ശ്രുതി ലക്ഷ്മി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ശ്രുതി ലക്ഷ്മി . ക്ലാസിക്കൽ ഡാൻസറാണ് ശ്രുതി ലക്ഷ്മി. 2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു . [1] [2]

ശ്രുതി ലക്ഷ്മി
ജനനം
ശ്രുതി ജോസ്

(1990-09-08) 8 സെപ്റ്റംബർ 1990  (33 വയസ്സ്)
കണ്ണൂർ, കേരളം, ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
ഡോ. അവിൻ ആന്റോ
(m. 2016)
മാതാപിതാക്ക(ൾ)ജോസ്, ലിസ്സി ജോസ്

സ്വകാര്യ ജീവിതം തിരുത്തുക

ശ്രുതി ജോസ് എന്ന ശ്രുതി ലക്ഷ്മി 1990 സെപ്റ്റംബർ 8 ന് കണ്ണൂരിൽ ജോസിനും സിനി നടിയായ് ലിസ്സി ജോസിനും മകളായി ജനിച്ചു. [3] കണ്ണൂർ സ്വദേശിയാണ് അച്ഛൻ, അമ്മ ഇടുക്കിയിൽ നിന്നാണ് . മൂത്ത സഹോദരി ശ്രീലയാണ്. അവർ ക്നാനായ കത്തോലിക്കാസഭയിൽ പ്രവർത്തിക്കുന്നു. ഗവ. ശ്രീകണ്ഠാപുരം സ്കൂളിൽ നിന്ന് സയൻസ് പൂർത്തിയാക്കി, ശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദം നേടി. ക്ലാസിക്കൽ നർത്തകി ആണ്. സഹോദരി ശ്രീലയ കുട്ടീം കൊലും (2013), മാണിക്യം (2015), കമ്പാർട്ട്മെന്റ് (2015) എന്നീ സിനിമകളിലും സീരിയലുകൾ അമൃതാ ടിവിയിലെ കൃഷ്ണകൃപാസാഗരമോൻ, സൂര്യ ടിവിയിലെ കൺമണി , മഴവിൽ മനോരമയിലെ ഭാഗ്യദേവത, ഫ്‌ളവേഴ്‌സ് ടിവിയിലെ മൂന്നുമണി അഭിനയിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ കാക്കനാടിൽ താമസിക്കുന്നു. [4] 2016 ജനുവരി 2 ൽ ഡോ. അവിൻ അന്റോയെ വിവാഹം കഴിച്ചു. [5] ശ്രുതിയും സഹോദരിയും സൂര്യ ടിവിയിലെ തേനും വയമ്പും എന്ന സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

കരിയർ തിരുത്തുക

2000 ൽ തിരക്കഥാകൃത്ത് രഞ്ജിത്ത് ശങ്കറിന്റെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിഴലുകൽ എന്ന സീരിയലിൽ ബാലതാരമായി അരങ്ങേറ്റം ചെയ്തു ശ്രുതി ലക്ഷ്മി [6] . അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് [7] ദിലീപ് നായകനായി റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായ ഭാമയുടെ കഥാപാത്രം അഭിനയിച്ചു. അവൾ ഏതാനും ആൽബങ്ങൾ അഭിനയിച്ചിരുന്നു, പ്രശസ്തമായ സംവാദം ഷോയായിരുന്ന നമ്മൾ തമ്മിൽ(ഏഷ്യാനെറ്റ്), യൂത്ത് ക്ലബ് (ഏഷ്യാനെറ്റ്), ശ്രീകണ്ഠൻനായർ ഷോ(സൂര്യ ടിവി) തുടങ്ങിയവയിൽ പങ്കെടുത്തണു [8] ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ സ്റ്റാർ ചലഞ്ചിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

