വധശിക്ഷ നൽകാനുപയോഗിക്കുന്നതും പണ്ടുപയോഗിച്ചിരുന്നതുമായ രീതികളുൾപ്പെടുന്ന പട്ടികയാണിത്.

ക്വാർട്ടറിംഗ്
രീതി വിവരണം
മൃഗങ്ങൾ
തിളപ്പിച്ചുകൊല്ലൽ ഒരു വലിയ പാത്രത്തിൽ വെള്ളമോ, എണ്ണയോ, ഉരുക്കിയ ഈയമോ ഉപയോഗിച്ച് നടപ്പാക്കപ്പെട്ടിരുന്നു.
നട്ടെല്ലൊടിച്ചുള്ള വധശിക്ഷ മംഗോളിയൻ സാമ്രാജ്യത്തിൽ ഇത് നിലവിലിരുന്നുവത്രേ. രക്തം ചൊരിയാതെ ശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്നതായിരുന്നു ഈ ശിക്ഷ ഉപയോഗിക്കാൻ കാരണം.[2]
ബ്രേക്കിംഗ് വീൽ കാതറൈൻ വീൽ എന്നും അറിയപ്പെട്ടിരുന്നു
ജീവനോടെ കുഴിച്ചുമൂടുക
തീവച്ചുള്ള വധശിക്ഷ മന്ത്രവാദിനികളെയും മതവിശ്വാസത്തിൽനിന്നകന്നു പോകുന്നവരെയും ശിക്ഷിക്കാൻ പ്രധാനമായി യൂറോപ്പിൽ ഉപയോഗിച്ചിരുന്ന രീതി
കുരിശിലേറ്റിയുള്ള വധശിക്ഷ മരക്കുരിശിലോ അതുപോലെയുള്ള ഉപകരണത്തിലോ ബന്ധിക്കുകയോ ആണിയടിച്ചുറപ്പിക്കുകയോ ചെയ്ത് വധിക്കുന്ന രീതി.
ചതച്ചുകൊല്ലൽ ശരീരത്തിനു മുകളിൽ പെട്ടെന്നോ (പീഡനത്തിനായി) സാവധാനമോ കൂടുതൽ ഭാരം കയറ്റി വധശിക്ഷ നടപ്പാക്കുക.
ശിരഛേദം ഗില്ലറ്റിൻ എന്ന ഉപകരണം ഈ ആവശ്യത്തിനുപയോഗിച്ചിരുന്നു.
വയറു കീറിയുള്ള വധശിക്ഷ
ശരീരഭാഗങ്ങൾ ഛേദിച്ചുള്ള വധശിക്ഷ പീഡനത്തിലൂടെ കൊല്ലാനും മരണാനന്തരം അപമാനിക്കാനും ഇത് ചെയ്യപ്പെടുമായിരുന്നു. ചിലപ്പോൾ അംഗഛേദം വരുത്താനുള്ള ശിക്ഷാവിധി മരണത്തിൽ കലാശിക്കും.
ക്വാർട്ടറിംഗ്
വൈദ്യുതക്കസേര പല രാജ്യങ്ങളിലും പ്രധാന വധശിക്ഷാരീതിയായി ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഉപയോഗം കുറഞ്ഞുവരുന്നു.
ഉയരത്തിൽ നിന്ന് തള്ളിയിടുക
തൊലിയുരിച്ചുള്ള വധശിക്ഷ
ഗരോട്ട്
വിഷവാതകം ഉപയോഗിച്ചുള്ള വധശിക്ഷ ഒരടഞ്ഞ അറയിൽ വിഷവാതകം നിറച്ച് വധിക്കുന്ന രീതി.
തൂക്കിക്കൊല്ലൽ
പട്ടിണിക്കിട്ടു കൊല്ലുക ജീവനോടെ കുഴിച്ചു മൂടുമ്പോൾ ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുന്നതെങ്കിൽ ഈ രീതിയിൽ പട്ടിണിയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും മൂലമാണ് മരിക്കുന്നത്.
ശൂലത്തിലേറ്റിയുള്ള വധശിക്ഷ
കപ്പലിനടിയിൽ കെട്ടിവലിച്ചുള്ള വധശിക്ഷ യൂറോപ്യൻ നാവികർ കുഴപ്പക്കാരെ വധിക്കാനുപയോഗിച്ചിരുന്ന മാർഗ്ഗമാണിത്.
വിഷം കുത്തിവച്ചുള്ള വധശിക്ഷ
പെൻഡുലം[3] മഴു പോലെയുള്ള ഒരു ഭാഗമുള്ള യന്ത്രമാണിത്. ഓരോ പ്രാവശ്യവും ആടുമ്പോൾ ശരീരത്തിനോട് കൂടുതൽ കൂടുതൽ അടൂക്കുകയും അവസാനം മരണം സംഭവിക്കുകയും ചെയ്യും.
വിഷം കൊടുത്തുള്ള വധശിക്ഷ ഇതിന്റെ ആധുനിക രൂപമാണ് വിഷം കുത്തിവച്ചുള്ള വധശിക്ഷ.
അറുത്തുകൊല്ലൽ
സ്കാഫിസം
വെടിവച്ചുള്ള വധശിക്ഷ
ആയിരം മുറിവുകളിലൂടെ വധശിക്ഷ
കുത്തിക്കൊല്ലുക
പട്ടിണി / ഡീഹൈഡ്രേഷൻ പട്ടിണിക്കിട്ടു കൊല്ലുക
കല്ലെറിഞ്ഞുള്ള വധശിക്ഷ
കഴുത്തു ഞെരിച്ചുള്ള വധശിക്ഷ
കഴുവേറ്റൽ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു ഒരു പ്രാചീനശിക്ഷാരീതി.

അവലംബം തിരുത്തുക

  1. This Won't Hurt a Bit: A Painlessly Short (and Incomplete) Evolution of Execution.
  2. Chingis Khan
  3. R.D. Melville (1905), "The Use and Forms of Judicial Torture in England and Scotland," The Scottish Historical Review, vol. 2, p. 228; Geoffrey Abbott (2006) Execution: the guillotine, the Pendulum, the Thousand Cuts, the Spanish Donkey, and 66 Other Ways of Putting Someone to Death, MacMillan, ISBN 0-312-35222-0, p. 213. Both refer to the use of the pendulum (pendola)by inquisitorial tribunals. Melville, however, refers only to its use as a torture method, while Abbott suggests that the device was purposely allowed to kill the victim if he refused to confess.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വധശിക്ഷാരീതികൾ&oldid=1941849" എന്ന താളിൽനിന്ന് ശേഖരിച്ചത്