വയോമിങ് കൗണ്ടി, ന്യൂയോർക്ക്

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു കൗണ്ടിയാണ് വയോമിങ് കൗണ്ടി. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 42,155 ആയിരുന്നു.[1] കൗണ്ടി ആസ്ഥാനം വാർസാ നഗരമാണ്.[2] "വിശാലമായ താഴേത്തട്ടിലുള്ള സ്ഥലം" എന്നർത്ഥമുള്ള ലെനാപെ (ഡെലവെയർ) ഇന്ത്യൻ പദത്തിൽ നിന്നാണ് പേര് ഭേദഗതി വരുത്തപ്പെട്ടത്. 1841 ൽ ജെനെസി കൗണ്ടിയിൽ നിന്നാണ് വ്യോമിംഗ് കൗണ്ടി രൂപീകരിക്കപ്പെട്ടത്. ന്യൂയോർക്കിലെ ഏറ്റവും കൂടുതൽ കാർഷികവൃത്തിയുള്ള കൗണ്ടികളിലൊന്നാണ് വയോമിങ് കൗണ്ടി. 47,500 കറവപ്പശുക്കൾ ഉള്ള വ്യോമിംഗ് കൗണ്ടിയിൽ ജനങ്ങളേക്കാൾ കൂടുതൽ കന്നുകാലികളാണുള്ളത്.[3]

വയോമിങ് കൗണ്ടി, ന്യൂയോർക്ക്
County
പഴയ വ്യോമിംഗ് കൗണ്ടി കോർട്ട്‌ഹൗസ്
Seal of വയോമിങ് കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting വയോമിങ് കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതം1841
സീറ്റ്Warsaw
വലിയ villagePerry
വിസ്തീർണ്ണം
 • ആകെ.596 sq mi (1,544 km2)
 • ഭൂതലം593 sq mi (1,536 km2)
 • ജലം3.5 sq mi (9 km2), 0.6
ജനസംഖ്യ
 • (2010)42,155
 • ജനസാന്ദ്രത71/sq mi (27/km²)
Congressional district27th
സമയമേഖലEastern: UTC-5/-4
Websitewww.wyomingco.net

ചരിത്രം തിരുത്തുക

പടിഞ്ഞാറൻ ന്യൂയോർക്കിലെ ബാക്കി ഭാഗങ്ങളിലെന്നപോലെ 17, 18 നൂറ്റാണ്ടുകളിൽ മസാച്ചുസെറ്റ്സ് ബേ കോളനി, കണക്റ്റിക്കട്ട് കോളനി, പെൻ‌സിൽ‌വാനിയ കോളനി, ന്യൂയോർക്ക് കോളനി, ന്യൂ ഫ്രാൻസ് എന്നിവ അവകാശമുന്നയിച്ചിരുന്ന ഒരു തർക്കപ്രദേശത്തിന്റെ ഭാഗമായിരുന്നു വയോമിങ് കൗണ്ടി. ന്യൂയോർക്കിന്റെ അവകാശവാദങ്ങൾ 1786-ൽ ഹാർട്ട്ഫോർഡ് ഉടമ്പടി അംഗീകരിക്കപ്പെടുന്നതുവരെ സ്വീകരിക്കപ്പെട്ടിരുന്നില്ല എന്നതുപോലെതന്നെ ഹോളണ്ട് പർച്ചേസ് വരെ ഇക്കാര്യം സജീവമായി സമർത്ഥിക്കപ്പെട്ടിരുന്നുമില്ല.

