മരണകാരണങ്ങൾ കണ്ടെത്താനായി മരണപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് വാചിക പോസ്റ്റ്മോർട്ടം (verbal autopsy -VA) ആരോഗ്യ വിവരങ്ങളും മരണത്തിനു മുൻപുള്ള സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും സംഭാഷണങ്ങളിലൂടെയോ  മരിച്ചയാളുമായി പരിചയമുള്ള ആളുകളോടും കുടുംബാംഗങ്ങളുമായും അഭിമുഖം നടത്തിയോ ശേഖരിക്കുന്നു. ഈ വിവരങ്ങൾ ഒരു കമ്പ്യൂട്ടർ ആൽഗൊരിതമോ ആരോഗ്യപ്രവർത്തകരോ വിശകലനം ചെയ്ത് മരണത്തിന് കാരണമായേക്കാവുന്ന കാര്യങ്ങൾ കണ്ടെത്തുന്നു.

മരണങ്ങൾ രേഖപ്പെടുത്തപ്പെടുത്താതെ പോകുന്ന സാഹചര്യങ്ങളിലാണ് വാചിക പോസ്റ്റ്മോർട്ടം നടത്താറ്. ലോകത്താകെ ഒരു വർഷം നടക്കുന്ന 60 ദശലക്ഷം മരണങ്ങലിൾ വലിയൊരു പങ്കും വൈദ്യസഹായം കിട്ടാതെയാണ് സംഭവിക്കുന്നത്. വാചിക പോസ്റ്റ്മോർട്ടം മുൻ കാലങ്ങളിൽ രേഖപ്പെടുത്തപ്പെടുത്തപ്പെടാതെ പോയ മരണകാരണങ്ങൾ കണ്ടെത്തി സാമൂഹ്യശാസ്ത്രജ്ഞർക്ക് രോഗമാതൃകകൾ കണ്ടെത്താനും പൊതുജനാരോഗ്യ നയങ്ങൾക്ക് രൂപം കൊടുക്കാനും സഹായിക്കുന്നു.

ഇന്ത്യയിൽ നടന്ന മില്ല്യൺ ഡെത്ത് സ്റ്റഡിയിലും ചൈനയിൽ ഗ്രാമ പ്രദേശങ്ങളിലെ മരണ കാരണങ്ങൾ രേഖപ്പെടുത്താനായുള്ള ദേശീയ പരിപാടിയിലും, ഗ്ലോബൽ ബേഡൻ ഓഫ് ഡിസീസ് സ്റ്റഡി 2010 ലും ആണ് വാചിക പോസ്റ്റ്മോർട്ടം ശ്രദ്ധേയമായ രീതിയിൽ ഉപയോഗിച്ചിട്ടുള്ളത്.[1][2][3]

വികാസം തിരുത്തുക

1965 മുതൽ 1973  വരെ ഇന്ത്യയിലെ പഞ്ചാബിൽ നടന്ന  ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിന്റെ ഒരു പ്രൊജക്റ്റിലാണ് ആദ്യമായി verbal autopsy (VA) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. നാരംഗ്വാൽ കേന്ദ്രീകരിച്ച് ലുധിയാനയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ച് നടന്ന പ്രൊജക്റ്റിന്റ് ലക്ഷ്യങ്ങൾ:

  1. പോഷണം, രോഗാണുബാധ, ശിശുക്കളുടെ വളർച്ച എന്നിവ തമ്മിലുള്ള ബന്ധം കണക്കാക്കുക[4]
  2. മാതൃസംരക്ഷണത്തിലും ശിശുസംരക്ഷണത്തിലും ഉൾപ്പെടുത്തി ലഭ്യമാക്കുന്ന കുടുംബാസൂത്രണമാർഗങ്ങൾക്ക് ഗ്രാമീണ സമൂഹത്തിലുള്ള സ്വീകാര്യത കണ്ടെത്തുക.[5] പ്രധാന ആരോഗ്യസേവന ദാതാക്കൾ സ്ഥലവാസികളായ ലേഡി ഹെൽത്ത് വിസിറ്റേഴ്സും ഓക്സിലറി നേഴ്സ് മിഡ്വൈഫുമാരും ആയിരുന്നു. പ്രൊജക്റ്റ് ആരംഭിക്കുന്നതിന് മുൻപ് ഇവർക്ക് 6 ആഴ്ചത്തെ പരിശീലനം കൊടുത്തിരുന്നു. പ്രൊജക്റ്റ് കാലാവധിയിലുടനീളം മാസിക അവലോകനവും ജോലിചെയ്യുന്ന സാഹചര്യങ്ങൾക്കനുസരണമായ പുനഃപരിശീലനവും തുടർന്നു കൊടുത്തു. ആഹാരം വിതരണം ചെയ്യാനുള്ള കേന്ദ്രങ്ങളും 5 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കായി ആരോഗ്യ സേവനങ്ങളും ഏർപ്പെടുത്തി. 1971 ന്റെ തുടക്കത്തിൽ പോഷകാഹാരം കൊടുത്ത പ്രദേശങ്ങളിൽ നിന്നുള്ള ഫലങ്ങളിൽ ശിശുമരണ നിരക്കിൽ ഗണ്യമായ മെച്ചമൊന്നും കണ്ടില്ല. ഇതിനെത്തുടർന്ന് ശിശുമരണം സംഭവിക്കുമ്പോൾ 5 ദിവസത്തിനുള്ളിൽ നാരംഗ്വാടിയിലെ പ്രൊജക്റ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാനുള്ള ഒരു വിവരശേഖരണ സംവിധാനം നടപ്പിലാക്കി. പ്രൊജക്റ്റിലെ ഒരു ഫിസിഷ്യൻ മരണം നടന്ന കുടുംബത്തിൽച്ചെന്ന് മരണത്തിലേക്ക് നയിച്ച രോഗലക്ഷനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കുകയും, കുട്ടിയുടെ ആരോഗ്യ രേഖകൾ പരിശോധിക്കുകയും, ആരോഗ്യ സേവന സംവിധാനത്തിൽ സന്ദർശനം നടത്തുകയും ചെയ്ത് ഏറ്റവും സാദ്ധ്യതയുള്ള മരണകാരണം കണ്ടെത്തുന്നു. ഈ രീതിയിൽ 45 മരണങ്ങൾ അവലോകനം ചെയ്തപ്പോൾ വയറിളക്ക രോഗങ്ങൾ, ശ്വാസകോശ അണുബാധ, പോഷണക്കുറവ് എന്നിവയെ 8 ദിവസം മുതൽ 3 വയസ്സുവരെ പ്രായമുള്ള കുട്ടികളിലെ പ്രധാനപ്പെട്ട മൂന്ന് മരണകാരണങ്ങളായി തിരിച്ചറിഞ്ഞു. 45 മരണങ്ങളിൽ ഒരെണ്ണം നവജാത ടെറ്റനസ് മൂലമായിരുന്നു. പിന്നീട് ഇതേ രീതി മറ്റ് ഗ്രാമങ്ങളിലും പ്രയോഗിച്ചു. പഠനഫലം അടിസ്ഥാനപ്പെടുത്തി ആവശ്യമായ പ്രശ്നങ്ങൾക്ക് സവിശേഷമായ ഇടപെടൽ രീതികൾ കണ്ടെത്തി നടപ്പിലാക്കി. 1972ൽ 124 ശിശുമരണങ്ങളുടെ കാരണം അവലോകനം ചെയ്തതിന്റെ ഫലം ശ്രീനഗറിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കുവെക്കപ്പെട്ടു. verbal autopsy (VA) എന്ന പദപ്രയോഗം ഈ സന്ദർഭത്തിൽ അശാസ്ത്രീയമെന്ന് വിമർശിക്കപ്പെട്ടിരുന്നു. അന്നത്തെ പ്രൊജക്റ്റ് ഡയറക്റ്ററായ കാൾ. ഇ. ടെയ്ലർ ഈ പദപ്രയോഗം തുടരാനാണ് തീരുമാനിച്ചത്. വയറിളക്ക രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, നവജാത ശിശുവിന്റെ ടെറ്റനസ് എന്നിവ നേരിടുന്നതിനുള്ള കൃത്യമായ സേവന പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ ന്യൂട്രിഷൻ ആൻഡ് പോപ്പുലേഷൻ പ്രൊജക്റ്റുകൾ നടപ്പാക്കിയ ഗ്രാമങ്ങളിൽ ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.[6][7][8]

1980ൽ ഈജിപ്തിലെ ആരോഗ്യമന്ത്രാലയം വയറിളക്ക രോഗങ്ങൾ മൂലമുള്ള ശിശുമരണങ്ങൾ കുറയ്ക്കാനായി ഒരു പഠനം നടത്തി. മൂന്ന് വ്യത്യസ്ത ജില്ലകളിലായി 5 വയസ്സിന് താഴെയുള്ള 29000 കുട്ടികൾ അടങ്ങുന്ന 200,000 വരുന്ന ഒരു സമൂഹത്തിലാണ് പഠനം നടത്തിയത്.[9]  വ്യത്യസ്തമായി പ്രിസ്കൂൾ കുട്ടികൾക്കിടയിലുള്ള ശിശുമരണങ്ങളിലെ പ്രവണതകൾ കണ്ടെത്തുന്നതിനായി നാരംഗ്വാളിൽ രൂപം കൊടുത്ത  രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. വിവിധ ചികിത്സാ പദ്ധതികൾ നടപ്പിലാക്കിയതിനെത്തുടർന്ന് ശിശുമരണങ്ങൾ ഗണ്യമായി കുറയുകയുണ്ടായി. പദ്ധതി നടപ്പാക്കിയതിന് 6 വർഷങ്ങൾക്ക് ശേഷം പ്രദേശം വീണ്ടും സന്ദർശിച്ച് പദ്ധതിയുടെ ഉപയോഗക്ഷമതയും ഫലപ്രാപ്തിയും verbal autopsy (VA) രീതിയുടെ ഗുണങ്ങളും വിലയിരുത്തുകയുണ്ടായി.[10]

