മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് ശ്വസനേന്ദ്രിയ വ്യൂഹം (Respiratory system). താണതരം ജന്തുക്കൾ ജലജീവികളായതിനാൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങൾ. എന്നാൽ നട്ടെല്ലുള്ള ജീവികൾ കരയിൽ വാസമുറപ്പിച്ചതോടുകൂടി കൂടുതൽ സങ്കീർണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു.

Respiratory system
A complete, schematic view of the human respiratory system with their parts and functions.
ലാറ്റിൻ systema respiratorium

മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികൾ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവർത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അൽവിയോളസ്സുകൾ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങൾ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിർവാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവർത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ശ്വസനേന്ദ്രിയവ്യൂഹം&oldid=3914126" എന്ന താളിൽനിന്ന് ശേഖരിച്ചത്