ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയും നയതന്ത്രജ്ഞയുമായിരുന്നു ലെഡ മിലേവ (English: Leda Mileva (Bulgarian: Леда Милева)[1][2]. നേഴ്‌സറി അദ്ധ്യാപികയായിരുന്ന ലെഡ നാടൻ കല, സംസ്‌കാരം എന്നീ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള കവിതകൾ രചിക്കുകയും ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലെഡ മിലേവ

ജീവിത രേഖ തിരുത്തുക

1920 ഫെബ്രവരി അഞ്ചിന് സോഫിയയിൽ പ്രമുഖ ബൾഗേറിയൻ കവി ജിയോ മിലേവിന്റെ മകളായി ജനിച്ചു.

വിദ്യാഭ്യാസം തിരുത്തുക

1938ൽ സോഫിയയിലെ അമേരിക്കൻ കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1840ൽ സോഫിയയിലെ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ടീച്ചേഴ്‌സിൽ നിന്ന് ബിരുദം നേടി. 1938 മുതൽ 1941 വരെ സോഫിയ സർവ്വകലാശാലയിലെ നിയമ വിദ്യാഭ്യാസ വിഭാഗത്തിൽ പഠിച്ചു.

ഔദ്യോഗിക ജീവിതം തിരുത്തുക

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, 1944 മുതൽ 1951 വരെ റേഡിയോ സോഫിയയുടെ ജൂനിയർ പ്രോഗ്രാം മേധാവിയായിരുന്നു. 1951-1956 കാലയളവിൽ ഡിമിട്രോവ് കമ്മ്യൂണിസ്റ്റ് യുവജന വിഭാഗത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ പ്രസിദ്ധീകരണമായിരുന്ന പീപ്പൾസ് യൂത്ത് ബൾഗേറിയൻ റൈറ്റർ എന്നിവയുടെ പത്രാധിപരായിരുന്നു. 1956 മുതൽ 1960 വരെ സ്‌ക്വാഡ്‌സ് മാഗസിൻ എഡിറ്റ് ചെയ്തു. 1966 മുതൽ 1970 വരെ ബൾഗേറിയൻ ടെലിവിഷന്റെ ഡയറക്ടർ ജനറലായിരുന്നു. 1947 മുതൽ 1966 വരെ ബൾഗേറിയൻ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമായിരുന്നു. 1970 മുതൽ 1972 വരെ ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രിന്റ് ആൻഡ് കൾച്ചറൽ കോർപ്പറേഷന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ചു. 1978ന്റെ അന്ത്യത്തിൽ യുനെസ്‌കോയിൽ ബൾഗേറിയയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.

അവലംബം തിരുത്തുക

  1. "Имена - Леда Милева чукна 90 с нова книга - Стандарт". Paper.standartnews.com. Archived from the original on 2016-03-04. Retrieved 2013-01-27.
  2. "Леда Милева — автор и преводач — Моята библиотека". Chitanka.info. Retrieved 2013-01-27.
"https://ml.wikipedia.org/w/index.php?title=ലെഡ_മിലേവ&oldid=3643983" എന്ന താളിൽനിന്ന് ശേഖരിച്ചത്