ശോഭന സമർത്ത്

ഇന്ത്യന്‍ ചലച്ചിത്രനടി

ഇന്ത്യൻ ചലച്ചിത്ര നടിയും മറാത്തി വംശത്തിന്റെ സംവിധായകയും നിർമ്മാതാവുമായിരുന്നു ശോഭന സമർത്ത് (17 നവംബർ 1916 - 9 ഫെബ്രുവരി 2000). ഹിന്ദി ചലച്ചിത്രമേഖലയിലെ ടോക്കി സിനിമകളുടെ ആദ്യ നാളുകളിൽ കരിയർ ആരംഭിച്ച അവർ മറാത്തി സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. അവരുടെ ആദ്യത്തെ ഹിന്ദി ചിത്രമായ "നിഗാഹെൻ നഫ്രത്ത്" 1935 ൽ പുറത്തിറങ്ങി. രാമ രാജ്യയിൽ (1943) സീതയെ അവതരിപ്പിച്ചതിനാലാണ് അവർ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. 1997-ൽ ഫിലിംഫെയർ സ്‌പെഷ്യൽ അവാർഡിന് അർഹയായി.[1]

Shobhana Samarth
Shobhna in the film Rambaan (1948)
ജനനം
Saroj Shilotri

(1916-11-17)നവംബർ 17, 1916
Mumbai, British India
മരണംഫെബ്രുവരി 9, 2000(2000-02-09) (പ്രായം 83)
തൊഴിൽActress, director, producer
ജീവിതപങ്കാളി(കൾ)Kumarsen Samarth
കുട്ടികൾ5; (inc. Nutan and Tanuja)
മാതാപിതാക്ക(ൾ)Prabhakar Shilotri
Rattanbai Shilotri
ബന്ധുക്കൾSee Samarth family

2000 ഫെബ്രുവരി 9 ന് മഹാരാഷ്ട്രയിലെ പൂനെയിൽ വച്ച് ശോഭന മരിച്ചു.

ആദ്യകാലജീവിതം തിരുത്തുക

1916 നവംബർ 17 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡൻസിയിലെ ബോംബെയിൽ സരോജ് ശിലോത്രിയായി ശോഭന സമർത്ത് ജനിച്ചു. ബോംബെയിൽ ശിലോത്രി ബാങ്ക് ആരംഭിച്ച പ്രഭാകർ ശിലോത്രിയുടെയും റട്ടൻ ബായ്യുടെയും മകളാണ് ശോഭന.[2] 1936 ൽ മറാത്തിയിൽ "ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം" എന്ന സിനിമയിൽ റട്ടൻ ബായ് അഭിനയിച്ചിട്ടുണ്ട്.

ശോഭന തുടക്കത്തിൽ ബോംബെ കത്തീഡ്രൽ സ്കൂളിൽ ഒരു വർഷം പഠിച്ചു. 1928-ൽ അവളുടെ പിതാവിന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ബിസിനസ്സ് പൂർണമായും ഇല്ലാതാകുകയും ചെയ്തതോടെ 1931 ൽ കുടുംബം ബാംഗ്ലൂരിലേക്ക് മാറി. അവിടെ ശോഭന ബാൾഡ്വിൻ ഗേൾസ് ഹൈസ്കൂളിൽ ചേർന്നു. ഉപജീവനത്തിനായി അച്ഛൻ സ്വകാര്യ ട്യൂഷനുകൾ നൽകുകയും അമ്മ മറാത്തി സ്കൂളിൽ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ അതേ വർഷം ഡിസംബറിൽ ശോഭനയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അതിനാൽ അമ്മയും മകളും അമ്മാവന്റെ കൂടെ താമസിക്കാൻ ബോംബെയിലേക്ക് മടങ്ങി.