ന്യൂയോർക്കിന്റെ അവകാശവാദത്തെ സംബന്ധിച്ചിടത്തോളം, 1683 ലെ കണക്കുകൾപ്രകാരം ഇപ്പോഴത്തെ വയോമിങ് കൗണ്ടി ന്യൂയോർക്ക് പ്രവിശ്യയിലെ ആൽബാനി കൗണ്ടിയുടെ ഭാഗമായിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗവും അതുപോലെതന്നെ ഇന്നത്തെ മുഴുവൻ വെർമോണ്ട് സംസ്ഥാനവും ഉൾപ്പെടെ ഒരു ബൃഹത്തായ  കൗണ്ടിയായിരുന്ന ഇത്, തത്വത്തിൽ, പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് പസഫിക് മഹാസമുദ്രം വരെ വ്യാപിച്ചുകിടന്നിരുന്നു. 1766 ജൂലൈ 3-ന് കംബർ‌ലാൻ‌ഡ് കൗണ്ടി സൃഷ്ടിച്ചതിലൂടെയും പിന്നീട് 1770 മാർച്ച് 16-ന് ഗ്ലൗസെസ്റ്റർ കൗണ്ടി സൃഷ്ടിച്ചതിലൂടെയും ഈ കൗണ്ടിയുടെ വലിപ്പം കുറച്ചിരുന്നു. ഇവ രണ്ടും ഇപ്പോൾ വെർമോണ്ട് സംസ്ഥാനത്ത് ഉൾപ്പെടുന്നു.

1772 മാർച്ച് 12 ന്, ആൽ‌ബാനി കൗണ്ടിയിൽ അവശേഷിച്ച പ്രദേശങ്ങളെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചതിൽ ഒരുഭാഗം ആൽ‌ബാനി കൗണ്ടി എന്ന പേരിൽ അവശേഷിക്കുന്നു. മറ്റ് ഭാഗങ്ങളിലൊന്നായ ട്രയോൺ കൗണ്ടിയിൽ പടിഞ്ഞാറൻ ഭാഗം അടങ്ങിയിരിക്കുന്നു (അതിനാൽ, പടിഞ്ഞാറൻ അതിർത്തികളൊന്നും വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ, സൈദ്ധാന്തികമായി ഇപ്പോഴും ഇത് പടിഞ്ഞാറ് പസഫിക് മഹാസമുദ്രം വരെ വ്യാപിച്ചിരിക്കുന്നു). ട്രിയോൺ കൗണ്ടിയുടെ കിഴക്കൻ അതിർത്തി ഇന്നത്തെ നഗരമായ ഷെനെക്ടഡിയിൽ നിന്ന് ഏകദേശം അഞ്ച് മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നതു കൂടാതെ കൗണ്ടിയിൽ അഡിറോണ്ടാക്ക് പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗവും ഡെലവെയർ നദിയുടെ പടിഞ്ഞാറൻ ശാഖയുടെ പടിഞ്ഞാറ് ഭാഗവും ഉൾപ്പെടുന്നു. ട്രയോൺ കൗണ്ടി എന്ന് നാമകരണം ചെയ്യപ്പെട്ട പ്രദേശത്ത് ഇപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റിലെ 37 കൗണ്ടികൾ ഉൾപ്പെടുന്നു. ന്യൂയോർക്കിലെ കൊളോണിയൽ ഗവർണറായിരുന്ന വില്യം ട്രിയോണിന്റെ പേരിലാണ് കൗണ്ടി നാമകരണം ചെയ്യപ്പെട്ടത്.

1776 ന് മുമ്പുള്ള വർഷങ്ങളിൽ, ട്രയോൺ കൗണ്ടിയിലെ വിശ്വസ്തരിൽ ഭൂരിഭാഗവും കാനഡയിലേക്ക് പലായനം ചെയ്തു. 1784-ൽ, അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിച്ച സമാധാന ഉടമ്പടിയെത്തുടർന്ന്, കാനഡയിൽ നിരവധി സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ക്യൂബെക് നഗരം പിടിച്ചെടുക്കാൻ ശ്രമിച്ച് മരണമടയുകയും ചെയ്ത ജനറൽ റിച്ചാർഡ് മോണ്ട്ഗോമറിയെ ബഹുമാനിക്കുന്നതിനും വെറുക്കപ്പെട്ട ബ്രിട്ടീഷ് ഗവർണറുടെ പേര് മാറ്റിസ്ഥാപിക്കുന്നതിനുമായി ട്രയോൺ കൗണ്ടി എന്ന പേര് മോണ്ട്ഗോമറി കൗണ്ടി എന്നാക്കി മാറ്റി.

