മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മറാഠി പത്രപ്രവർത്തകനും നാടകകൃത്തും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു വാമൻ ഗോപാൽ ജോഷി (മറാഠി: वामन गोपाळ जोशी) (18 മാർച്ച് 1881 - 3 ജൂൺ 1956)[1]. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ രാഷ്ട്രമഠ്, സ്വതന്ത്ര ഹിന്ദുസ്താൻ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. വീർ വാമൻറാവു ജോഷി എന്ന പേരിൽ അറിയപ്പെട്ടു. 'രണദുന്ദുഭി' എന്ന നാടകം രചിച്ചത് ഇദ്ദേഹമാണ്. ഈ നാടകത്തിലെ ഗാനങ്ങൾ ദിനാതാത് ചെയ്തത് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ ആയിരുന്നു.

വാമൻ ഗോപാൽ ജോഷി
ജനനം18 മാർച്ച് 1881
മരണം3 ജൂൺ 1956(1956-06-03) (പ്രായം 75)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾവീർ വാമൻറാവു ജോഷി, ദാദാ ജോഷി
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം

സാഹിത്യകൃതികൾ തിരുത്തുക

  • രക്ഷസി മഹത്ത്വാകാംക്ഷ (1914)
  • രണദുന്ദുഭി' (1927)

അവലംബം തിരുത്തുക

  1. National Informatics Center, Amravati District, The Land of Great Men, retrieved 27 July 2011
"https://ml.wikipedia.org/w/index.php?title=വാമൻ_ഗോപാൽ_ജോഷി&oldid=3085631" എന്ന താളിൽനിന്ന് ശേഖരിച്ചത്