ലിൻഡ ഡാർനെൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ലിൻഡ ഡാർനെൽ (ജനനം, മോനെറ്റ എലോയ്സ് ഡാർനെൽ, ഒക്ടോബർ 16, 1923 - ഏപ്രിൽ 10, 1965) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. ബാല്യകാലത്തെ മോഡലിംഗിൽനിന്ന് നാടകത്തിലും ചലച്ചിത്രത്തിലും അഭിനയിക്കുന്നതിലേക്ക് ലിൻഡ ഡാർനെൽ മുന്നേറി. മാതാവിന്റെ പ്രോത്സാഹനത്തെത്തുടർന്ന്, 1939 ൽ അവർ തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുകയും 1940 കളിലുടനീളം 20ത് സെഞ്ചുറി ഫോക്സിനായി വലിയ ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. സാഹസിക ചിത്രങ്ങളിൽ ടൈറോൺ പവറിനൊപ്പം സഹവേഷങ്ങൾ അഭിനയിച്ചതിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന അവർ, ഫോറെവർ ആംബർ (1947) എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുതുടങ്ങി. അൺഫെയ്ത്ഫുള്ളി യുവേർസ് (1948), എ ലെറ്റർ ടു ത്രീ വൈവ്സ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർ നിരൂപക പ്രശംസ നേടി.

ലിൻഡ ഡാർനെൽ
1940s
ജനനം
Monetta Eloyse Darnell

(1923-10-16)ഒക്ടോബർ 16, 1923
മരണംഏപ്രിൽ 10, 1965(1965-04-10) (പ്രായം 41)
മരണ കാരണംBurns sustained in house fire
അന്ത്യ വിശ്രമംUnion Hill Cemetery
തൊഴിൽActress, singer
സജീവ കാലം1939–1965
ജീവിതപങ്കാളി(കൾ)
(m. 1943; div. 1951)

Phillip Liebmann
(m. 1954; div. 1955)

Merle Roy Robertson
(m. 1957; div. 1963)
കുട്ടികൾ1(Adopted)

ആദ്യകാലം തിരുത്തുക

ടെക്സസിലെ ഡാളസിൽ തപാൽ ഗുമസ്തൻ കാൽവിൻ റോയ് ഡാർനെലിന്റേയും (1888-1977) മാർഗരറ്റ് "പേൾ" ബ്രൌണിന്റേയും (1892-1966) നാലുകുട്ടികളിലൊരാളായി (മാതാവിന്റെ മുൻ വിവാഹത്തിലെ രണ്ട് കുട്ടികൾ ഒഴികെ) ജനിച്ചു. അൺ‌ഡീന്റെ (ജനനം: 1918) ഇളയ സഹോദരിയായിരുന്ന അവർ മോണ്ടെ മാലോയയുടെ (ജനനം: 1929) മൂത്ത സഹോദരിയും കാൽവിൻ റോയ്, ജൂനിയറിന്റെ (ജനനം: 1930) സഹോദരിയുമായിരുന്നു. അസന്തുഷ്ടമായ ഒരു വിവാഹജീവിതം നയിച്ചിരുന്ന മാതാപിതാക്കളോടൊപ്പം പ്രക്ഷുബ്ധമായ ഒരു ഭവനത്തിൽ ലജ്ജയും അധോമുഖത്വവുമുള്ള ഒരു പെൺകുട്ടിയായി അവർ വളർന്നു.[1]:15 ചെറുപ്രായത്തിൽ തന്നെ മാതാവ് പേളിന്റെ മനസിൽ വിനോദ വ്യവസായത്തിൽ ലിൻഡ ഡാർനെലിനുവേണ്ടിയുള്ള വലിയ പദ്ധതികളുണ്ടായിരുന്നു.[2] ഒരു അഭിനേത്രിയെന്ന നിലയിൽ കഴിവുള്ള ഏക കുട്ടിയാണ് ലിൻഡയെന്ന് അവർ വിശ്വസിക്കുകയും മറ്റ് കുട്ടികൾ തങ്ങളുടെ വളർച്ചയിൽ അവഗണന അനുഭവിക്കുകയും ചെയ്തു.

കരിയർ ആരംഭം തിരുത്തുക

ഒരു നാടകനടിയായാകാനാണ് ആദ്യം ആഗ്രഹിച്ചിരുന്നെങ്കിലും ഡാർനെൽ ഗേറ്റ് വേ ടു ഹോളിവുഡ് എന്ന ടാലന്റ് സെർച്ച് ഷോയിൽ പ്രത്യക്ഷപ്പെടുകയും തുടക്കത്തിൽ ആർ‌കെ‌ഒ പിക്ചേഴ്സുമായി കരാർ ഒപ്പിടുകയും ചെയ്തു.[3] ഒരു അനിശ്ചിതത്വത്തിൽ അവൾ താമസിയാതെ ഡാളസിലേക്ക് മടങ്ങിപ്പോയി. 20ത് സെഞ്ചുറി ഫോക്സ് സിനിമയിലെ ഒരു വേഷം അവൾക്ക് വാഗ്ദാനം ചെയ്തപ്പോൾ, ഡാർനെൽ അത് സ്വീകരിക്കാൻ ആഗ്രഹിച്ചുവെങ്കിലും ആർ‌കെ‌ഒ അവളെ മുൻകരാറിൽനിന്നു മോചിപ്പിക്കാൻ തയ്യാറായില്ല.[4] എന്നിരുന്നാലും, 15 വയസ്സുള്ളപ്പോൾ, 20ത് സെഞ്ചുറി ഫോക്സുമായി അവർ ഒരു കരാറിൽ ഒപ്പുവച്ചതോടെ, 1939 ഏപ്രിൽ 5 ന് ഹോളിവുഡിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി.[5] 1939 ഏപ്രിലിൽ സിനിമയുടെ നിർമ്മാണം ആരംഭിക്കുകയും, ഹോട്ടൽ ഫോർ വിമൻ ( 1939) എന്ന ആദ്യ സിനിമയിലൂടെ ഹോളിവുഡിലെ ഏറ്റവും പുതിയ താരമായി അവളെ പ്രശംസിച്ചുകൊണ്ട് പത്രങ്ങൾ എഴുതുകയും ചെയ്തു.[6] ലോറെറ്റ യംഗിനെ ഈ വേഷം ചെയ്യാൻ ആദ്യം നിയോഗിച്ചിരുന്നുവെങ്കിലും സ്റ്റുഡിയോയ്ക്കു നൽകുവാൻ കഴിയാത്തത്ര ശമ്പളം അവർ ആവശ്യപ്പെടുകയും ചെയ്തു. പകരം ഡാർനെൽ ഈ സിനിമയിലേയ്ക്കു കരാർ ചെയ്യപ്പെട്ടു.