1821-ൽ, ജെനെസി കൗണ്ടിയുടെ ഭാഗങ്ങൾ ഒണ്ടാറിയോ കൗണ്ടിയുടെ ഭാഗങ്ങളുമായി സംയോജിപ്പിച്ച് ലിവിംഗ്സ്റ്റൺ, മൺറോ എന്നീ കൗണ്ടികൾ സൃഷ്ടിച്ചു. 1824-ൽ ഓർലിയൻസ് കൗണ്ടി സൃഷ്ടിച്ചുകൊണ്ട് ജെനസി കൗണ്ടിയുടെ വലുപ്പം ഒരിക്കൽക്കൂടി കുറച്ചു. അന്തിമമായി, 1841-ൽ ജനീസി കൗണ്ടിയുടെ തെക്കൻ പാതി, അല്ലെഗാനി കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ അഗ്രം, കട്ടറൌഗസ് കൗണ്ടിയുടെ വടക്കുകിഴക്കൻ മൂലയുടെ ഒരു ചെറിയ ഭാഗം എന്നിവയിൽനിന്ന് വയോമിങ് കൗണ്ടി സൃഷ്ടിക്കപ്പെട്ടു.

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 596 ചതുരശ്ര മൈൽ (1,540 ചതുരശ്ര കിലോമീറ്റർ ) ആണ്. അതിൽ 593 ചതുരശ്ര മൈൽ (1,540 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും ബാക്കി 3.5 ചതുരശ്ര മൈൽ (9.1 ചതുരശ്ര കിലോമീറ്റർ) അതായത് 0.6% പ്രദേശം ജലവുമാണ്.[4]

ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ബഫല്ലോയ്ക്ക് കിഴക്കും റോച്ചസ്റ്ററിന് ഒരൽപ്പം തെക്കു പടിഞ്ഞാറുമായാണ് വയോമിങ് കൗണ്ടിയുടെ സ്ഥാനം. ഹോളണ്ട് പർച്ചേസ് മേഖലയിലാണ് കൗണ്ടി സ്ഥിതിചെയ്യുന്നത്.

ചെറിയ പട്ടണങ്ങൾ ഇടവിട്ടു സ്ഥിതിചെയ്യുന്ന ഈ കൗണ്ടി പ്രധാനമായും ഒരു ഗ്രാമീണമേഖലയാണ്. കൗണ്ടി സീറ്റായ വാർ‌സ പട്ടണം പോലും തികച്ചും ചെറുതാണ്. കരഭൂമിയുടെ ഉപരിതലം പൊതുവെ അടർന്നതും മലമ്പ്രദേശവും മണ്ണ് ഫലഭൂയിഷ്ഠമായതുമാണ്.[5] തടികൾക്കും വിറകിനു ഉപയുക്തമായ വനമേഖലയാണ് പ്രദേശത്തിന്റെ ഭൂരിഭാഗവും. ചില പ്രദേശങ്ങൾ മാപ്പിൾ മരങ്ങൾക്കു പ്രാമുഖ്യമുള്ളതിനാൽ ഓരോ വസന്തകാലത്തും മേപ്പിൾ സിറപ്പ് ഉത്പാദിപ്പിക്കുന്നതിനായി ഇവ ടാപ്പുചെയ്യപ്പെടുന്നു. കൗണ്ടിയുടെ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയാണ് ആധിപത്യം പുലർത്തുന്നത്. ഒരു കാലത്ത് ആപ്പിൾ തോട്ടങ്ങൾ ഒരു പ്രധാന കാർഷികവൃത്തിയായിരുന്നുവെങ്കിലും ഇപ്പോൾ തോട്ടങ്ങൾ ചുരുക്കമായേ അവശേഷിക്കുന്നുള്ളു. മത്സ്യബന്ധനം, വേട്ട, സ്നോ‌മൊബൈലിംഗ് എന്നിവയ്ക്കുള്ള മികച്ച പ്രദേശമായതിനാൽ ഔട്ട്‌ഡോർ സ്പോർട്സിന്റേ പേരിലും ഈ പ്രദേശം പ്രശസ്തമാണ്.

