വാൾട്ടർ ഡാമറോഷ് ജർമൻ-അമേരിക്കൻ സംഗീതവിദ്വാനായിരുന്നു. വിഖ്യാത ഡാമറോഷ് സംഗീതകുടുംബത്തിൽ ലിയോ പോൾഡിന്റെ പുത്രനായി 1862 ജനുവരി 30-ന് ജനിച്ചു. 1871-ൽ പിതാവിനോടൊപ്പം അമേരിക്കയിൽ പോയി. വീണ്ടും ജർമനിയിലേക്കു മടങ്ങിയെത്തി. അതിനെത്തുടർന്നാണ് ഇദ്ദേഹം സംഗീതാഭ്യസനം ആരംഭിച്ചത്. പഠനശേഷം അമേരിക്കയിലെത്തുകയും പിതാവിന്റെ സഹായിയായി കൂടുകയും ചെയ്തു.

വാൾട്ടർ ഡാമറോഷ്
പശ്ചാത്തല വിവരങ്ങൾ
ജനനം(1862-01-30)ജനുവരി 30, 1862
Breslau, Silesia
മരണംഡിസംബർ 22, 1950(1950-12-22) (പ്രായം 88)
New York City

സ്വതന്ത്രമായ രചനയും അവതരണവും തിരുത്തുക

ന്യൂയോർക്ക് സിംഫണിക്കുവേണ്ടി ലിയോപോൾഡ് രചിച്ച ഓർക്കെസ്ട്രകളിൽ ഇദ്ദേഹത്തിന്റെ ഗണ്യമായ സംഭാവന ഉണ്ടായിട്ടുണ്ട്. 1885 മുതൽ ഡാമറോഷ് സ്വതന്ത്രമായ രചനയും അവതരണവും തുടങ്ങി. 1928 വരെ ന്യൂയോർക്ക് സിംഫണി സൊസൈറ്റിയുടെ മുഖ്യ അവതാരകനായി സേവനമനുഷ്ഠിച്ചു. 1926 മുതൽ ആരംഭിച്ച റേഡിയോ സംഗീതപരിപാടി ഇദ്ദേഹത്തെ സംഗീതപ്രക്ഷേപണ ലോകത്തെ കുലപതികളിലൊരാളാക്കി. ഓപ്പറകൾ, ഗാനങ്ങൾ, ഉപകരണസംഗീതം എന്നിവയിലെല്ലാം ഡാമറോഷ് തന്റെ സർഗവൈഭവം പ്രകടമാക്കിയിട്ടുണ്ട്. ദ് സ്കാർലറ്റ് ലെറ്റർ (1896), ദ് മാൻ വിത്തൗട്ട് എ കൺട്രി (1937) എന്നിവ വിശ്വപ്രസിദ്ധങ്ങളാണ്. 1923-ൽ ഇദ്ദേഹത്തിന്റെ ആത്മകഥയായ മൈ മ്യൂസിക്കൽ ലൈഫ് പ്രകാശിതമായി. 1950 ഡിസംബർ 22-ന് ഡാമറോഷ് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാമറോഷ്, വാൾട്ടർ ജോഹന്നസ് (1862 - 1950) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വാൾട്ടർ_ഡാമറോഷ്&oldid=2378252" എന്ന താളിൽനിന്ന് ശേഖരിച്ചത്