ശോഭന ഒരു കോൺവെന്റ് സ്കൂളിൽ പഠിച്ചുവെങ്കിലും മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സ്വകാര്യ ജീവിതം തിരുത്തുക

മുംബൈയിലെ വൈൽ പാർലെയിൽ നിന്നുള്ള സംവിധായകനും ഛായാഗ്രാഹകനുമായ കുമാർസെൻ സമർത്തിനെയാണ് ശോഭന വിവാഹം കഴിച്ചത്. നൂതൻ, തനുജ, ചതുര, ജയ്ദീപ് എന്നിവരായിരുന്നു അവരുടെ മക്കൾ. പിന്നീട് ദമ്പതികൾ സൗഹാർദ്ദപരമായി പിരിഞ്ഞു. അതിനുശേഷം നടൻ മോട്ടിലാൽ രാജ്വന്ഷുമായി ശോഭനയ്ക്ക് ബന്ധമുണ്ടായിരുന്നു.[3][4]

ശോഭനയുടെ മക്കളായ നൂതനും തനുജയും ഇന്ത്യൻ സിനിമാ നടിയായിരുന്നു. ശോഭനയാണ് അവരുടെ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത്. മകൾ ചതുര ഒരു കലാകാരിയും മകൻ ജയ്ദീപ് ഒരു പരസ്യ ചലച്ചിത്ര നിർമ്മാതാവുമാണ്. ചതുരയും ജയ്ദീപും സിനിമകളിൽ അഭിനയിച്ചിട്ടില്ല. ശോഭനയും മകളായ നൂതനും രണ്ടു പതിറ്റാണ്ടിലേറെയായി വേർപിരിഞ്ഞെങ്കിലും 1991 ഫെബ്രുവരിയിൽ കാൻസർ ബാധിച്ച് നൂതന്റെ മരണത്തിന് മുമ്പ് 1983 ൽ അനുരഞ്ജനം നടത്തി. ശോഭനയും 2000 ൽ കാൻസർ ബാധിച്ച് മരണമടഞ്ഞു.[5]

കരിയർ തിരുത്തുക

ശോഭനയുടെ ആദ്യ ചിത്രം "ഓർഫാൻസ് ഓഫ് സൊസൈറ്റി" (1935) ആയിരുന്നു. വിനായക് സംവിധാനം ചെയ്ത ഈ സിനിമ "നിഗാഹെ നഫ്രത്ത്" എന്നും അറിയപ്പെടുന്നു. ഈ ചിത്രം വിജയിച്ചില്ല, പക്ഷേ ശോഭനയുടെ വേഷത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു.[6][7] ഉർദു, മറാത്തി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങി.[8] പതിമൂന്ന് മാസം കോലാപ്പൂർ സിനെറ്റോണിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. പിന്നീട് കോലാപ്പൂർ സിനെറ്റോൺ വിട്ട് സാഗർ മൂവിറ്റോണിൽ (സാഗർ ഫിലിം കമ്പനി) ചേർന്നു. 1937 ൽ സർവോട്ടം ബദാമി സംവിധാനം ചെയ്ത "കോകില" എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ 1937 ന്റെ അവസാനത്തോടെ ശോഭന സാഗർ വിട്ട് ജനറൽ ഫിലിംസിൽ ചേർന്നു. 1939 ആയപ്പോഴേക്കും അവർ ഹിന്ദുസ്ഥാൻ സിനെറ്റോണിൽ ചേരുകയും കോൻ കിസി കാ (1939), സൗഭാഗ്യ (1940), അപ്നി നഗരിയ (1940) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 1941 ൽ ഭർത്താവ് കുമാർസെൻ സമർത്ത് സംവിധാനം ചെയ്ത ഗർ ജവായ് എന്ന സിനിമയിൽ അഭിനയിച്ചു.

അവലംബം തിരുത്തുക

  1. "Bollywood501". Archived from the original on 2013-10-17. Retrieved 2020-03-18.
  2. Joshi, Lalit Mohan (21 February 2000). "Obituary: Shobhana Samarth". The Guardian. Retrieved 5 June 2017.
  3. D, Johnny. "Star couples search for love". HindustanTimes.com. Retrieved 25 December 2016.
  4. Rediff On The Net
  5. "Shobhana Samarth dead". The Indian Express. 10 February 2000. Retrieved 5 June 2017.
  6. Patel, Baburao (March 1942). "Interview-Banker's Daughter Becomes Glamour Girl!". Filmindia. 3 (3): 55. Retrieved 28 August 2015.
  7. "Vilasi Ishwar". citwf.com. Alan Goble. Retrieved 28 August 2015.
  8. Khubchandani, Lata. "At This Age, I'm Priceless". rediff.com. Rediff. Retrieved 28 August 2015.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശോഭന_സമർത്ത്&oldid=4023911" എന്ന താളിൽനിന്ന് ശേഖരിച്ചത്