വെള്ളാനകളുടെ നാട്

മലയാള ചലച്ചിത്രം

1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെള്ളാനകളുടെ നാട് (Vellanakalude Nadu). മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച[1] ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചത്.

വെള്ളാനകളുടെ നാട്
സംവിധാനംപ്രിയദർശൻ
നിർമ്മാണംമണിയൻപിള്ള രാജു
രചനശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ
ശോഭന
സംഗീതംജോൺസൺ,
എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി1988
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രം; 2010-ൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ ഘട്ട മീട്ട എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ, ത്രിഷ കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]

അവലംബം തിരുത്തുക

  1. http://www.imdb.com/title/tt0255676/fullcredits#cast
  2. http://entertainment.oneindia.in/malayalam/news/2009/priyadarshan-vellanakalude-naadu-121109.html Archived 2012-10-19 at the Wayback Machine. ശേഖരിച്ച തീയതി 15/09/2011

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളാനകളുടെ_നാട്&oldid=3808602" എന്ന താളിൽനിന്ന് ശേഖരിച്ചത്