ശ്രദ്ധേയയായ ഭാരതീയ  നർത്തകിയായിരുന്നു ശാന്താ റാവു (1930 - 28 ഡിസംബർ 2007). ഭരതനാട്യം, കഥകളി, കുച്ചിപ്പുടി[പ്രവർത്തിക്കാത്ത കണ്ണി], മോഹിനിയാട്ടം എന്നിവ ഇന്ത്യയിലും വിദേശത്തും ധാരാളം അരങ്ങുകളിൽ അവതരിപ്പിച്ചു. 

ശാന്താ റാവു
ശാന്താ റാവു
ദേശീയതഇന്ത്യൻ
തൊഴിൽനർത്തകി
അറിയപ്പെടുന്നത്മോഹിനിയാട്ടം

1971 ൽ പത്മശ്രീയും [1] 1970 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. [2] 1993-94 ൽ മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ പുരസ്കാരവും വഭിച്ചിട്ടുണ്ട്.[3]

ജീവിതരേഖ തിരുത്തുക

1930 ൽ മംഗലാപുരത്ത് ജനിച്ചു. [4]കഥകളി പഠിക്കാനായി കലാമണ്ഡലത്തിലെത്തി. കഥകളി ആചാര്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിഷ്യയായി. മോഹിനിയാട്ടക്കളരിയിലെ ആദ്യകാല അധ്യാപകനായ കൃഷ്ണപ്പണിക്കരാശാന്റെ കീഴിൽ മോഹിനിയാട്ടവും മീനാക്ഷിസുന്ദരം പിള്ളയിൽ നിന്ന് ഭരതനാട്യവും പഠിച്ചു. മുംബൈയിലും ബാംഗ്ലൂരിലും കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഇടയ്ക്ക് ശ്രീലങ്ക സന്ദർശിക്കുകയും ഗുരു ഗുണയായുടെ പക്കൽ കാൻഡിയൻ നൃത്തം അഭ്യസിക്കുകയും ചെയ്തു. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനങ്ങൾ നടത്തി. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ആത്മകഥയിലും വെമ്പട്ടി ചിന്നസത്യത്തിന്റെ ആത്മകഥയിലും ഇവരെക്കുറിച്ച്പരാമർശമുണ്ട്. ശാന്താറാവുവിന്റെ നൃത്തത്തിന് പ്രകടമായിത്തന്നെ കഥകളിയുടെ സ്വാധീനമുണ്ടെന്ന് കലാവിചക്ഷണർ അഭിപ്രായപ്പെട്ടിരുന്നു. [5]

28 ഡിസംബർ 2007 ന് ബാംഗ്ലൂരിലെ മല്ലേശ്വരത്ത് അന്തരിച്ചു .[6]

പുരസ്കാരങ്ങൾ തിരുത്തുക

1971 ൽ പത്മശ്രീയും [7] 1970 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. [8] 1993-94 ൽ മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ പുരസ്കാരവും വഭിച്ചിട്ടുണ്ട്.[9]

അവലംബം തിരുത്തുക

  1. "Padma Awards Directory (1954–2013)" (PDF). Ministry of Home Affairs. Archived from the original (PDF) on 2017-10-19. Retrieved 2016-10-13.
  2. "SNA: List of Akademi Awardees". Sangeet Natak Akademi Official website.
  3. "Kalidas Award Holders (Classical Dance)". Department of Culture, Government of Madhya Pradesh. Archived from the original on 2012-04-09. Retrieved 2016-10-13.
  4. Selma Jeanne Cohen; Dance Perspectives Foundation (1998). International encyclopedia of dance: a project of Dance Perspectives Foundation, Inc. Oxford University Press. ISBN 978-0-19-512309-8.
  5. http://www.deshabhimani.com/art-stage/news-women-05-10-2016/593839
  6. Dr. Sunil Kothari (May 16, 2008). "Remembering the one and only Shanta Rao". Narthaki. Retrieved 2014-03-18.
  7. "Padma Awards Directory (1954–2013)" (PDF). Ministry of Home Affairs. Archived from the original (PDF) on 2017-10-19. Retrieved 2016-10-13.
  8. "SNA: List of Akademi Awardees". Sangeet Natak Akademi Official website.
  9. "Kalidas Award Holders (Classical Dance)". Department of Culture, Government of Madhya Pradesh. Archived from the original on 2012-04-09. Retrieved 2016-10-13.

അധിക വായനയ്ക്ക് തിരുത്തുക

ഗ്രന്ഥസൂചി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാന്താ_റാവു&oldid=3792027" എന്ന താളിൽനിന്ന് ശേഖരിച്ചത്