സിനിമകൾ തിരുത്തുക

വർഷം സിനിമ കഥാപത്രം ഭാഷ
2016 ഇത് താൻടാ പോലീസ് മുംതാസ് മലയാളം
2015 പത്തേമാരി സ്മിത മലയാളം
2014 മിഴി തുറക്കു സാവിത്രി മലയാളം
2013 ഹോട്ടൽ കാലിഫോർണിയ ലിൻഡ തരകൻ മലയാളം
2013 ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ മലയാളം
2012 പാരാസീഗ മന്നൻ -- തമിഴ് [9]
2011 101 ഉറുപ്പിക നന്ദിനി മലയാളം
2011 ആര്യൻ മലയാളം
2011 കണ്ണീരിനും മധുരം സീത മലയാളം
2011 ലവകുമാർ 1984 അഞ്ജന മലയാളം
2011 പാച്ചുവും കോവാലനും പ്രിയങ്ക മലയാളം
2011 വീരപുത്രൻ വിദ്യാർത്ഥി മലയാളം
2011 സുന്ദര കല്യാണം 
റുക്‌സാന മലയാളം
2011 തെമ്മാടി പ്രാവ്
-- മലയാളം
2011 ആഴക്കടൽ കൊച്ചുറാണി മലയാളം
2011 ബാങ്കോക് സമ്മർ റസിയ മലയാളം
2010 പ്ലസ് ടു
പാട്ടിൽ അതിഥിവേഷം മലയാളം
2010 ഹോളിഡേയ്‌സ് ലേഖ പോൾ മലയാളം
2010 സ്വന്തം ഭാര്യ സിന്ദാബാദ് മീനാക്ഷി മലയാളം
2009 ദളമർമരങ്ങൾ
രോഹിണി മലയാളം
2009 ഭാര്യ സ്വന്തം സുഹൃത്ത് ടീന മലയാളം
2009 ലവ് ഇൻ സിങ്കപ്പൂർ
വിന്നി മലയാളം
2008 കോളേജ്  കുമാരൻ
രാധ മലയാളം
2007 രക്ഷകൻ മലയാളം
2007 റോമിയോ ഭാമ മലയാളം
2004 മാണിക്യം ഗീതാഞ്ജലി(ബാലതാരം) മലയാളം
2002 സ്വർണ മെഡൽ ചിന്നു(ബാലതാരം) മലയാളം
2000 സ്വയംവര പന്തൽ ബാലതാരം മലയാളം
2000 ഖരാക്ഷരങ്ങൾ ബാലതാരം മലയാളം
2000 വർണ്ണക്കാഴ്ച്കൾ ബാലതാരം മലയാളം

ടെലിവിഷൻ ജീവിതം തിരുത്തുക

വർഷം ശീർഷകം ചാനൽ തരം കുറിപ്പുകൾ
2000 നിഴലുകൽ ഏഷ്യാനെറ്റ് സീരിയൽ ബാലതാരം
2001 നക്ഷത്രങ്ങൾ ഏഷ്യാനെറ്റ് സീരിയൽ ബാലതാരം
2002 ചിത്രലേഖ ഏഷ്യാനെറ്റ് സീരിയൽ ബാലതാരം
2002 ഡിറ്റക്ടീവ് ആനന്ദ് ദൂരദർശൻ സീരിയൽ ബാലതാരം
2015 ലെറ്റസ്‌ ഡാൻസ് സീസൺ 2 അമൃത ടിവി റിയലിറ്റി ഷോ -വിധികർത്താവ്
2015 ലെറ്റസ്‌ ഡാൻസ് സീസൺ 3 അമൃത ടിവി റിയലിറ്റി ഷോ -വിധികർത്താവ്
2015 സ്റ്റാർ ചലഞ്ച് ഫ്ലവേഴ്സ് ടിവി റിയാലിറ്റി ഷോ - മത്സരാർത്ഥി
2016 പോക്കുവെയിൽ ഫ്ലവേഴ്സ് ടിവി സീരിയൽ ലീഡ് അഭിനേതാവായി അരങ്ങേറ്റം



ഇഷ അരവിന്ദ് / ശ്രുതി അരവിന്ദ്
2017-2018 അവരിൽ ഒരാൾ സൂര്യ ടെലിവിഷൻ സീരിയൽ
2018 സൂപ്പർ ജോഡി സൂര്യ ടിവി റിയാലിറ്റി ഷോ - മത്സരാർത്ഥി
2018 തകർപ്പൻ കോമഡി മഴവിൽ മനോരമ റിയാലിറ്റി ഷോ - മത്സരാർത്ഥി
2018 തകർപ്പൻ കോമഡി മിമിക്രി മഹാമേള മഴവിൽ മനോരമ റിയലിറ്റി ഷോ - മെന്റർ
2018-ഇന്നുവരെ തേനും വയമ്പും സൂര്യ ടെലിവിഷൻ സീരിയൽ കാർത്തിക
2018-ഇന്നുവരെ ഡാൻസ് കേരള ഡാൻസ് സീ കേരളം റിയാലിറ്റി ഷോ മെന്റർ ആയി

അവലംബം തിരുത്തുക

  1. {{cite news}}: Empty citation (help)
  2. {{cite news}}: Empty citation (help)
  3. "ആശാൻറെ ദുരവസ്ഥ ശ്രുതിയുടെ ഭാഗ്യവസ്ഥ". manoramaonline.com. 27 August 2014. Retrieved 27 August 2014.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഭാഗ്യദേവതയിലൂടെ ഭാഗ്യം വന്നപ്പോൾ". mangalam.com. Archived from the original on 2014-07-14. Retrieved 14 July 2014.
  5. {{cite news}}: Empty citation (help)
  6. "Sruthi Lakshmi Photo Gallery". ActressFoto.com. 2014-05-21. Archived from the original on 2014-05-21. Retrieved 2014-05-21.
  7. "Nizhalukal".
  8. "A half-baked Romeoo". Rediff. Retrieved 17 December 2007.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2019-03-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രുതി_ലക്ഷ്മി&oldid=3808785" എന്ന താളിൽനിന്ന് ശേഖരിച്ചത്