താപഗതികത്തിൽ ഒരു വ്യൂഹത്തിന്റെ വ്യാപ്തം അതിന്റെ താപഗതിക അവസ്ഥ വിശദീകരിക്കുന്നതിനുള്ള ഒരു വലിയ വിപുലമായ പാരാമീറ്ററാണ്. സ്പെസിഫിക് വ്യാപ്തം എന്നത് ഒരു ഇന്റൻസീവായ സ്വഭാവമാണ്, ഇത് ഒരു യൂണിറ്റ് പിണ്ഡത്തിലുള്ള വ്യൂഹത്തിന്റെ വ്യാപ്തമാണ്. വ്യാപ്തം അവസ്ഥയുടെ ഒരു ഫലനമാണ്, ഇത് മറ്റ് താപഗതിക സ്വഭാവങ്ങളായ മർദ്ദവും താപനിലയും ആയി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, വ്യാപ്തം ആദർശവാതകനിയമപ്രകാരം ഒരു ആദർശവാതകത്തിന്റെ മർദ്ദവുമായും താപനിലയുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഒരു വ്യൂഹത്തിന്റെ ഭൗതികവ്യാപ്തം എന്നത് വ്യൂഹം അപഗ്രഥിക്കാനുപയോഗിക്കുന്ന അതിന്റെ നിയന്ത്രിതവ്യാപ്തവുമായി നേരി‍ട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാതിരിക്കുകയോ ചെയ്യാം.

"https://ml.wikipedia.org/w/index.php?title=വ്യാപ്തം_(താപഗതികം)&oldid=2834932" എന്ന താളിൽനിന്ന് ശേഖരിച്ചത്