ആരോഗ്യക്ഷേമ സംവിധാനങ്ങൾ കുറവുള്ള രാജ്യങ്ങളിൽ ലേ റിപ്പോർട്ടിംഗ് (lay reporting) എന്ന പേരിൽ വാചിക പോസ്റ്റ്മോർട്ടം രീതികൾ 1950കൾ മുതൽ തന്നെ ഉപയോഗിച്ചു വന്നിരുന്നു. ലോകാരോഗ്യ സംഘടന ഇതിനെ പ്രോത്സാഹിപ്പിക്കുകയും 1975ൽ ലേ റിപ്പോർട്ടിംഗിനായി ഒരു മാതൃകാ ഫോറം പുറത്തിറക്കുകയും ചെയ്തു.[11]

വാചിക പോസ്റ്റ്മോർട്ടത്തിനായി ഉപയോഗിക്കുന്ന ചോദ്യാവലികൾക്ക് ആരോഗ്യ പ്രവർത്തകരും ഗവേഷകരും രൂപം കൊടുത്തിട്ടുണ്ട്. നിലവിൽ ലോകാരോഗ്യ സംഘടന ചോദ്യാവലി ഉൾപ്പെടെ ഉള്ള ഒരു മാതൃകാ വാചിക പോസ്റ്റ്മോർട്ടം രീതി നടപ്പിലാക്കിയിട്ടുണ്ട്.[12] അഭിമുഖങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് വിശകലനം ചെയ്യാൻ സാധിക്കും.[13]

ഇതുകൂടി കാണുക തിരുത്തുക


അവലംബങ്ങൾ തിരുത്തുക

  1. What is Verbal Autopsy?. www.cghr.org
  2. Yang, G (Jun 2006). "Validation of verbal autopsy procedures for adult deaths in China". Int J Epidemiol. 35 (3): 741–8. doi:10.1093/ije/dyi181. PMID 16144861.
  3. Lozano, Rafael; Murray, Christopher J.L.; Naghavi, Mohsen. "Global and regional mortality from 235 causes of death for 20 age groups in 1990 and 2010: a systematic analysis for the Global Burden of Disease Study 2010". Archived from the original on 2018-08-05. Retrieved 29 July 2014.
  4. Arnfried A. Kielmann, Carl E. Taylor, Cecile de Sweemer, Robert L. Parker, Dov Chernikovsky, William A. Reinke, Inder S. Uberoi, D.N. Kakar, Norah Masih, R.S.S. Sarma. Child and Maternal Health Services in Rural India, The Narangwal Experiment, Volume 1, Integrated Nutrition and Health Care, 1983, The Johns Hopkins University Press, Baltimore and London 1983; ISBN 0-8018-3064-8.
  5. Carl E. Taylor, R.S.S. Sarma, Robert L. Parker, William A. Reinke, and Rashid Faruqee, Child and Maternal Health Services in Rural India, The Narangwal Experiment, Volume 2, Integrated Family Planning and Health Care, 1983, The Johns Hopkins University Press, Baltimore and London 1983; ISBN 0-8018-3065-6.
  6. A.A. Kielmann and C. McCord: "Home Treatment of Childhood Diarrhoea in Punjab Villages", J. of Trop. Ped. and Environ. Hlth. 23, 197, 1977.
  7. C. McCord and A.A. Kielmann: "A successful Program for Paraprofessionals treating Childhood Diarrhoea and Pneumonia", Tropical Doctor, 8, 220, 1978.
  8. A.A. Kielmann and Sanyukta Vohra: "Control of Tetanus Neonatorum in Rural Communities: Immunization Effects after a single Injection of High-Dose Calcium-Phosphate Adsorbed Tetanus Toxoid", Indian J. Med. Research, 66, 906, 1977.
  9. A.A. Kielmann, A.B. Mobarak, M.T. Hammamy, A.I. Gomaa, S. Abou-el-Saad, R.K. Lotfi, I. Mazen, A. Nagaty. "Control of deaths from diarrheal disease in rural communities. I) Design of an intervention study and effects on child mortality". Trop. Med. Parasit’, 36 (1985) 191–198; Georg Thieme Verlag Stuttgart, New York.
  10. A. Gomaa, M. Mwafi, A. Nagaty, Mervat El Rafic, Shafika Nasser, A.A. Kielmann, N. Hirschorn: "Impact of the national control of diarrhoeal diseases project on infant and child mortality in Dakahlia, Egypt". Lancet, July 16, 1988: 145.
  11. WHO (2014). Verbal autopsy standards. website
  12. www.who.int/healthinfo/statistics/WHO_VA_2012_RC1_Instrument.pdf
  13. Murray, Christopher J.L.; Lozano, Rafael; Lopez, Alan (August 2011). "Verbal autopsy: innovations, applications, opportunities". Population Health Metrics. 9. Archived from the original on 2018-08-02. Retrieved 29 July 2014.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "r2" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=വാചിക_പോസ്റ്റ്മോർട്ടം&oldid=3953413" എന്ന താളിൽനിന്ന് ശേഖരിച്ചത്