പറക്കും തളികകൾ എന്നും അറിയപ്പെടുന്ന അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO unidentified flying object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും തളിക ദിനം അഥവാ World UFO day.

World UFO Day
ആചരിക്കുന്നത്International
തരംCultural
പ്രാധാന്യംA day celebrating UFOs.
ആഘോഷങ്ങൾSky-watching, parties
തിയ്യതിJune 24, July 2
ആവൃത്തിannual
ബന്ധമുള്ളത്Unidentified flying objects, Ufology

ചിലർ ഈ ദിനം ജൂൺ 24നു ആചരിക്കമ്പോൾ മറ്റുചിലർ ജൂലയ് രണ്ടിനു ആചരിക്കുന്നു.
അമേരിക്കയിലെ ആദ്യ പ്രസിദ്ധ അപരിചിത പറക്കും വസ്തു കണ്ട ദിനമാണ് ജൂൺ 24.വൈമാനികനായിരുന്ന കെന്നത് ആണൾഡാണ്(Kenneth Arnold) ആദ്യ പ്രസിദ്ധ ദൃഷ്ടാവ്.[1]
1947 ൽ നടന്ന Roswell UFO Incident എന്നറിയപ്പെടുന്ന സംഭത്തെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ജൂലയ് രണ്ട് ദിനക്കാർ. ഒരു കാലാവസ്ഥ നീരിക്ഷണ ബലൂൺ ന്യൂ മെക്സിക്കോ സംസ്ഥാനത്തിലെ റോസ്വെലിൽ തകർന്നു വീണിരുന്നു. അതൊരു പറക്കും തളിക ആയിരുന്നെന്നും അതിൽ അന്യഗ്രഹ ജീവികളുണ്ടായിരുന്നെന്നുമുള്ള പ്രചരണമാണ് റോസ്വെൽ സംഭവം.[2][3]

അവലംബം തിരുത്തുക

  1. "Out of This World, Out of Our Minds". New York Times. 3 July 2010. Retrieved 2010-07-03.
  2. "Why don't you? Go alien?". The Scotsman. 2 July 2004. Retrieved 2009-06-24.
  3. "Can you answer the UFO questions?". BBC News. 2 July 2003. Retrieved 2003-07-02.
"https://ml.wikipedia.org/w/index.php?title=ലോക_പറക്കും_തളിക_ദിനം&oldid=3276020" എന്ന താളിൽനിന്ന് ശേഖരിച്ചത്