മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു വല്ലച്ചിറ മാധവൻ (ജീവിതകാലം: 1934 മേയ് 17 - 2013 ഒക്ടോബർ 20). ഇദ്ദേഹത്തിന്റെ 400-ലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

വല്ലച്ചിറ മാധവൻ

1934 മേയ് 17-ന് വല്ലച്ചിറ ചാത്തക്കുടത്ത്‌വീട്ടിൽ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു.[2] സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യ രചന ആരംഭിച്ച വല്ലച്ചിറ മാധവന്റെ ആദ്യകൃതി 14-ആം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എന്റെ ജീവിതത്തോണി എന്ന ഈ കവിതാസമാഹാരമാണ് അദ്ദേഹത്തിന്റെ ആദ്യമായി പുറത്തിറങ്ങിയ കൃതി. തൊട്ടടുത്തവർഷംതന്നെ ആത്മസഖി എന്ന നോവൽ രചിച്ചു. യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്റെ ജീവിതത്തോണി എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. പ്രണയവും ദുരന്തവുമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ അധികവും വിഷയമായിരുന്നത്. എന്റെ യുദ്ധഭൂമിയാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തുടർക്കഥ.[1]

അച്ചാമ്മ എന്ന നോവൽ സ്‌കൂൾ ലൈബ്രറിക്കായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഈ പുസ്തകം സർക്കാർ കണ്ടുകെട്ടി നിരോധിച്ചു. കന്യാസ്ത്രീ വേശ്യയായി തെരുവിൽ ജീവിക്കാനൊരുങ്ങുന്നതായിരുന്നു ഈ നോവലിന്റെ ഉള്ളടക്കം.[1] 1962 ൽ പി.ടി.ചാക്കോ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഈ ക്രൈസ്തവ വിമർശന നോവൽ രചിച്ചത്.[3] ചന്ദ്രഹാസൻ, നിർമ്മല, ചിത്രശാല, ഫിലിംസ്റ്റാർ എന്നീ പത്രങ്ങളുടെ പത്രാധിപസ്ഥാനവും മാധവൻ വഹിച്ചിരുന്നു.[2] അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ അവസാന രചന.[4]

വാർദ്ധക്യസഹജമായ അസുഖം മൂലം 2013 ഒക്ടോബർ 20-ന് വല്ലച്ചിറ മാധവൻ അന്തരിച്ചു.[2] ഭാര്യ: ഇന്ദിര. മക്കൾ: ബാബുരാജ്, ഹേമന്ദ്കുമാർ, മധു, ഗീതാഞ്ജലി.

കൃതികൾ തിരുത്തുക

  • എന്റെ ജീവിതത്തോണി'
  • ആത്മസഖി
  • യുദ്ധഭൂമി,‌
  • ക്രിസ്തുവിനെ തറച്ച കുരിശ്
  • പാനപാത്രത്തിലെ വീഞ്ഞ്
  • അച്ചാമ്മ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "നോവലിസ്റ്റ് വല്ലച്ചിറ മാധവൻ അന്തരിച്ചു". മാതൃഭൂമി. 2013 ഒക്ടോബർ 21. Archived from the original on 2013-10-21. Retrieved 2013 ഒക്ടോബർ 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "വല്ലച്ചിറ മാധവൻ അന്തരിച്ചു". മനോരമ ദിനപത്രം. 2013 ഒക്ടോബർ 21. Archived from the original on 2013-10-21. Retrieved 2013 ഒക്ടോബർ 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "വല്ലച്ചിറ മാധവൻ അന്തരിച്ചു". കേരളകൗമുദി. 2013 ഒക്ടോബർ 21. Archived from the original on 2013-10-21. Retrieved 2013 ഒക്ടോബർ 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "നോവലിസ്റ്റ് വല്ലച്ചിറ മാധവൻ അന്തരിച്ചു". ദേശാഭിമാനി. 2013 ഒക്ടോബർ 21. Archived from the original on 2013-10-21. Retrieved 2013 ഒക്ടോബർ 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വല്ലച്ചിറ_മാധവൻ&oldid=3970539" എന്ന താളിൽനിന്ന് ശേഖരിച്ചത്