ചരിത്രം ഒരിക്കൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ മഹാരാജാവ്, വൈക്കം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ രാമപുരത്തുവാര്യരെയും കൂട്ടി. അലങ്കരിച്ച ജലവാഹനത്തിലുള്ള ഈ യാത്രയ്ക്കിടെ താൻ എഴുതിയ ഏതാനും ശ്ലോകങ്ങൾ വാര്യർ രാജാവിനെ പാടി കേൾപ്പിച്ചു. കുചേലവൃത്തത്തിലെ വരികളായിരുന്നു വാര്യർ പാടിയത്. തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടിയതുകൊണ്ട് വഞ്ചിപ്പാട്ട് എന്നു പേരു വന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.[1]


മാർത്താണ്ഡവർമ്മയെ സ്തുതിക്കുന്ന

നവമാവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
നരകാരിക്കമ്പതിറ്റാണ്ടിന്നപ്പുറത്ത്.

എന്ന കവിതയിലെ പരാമർശം വെച്ച് മാർത്താണ്ഡവർമ്മയ്ക്ക് അൻപതു തികയുന്ന 1756-ലാണ് കാവ്യം രചിച്ചതെന്ന് ചിലർ ഉറപ്പിക്കുന്നു. രാമപുരത്തു വാരിയർ മാർത്താണ്ഡവർമ്മയുടെ പ്രായം അറിഞ്ഞിരുന്നാലും ഈ പരാമർശം കൃത്യതയോടെ ചെയ്തതാണെന്നു വരുന്നില്ല. മാത്രമല്ല, വാരിയർ മരിക്കുന്നത് ഉള്ളൂർ രേഖപ്പെടുത്തിയ പ്രകാരം 1753-ലാണെങ്കിൽ ഇത് അസാധ്യവുമാണ്.

  • കുചേലവൃത്തം
  • ലക്ഷ്മണോപദേശം
  • പാർഥസാരഥി വർണന
  • ഭീഷ്മപർവം
  • സന്താനഗോപാലം
  • ബാണയുദ്ധം

പ്രമുഖ വഞ്ചിപ്പാട്ട് രചയിതാക്കൾ തിരുത്തുക

  • വാലടിഞതജണഞശ്ശേരി ശങ്കരനാരായണൻ ആശാരി
  • ചമ്പക്കുളം പുത്തൻപുരയിൽ ജോസഫ്
  • ചിറയിൻണഥഡയകീഴ് ഗോവിന്ദൻ പിള്ള
  • നെടുംഓങഒേരഗപ്രയാർ ഗോപാലപിള്ള വൈദ്യൻ
  • മലയിൽ ദാമോദരൻ നായർ ഇടപ്പാവൂർ
  • രാമപുരഥമഗദഞത്തുവാര്യർ

അവലംബം തിരുത്തുക

  1. ജോയ് വർഗീസ്‌ (12 Aug 2010). "വഞ്ചി യാത്രയിൽ നിന്ന് വഞ്ചിപ്പാട്ട്‌". മാതൃഭൂമി. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

ഇതും കാണുക തിരുത്തുക

പുറം കണ്ണികർ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന താളിലുണ്ട്.

[[വർഗ്ഗം:മലഞചഞണോങ ഔഗഓഓഏഒഏഓസാഹിത്യം]]

"https://ml.wikipedia.org/w/index.php?title=വഞ്ചിപ്പാട്ട്&oldid=4045250" എന്ന താളിൽനിന്ന് ശേഖരിച്ചത്