
- 2020-2023 യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്[5]
2009 ൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി. 2011ൽ പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[6][7]
സ്വകാര്യ ജീവിതം
2012 ഒക്ടോബർ 6നു അഷീല അലിയെ വിവാഹം കഴിച്ചു.[8]
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html
- ↑ https://tv.mathrubhumi.com/en/news/politics/shafi-parambil-appointed-as-new-state-president-of-youth-congress-1.40948
- ↑ https://www.thehindu.com/news/national/kerala/disband-kpcc-leadership-demands-youth-congress/article33488310.ece
- ↑ http://www.niyamasabha.org/codes/13kla/members/shafi_parambil.htm
- ↑ https://www.oneindia.com/politicians/shafi-parambil-3948.html
- ↑ "List of MLAs of Kerala Legislative Assembly". www.elections.in. Archived from the original on 2019-05-18. Retrieved 2019-06-01.
- ↑ "Members - Kerala Legislature". Archived from the original on 2016-04-21. Retrieved 11 March 2018.
- ↑ [https://web.archive.org/web/20140113051056/http://www.reporterlive.com/2013/10/06/54087.html Archived 2014-01-13 at the Wayback Machine.