വിക്ടോറിയ രാജ്ഞിയുടെ (1837–1901) കാലഘട്ടത്തിലെ സാഹിത്യത്തെയാണ് വിക്ടോറിയൻ സാഹിത്യം എന്ന് കല്പിക്കുന്നത്. കാൽപ്പനിക കാലഘട്ടത്തിനു (റൊമാന്റിസിസം) ശേഷവും എഡ്‌വാർഡിയൻ കാലഘട്ടത്തിനു (1901–1910) മുൻപുമാണ് വിക്ടോറിയൻ സാഹിത്യം ഉടലെടുതത്തു.

ഹെർബെർട് എഫ്. ടക്കർ : എ കംപാനിയന് ടു വിക്ടോറിയൻ ലിറ്ററേച്ചർ ആൻഡ് കൾച്ചർ

കാൽപ്പനിക കാലഘട്ടത്തിൽ കവിതകൾക്കാണ് പ്രാധാന്യമെങ്കിലും വിക്ടോറിയൻ കാലഘട്ടത്തിൽ നോവലുകൾക്കാണ് പ്രാധാന്യമേറിയത്. ചാൾസ് ഡിക്കെൻസാണ് (1812–1870) തൻ്റെ പിക്വിക് പേപ്പേഴ്സ് (1837) എന്ന നോവലിലൂടെ വിക്ടോറിയൻ സാഹിത്യത്തിനു തുടക്കം കുറിച്ചത്. 1848ൽ വില്യം താക്കറെയുടെ (1811-1863) ഏറ്റവും പ്രസിദ്ധമായ നോവൽ വാനിറ്റി ഫയർ പ്രസിദ്ധികരിച്ചു. 1840കളിൽ ശ്രദ്ധേയമായ കൃതികളായിരുന്നു ഷാർലറ്റ് (1816-1855), എമിലി (1818-1848), ആനി (1820-49) എന്നീ ബ്രോണ്ടി സഹോദരിമാരുടേത്. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിലെ പ്രധാന നോവലിസ്റ്റായ തോമസ് ഹാർഡി (1840-1928), അദ്ദേഹത്തിന്റെ ആദ്യ നോവലായ അണ്ടർ ദി ഗ്രീൻവുഡ് ട്രീ എന്ന നോവൽ 1872ൽ പ്രസിദ്ധികരിച്ചു. തുടർന്ന് 1895ൽ അദ്ദേഹം തൻ്റെ അവസാനത്തെ നോവൽ ജൂഡ്യൂ ദി ഒബ്സ്ക്ർ പ്രസിദ്ധികരിച്ചു.

പ്രധാന കഥാകൃത്തുക്കൾ കൃതികളും തിരുത്തുക

  1. പിക്വിക് പേപ്പേഴ്സ് (1837),
  2. ഒളിവർ ട്വിസ്റ്റ്(1838),
  3. നിക്കോലാസ് നിക്കിൾബി (1839),
  4. എ ക്രിസ്മസ് കരോൾ(1843),
  5. ഡേവിഡ് കോപ്പർഫീൽഡ് (1850),
  6. ബ്ലീക് ഹൗസ് (1853),
  7. ഹാർഡ് റ്റൈംസ് (1854),
  8. എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859),
  9. ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് (1861)
  • വില്യം മെക്ക്പീസ് താക്കറെ (1811-1863)
  1. വാനിറ്റി ഫയർ (1848)
  2. ദി ഹിസ്റ്ററി ഓഫ് ഹെൻറി എസ്‌മണ്ട്‌
  3. ബർലെസ്ക്ക്
  1. ജെയിൻ എയറേ (1847)
  2. ഷിർളി (1849)
  3. എമ്മ (1860)
  1. വതറിങ് ഹൈറ്റ്സ് (1847)
  1. ആഗ്നസ് ഗ്രേ (1847)
  2. ദി ടെനൻറ് ഓഫ് വൈൽഡ്ഫെൽ ഹാൾ (1848)
  1. ആഡം ബെദേ (1859)
  2. ദി മിൽ ഓൺ ദി ഫ്ളോസ് (1860)
  3. മിഡിൽമാർച്ച് (1871-1872)
  1. ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874)
  2. കാസ്റ്റർബ്രിഡ്ജിലെ മേയർ (1886)
  3. ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891)
  4. ജൂഡ് ദ ഒബ്സ്ക്യൂർ (1895)

എലിസബേത് ഗാസ്‌കേൽ (1810–1865), അന്തോണി ട്രോളോപ്പ് (1815–1882), ജോർജ് മെറീഡിത് (1828–1909), ജോർജ് ജിസ്സിങ് (1857–1903) എന്നിവരും പ്രധാന എഴുത്തുകാരായിരുന്നു.

"https://ml.wikipedia.org/w/index.php?title=വിക്ടോറിയൻ_സാഹിത്യം&oldid=3739335" എന്ന താളിൽനിന്ന് ശേഖരിച്ചത്