കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാള സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടൻ നായർ(02 മാർച്ച് 1920 - 1 ഫെബ്രുവരി 2000).

വി. ആനന്ദക്കുട്ടൻ നായർ
വി. ആനന്ദക്കുട്ടൻ നായർ
ജനനം(1920-03-02)മാർച്ച് 2, 1920
മരണം2000 ഫെബ്രുവരി 01
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തനം,അധ്യാപനം
ജീവിതപങ്കാളി(കൾ)കമലമ്മ എ.പി

ജീവിതരേഖ തിരുത്തുക

കോട്ടയം വട്ടപ്പറമ്പിൽ നാണിക്കുട്ടിയമ്മയുടെയും അച്യുതൻ പിള്ളയുടെയും മകനാണ്. പത്രപ്രവർത്തകനായിരുന്നു. സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടായും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സ്നേഹസീമ എന്ന സിനിമയിലെ കൂട്ടുകാർ നിന്നെ വിളിപ്പതെന്തേ . എന്ന ഗാനം ഇദ്ദേഹകത്തിന്റേതാണ്.[1]

കൃതികൾ തിരുത്തുക

  • ചീത
  • ചിരിയും പുഞ്ചിരിയും
  • കടലാസു മന്ത്രി
  • മുള്ളുകൾ
  • ഭാവസൗരഭം
  • വേലുത്തമ്പി ദളവ
  • ശ്രീനാരായണഗുരു
  • ജയപ്രകാശ് നാരായണൻ
  • പത്തു മുതൽ നാലുവരെ (നാടകം)
  • ആനന്ദക്കുട്ടന്റെ തെരഞ്ഞെടുത്ത കൃതികൾ
  • കേരള ഭാഷാഗാനങ്ങൾ- 2 വാല്യം

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[2]
  • കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്
  • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (1995)

അവലംബം തിരുത്തുക

  1. "വി ആനന്ദക്കുട്ടൻ നായർ രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". www.malayalachalachithram.com. Retrieved 29 ജൂലൈ 2014.
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 29. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=വി._ആനന്ദക്കുട്ടൻ_നായർ&oldid=1973826" എന്ന താളിൽനിന്ന് ശേഖരിച്ചത്