രാഷ്ട്രമീമാംസശാസ്ത്ര വിദഗ്ദ്ധയും പ്രൊഫസറുമാണ് ലൂയിസ് റിച്ചാർഡ്സൺ[1] (ജ: 8 ജൂൺ 1958- അയർലൻഡ്)ഇപ്പോൾ സെന്റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുന്ന റിച്ചാർഡ്‌സൺ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സീനിയർ പോസ്റ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുടെ 785 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി സർവ്വകലാശാലയുടെ തലപ്പത്ത് എത്തുന്ന വനിതാ ചാൻസലറും ലൂയിസ് റിച്ചാർഡ്സൺ ആണ്.[2]

Louise Richardson FRSE
Louise Richardson in 2008
Principal and Vice-Chancellor of
the University of St Andrews
ഓഫീസിൽ
2009–Present
മുൻഗാമിBrian Lang
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-06-08) 8 ജൂൺ 1958  (65 വയസ്സ്)
Tramore, County Waterford, Ireland
അൽമ മേറ്റർSt. Angela's Secondary School, Waterford Trinity College, Dublin; University of California, Los Angeles;
Harvard University
തൊഴിൽPolitical scientist
വെബ്‌വിലാസംhttp://www.st-andrews.ac.uk/principal/

അക്കാദമിക രംഗത്ത് തിരുത്തുക

ട്രിനിറ്റി കോളേജ്, ഡബ്ലിൻ, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ലോസ് ആഞ്ചലസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയ റിച്ചാർഡ് 2009-ലാണ് സെന്റ് ആൻഡ്രൂസിൽ വൈസ് ചാൻസലറാകുന്നത്. റിച്ചാർഡിന്റെ അക്കാദമിക് വൈദഗ്ദ്ധ്യംതീവ്രവാദഭീഷണിയും അതുസംബന്ധിച്ച സുരക്ഷകളെയും സംബന്ധിച്ചാണ്. സെപ്റ്റംബർ പതിനൊന്ന് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാട്ട് ടെററിസ്റ്റ് വാണ്ട് എന്ന പേരിൽ ഒരു ഗ്രന്ഥരചനയും ഇവർ നടത്തിയിട്ടുണ്ട്. തീവ്രവാദത്തെ കുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചും നിരവധി പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ ലൂയിസ് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.

അവലംബം തിരുത്തുക

  1. "Birthday's today". The Telegraph. 8 June 2011. Retrieved 1 June 2014. Dr Louise Richardson, Principal and Vice–Chancellor, University of St Andrews, 53
  2. http://www.ox.ac.uk/news/2015-05-28-professor-louise-richardson-nominated-next-vice-chancellor
"https://ml.wikipedia.org/w/index.php?title=ലൂയിസ്_റിച്ചാർഡ്സൺ&oldid=2785805" എന്ന താളിൽനിന്ന് ശേഖരിച്ചത്