ഭാരതീയയായ നാടക പ്രവർത്തകയും നർത്തകിയുമാണ് ശാന്ത ഗാന്ധി (20 ഡിസംബർ 1917 – 6 മേയ് 2002). ഇപ്റ്റയുടെ സ്ഥാപകാംഗമാണ്. 1950 കളിൽ ഭാരതത്തിലുടനീളം കലാ പ്രകടനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്.  പാരമ്പര്യ ഭാരതീയ നാടകങ്ങളെ പ്രത്യേകിച്ചും സംസ്കൃത നാടകങ്ങളെയും നാട്ടു നാടകങ്ങളെയും വീണ്ടെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. റസിയ സുൽത്താന, ജസ്മ ഒദാൻ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.[1] ഗുജറാത്തി ഭവായി ശൈലിയിലുള്ള നാടക അവതരണങ്ങൾ ധാരാളം നടത്തി സങോദരി ദീന ഗാന്ധിയുമൊത്ത് അവതരിപ്പിച്ച മൈനാ ഗുജാരി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[2]

Shanta Gandhi
ജനനം(1917-12-20)20 ഡിസംബർ 1917
മരണം6 മേയ് 2002(2002-05-06) (പ്രായം 84)
ദേശീയതIndian
തൊഴിൽDancer, theatre director, playwright
അറിയപ്പെടുന്നത്Jasma Odan (play)

നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപക അംഗവും ചെയർ പെഴ്സണുമായിരുന്നു.[3]  1984 ൽ പത്മശ്രീ പുരസ്കാരവും 2001 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു.[4]

കൃതികൾ തിരുത്തുക

  • Ekalavya. Publisher Bhartiya Sahakari Prakashan Society, 1964.

കുറിപ്പുകൾ തിരുത്തുക

  1. "Shanta Gandhi dead". The Hindu. 10 May 2002. Archived from the original on 2012-11-06. Retrieved 2017-03-30.
  2. "From Gujarat with grace". The Tribune. 11 June 2006.
  3. NSD chairperson Archived 2010-12-06 at the Wayback Machine. National School of Drama website.
  4. "SNA: List of Akademi Awardees". Sangeet Natak Akademi Official website.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാന്ത_ഗാന്ധി&oldid=3840657" എന്ന താളിൽനിന്ന് ശേഖരിച്ചത്