കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രമാണ്‌ വീക്ഷണം. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗികമുഖപത്രമാണ്.1976ൽ ഇന്ദിരാഗാന്ധിയാണ് വീക്ഷണം ദിനപത്രം ഉദ്ഘാടനം ചെയ്തത്.

വീക്ഷണം ദിനപത്രം
വീക്ഷണം ദിനപത്രം
വീക്ഷണം ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)കെ.പി.സി.സി.
സ്ഥാപിതം1976, 2003 (revived)
രാഷ്ട്രീയച്ചായ്‌വ്center-left politics, Pro-Congress
ഭാഷമലയാളം
ആസ്ഥാനംകൊച്ചി
ഔദ്യോഗിക വെബ്സൈറ്റ്veekshanam.com

എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം ആധുനിക സൗകര്യങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകൾ പുറത്തിറങ്ങി. തുടർന്ന് ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകൾ തുടങ്ങി.


വീക്ഷണത്തിന് ഇപ്പോൾ കൊല്ലത്തും തൃശൂരും എഡിഷനുകൾ ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ആണ്ഇ പ്പോൾ വീക്ഷണത്തിന്റെ ചെയർമാൻ. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജയ്സൺ ജോസഫ് ആണ് നിലവിലെ മാനേജിങ് ഡയറക്ടർ.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=വീക്ഷണം_ദിനപ്പത്രം&oldid=3844599" എന്ന താളിൽനിന്ന് ശേഖരിച്ചത്