സജീവമായ ഒരു ഭൂഗർഭഗപരമായ ഒരു ഭ്രംശമേഖല ഡേൽ താഴ്‌വരയിലൂടെ ലിൻഡൻ വഴി, ബറ്റേവിയയുടെ കിഴക്ക്, ഒന്റാറിയോ തടാകത്തിലേക്ക് വ്യാപിക്കുന്നു. ശിലാപാളികളിലെ വലിവ് ഇടയ്ക്കിടെ ചെറിയ ഭൂകമ്പങ്ങളുണ്ടാക്കുന്നു. രാസ വ്യവസായത്തിനായി ഉപ്പുവെള്ള കിണറുകളിലൂടെ ഉപ്പിന്റെ ഒരു ഉറവിടമായി ഡേൽ വാലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു പൈപ്പ്ലൈൻ ഉപ്പുവെള്ളത്തെ നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് ഒഴുക്കുന്നു.

കൗണ്ടിയുടെ തെക്കുകിഴക്കേ അതിരിലുള്ള ജെനീസി നദിയെയും ടോണവണ്ട, ബഫല്ലോ തുടങ്ങി മറ്റ് നദികളേയും ഇവിടെയുള്ള അരുവികളും അവയുടെ കൈവഴികളും  ജലസമ്പുഷ്ടമാക്കുന്നു.[6] ജെനെസി നദിയുടെ ഒരു പ്രധാന കൈവഴിയായ ഓട്ക ക്രീക്കിന്റെ ഉറവിടം കൗണ്ടിയ്ക്കുള്ളിലെ ഗെയ്‌നെസ്‌വില്ലെ പട്ടണമാണ്.

1789 ൽ മോറിസ് റിസർവ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒണ്ടാറിയോ കൗണ്ടി മോണ്ട്ഗോമറിയിൽ നിന്ന് വേർപെടുത്തപ്പെട്ടു. ഇന്നത്തെ മുഴുവൻ വയോമിങ് കൗണ്ടി ഉൾപ്പെടെ ജെനെസി നദിയുടെ ഏതാണ്ട് പടിഞ്ഞാറ് ഭാഗത്തെ മുഴുവൻ പ്രദേശങ്ങളും 1793 ൽ ഹോളണ്ട് ഭൂമി വാങ്ങലിന്റെ ഭാഗമായിരുന്നു. 1801 മുതൽ ബതാവിയയിലെ ഹോളണ്ട് ലാൻഡ് കമ്പനിയുടെ ഓഫീസ് വഴി ഇത് സ്വകാര്യമായി കുടിയേറ്റക്കാർക്കിടയിൽ വിൽപ്പന നടത്തിയിരുന്നു.

ഹോളണ്ട് ഭൂമി വാങ്ങൽ പ്രകാരം ഏറ്റെടുത്ത ഭൂമി നിയന്ത്രിക്കുന്നതിനായി 1802-ൽ ഒണ്ടാറിയോ കൗണ്ടി വിഭജിച്ച് ജെനസി കൗണ്ടി സൃഷ്ടിച്ചു. ഈ ഭൂപ്രദേശം നിലവിലെ ജെനസി കൗണ്ടിയേക്കാൾ വളരെ വലുതായിരുന്നു. 1806-ൽ അല്ലെഗാനി കൗണ്ടി സൃഷ്ടിച്ചുകൊണ്ട് വലുപ്പം കുറച്ച ഇത് 1808-ൽ കട്ടറാഗ്വസ്, ചൗട്ടൊക്വ, നയാഗ്ര കൗണ്ടികൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും വലിപ്പം കുറച്ചു. അക്കാലത്ത് നയാഗ്ര കൗണ്ടിയിൽ ഇന്നത്തെ ഈറി കൗണ്ടിയും ഉൾപ്പെട്ടിരുന്നു.

അവലംബം തിരുത്തുക

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved October 13, 2013.
  2. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  3. Paybarah, Azi [Azi] (July 1, 2019). ""Assemblyman David DiPietro & Sen. Pat Gallivan noted that Wyoming County has more cows (47,500 dairy cows in 2017, according to the state Department of Agriculture and Markets) than people (40,493 in 2017, per the U.S. Census Bureau)" via @JimmyVielkind" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on May 19, 2014. Retrieved January 8, 2015.
  5.   "Wyoming. I. A W. county of New York". The American Cyclopædia. 1879. 
  6.   "Wyoming. I. A W. county of New York". The American Cyclopædia. 1879.