അക്കാലത്ത് കേവലം 15 വയസ് മാത്രമായിരുന്നുവെങ്കിലും ഡാർനെലിനു പ്രായമെങ്കിലും അവർ ഒരു 17 വയസുകാരിയായി വേഷമിടുകയും സ്റ്റുഡിയോയിൽ 19 വയസുകാരുടെ പട്ടികപ്പെടുത്തപ്പെടുകയും ചെയ്തു. കോളമിസ്റ്റ് ലൂയല്ല ഒ. പാർസൺസിന്റെ അഭിപ്രായത്തിൽ, ഡാർനെൽ "വളരെ ചെറുപ്പവും പക്വതയില്ലാത്തവളും അവളുടെ ആശയങ്ങളിൽ തികച്ചും നിഷ്കളങ്കയുമായിരുന്നു" എന്നും അവളുടെ മേലധികാരിയായ ഡാരിൽ എഫ്. സനൂക്കിനോട് വളരെ വിശ്വസ്തയുമായിരുന്നു. 1939 ൽ അവളുടെ യഥാർത്ഥ പ്രായം പുറത്തുവരുകയും, 16 വയസ്സിന് താഴെയുള്ള നടിമാരിൽ സിനിമകളിലെ മുൻനിര വനിതകളായി രംഗം അടക്കിവാണ് ചുരുക്കംചില നടിമാരിൽ ഒരാളായി അവർ മാറി. ഹോട്ടൽ ഫോർ വുമൺ എന്ന സിനിമയിൽ ജോലി ചെയ്യുന്നതിനിടയിൽ, 1939 ജൂണിൽ ഡ്രംസ് എലോംഗ് ദി മൊഹാവിൽ (1939) എന്ന സിനിമയിൽ ഹെൻ‌റി ഫോണ്ട, ക്ലോഡെറ്റ് കോൾ‌ബെർട്ട് എന്നിവരോടൊപ്പം ഡാർനെൽ അഭിനയിച്ചു. പിന്നീട് സിനിമയുടെ ഗതിയിൽ അവളുടെ വേഷത്തിന് വേണ്ടത്ര പ്രാധാന്യമില്ലെന്ന് സ്റ്റുഡിയോയ്ക്ക് തോന്നിയതിനാൽ സിനിമയിൽനിന്ന് അവളെ മാറ്റി. ജൂൺ വരെ നീണ്ടുനിന്ന ഹോട്ടൽ ഫോർ വുമൺ എന്ന സിനിമയുടെ നിർമ്മാണത്തിനിടെ ചലച്ചിത്ര നിർമ്മാണം താൻ പ്രതീക്ഷിച്ചതുപോലെയല്ല എന്ന് ഒരു അഭിമുഖത്തിൽ ഡാർനെൽ സമ്മതിച്ചു. “ശരിക്കും കഠിനാധ്വാനം എന്താണെന്ന് ഞാൻ പഠിക്കുന്നു. ഡാളസിലെ വീട്ടിലെ പുൽത്തകിടിയിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് ഞാൻ ഹോളിവുഡിലെ സിനിമാ താരങ്ങൾക്കുള്ള സുഖകരവും നിഷ്‍പ്രയാസവുമായ സമയത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾ എന്നെ ഇതേക്കുറിച്ച് മറ്റൊരു കഥ പഠിപ്പിച്ചു."

20ത് സെഞ്ചുറി ഫോക്സിലെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതൽ, ഡാർനെൽ തന്റെ പതിവ് സഹതാരം ടൈറോൺ പവറിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 1939 ലെ ഒരു അഭിമുഖത്തിൽ, ജോണി അപ്പോളോയിൽ (1940) പവറിനൊപ്പം അഭിനയിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഈ സിനിമയിൽ അവളെ അഭിനയിപ്പിക്കാതിരുന്നതെന്ന് യുക്ത്യാനുസൃതം ഡാർനെൽ പറഞ്ഞു: "ഇത് ഒരു പുരുഷ പ്രാധാന്യമുള്ള സിനിമയും ഇതിലെ പെൺകുട്ടിയുടെ പങ്ക് ആകസ്മികമാണ്." പകരം ഡൊറോത്തി ലാമറാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. എന്നിരുന്നാലും, ഡേ-ടൈം വൈഫ് (1939) എന്ന ലൈറ്റ് റൊമാന്റിക് കോമഡി ചിത്രത്തിൽ പവറിനൊപ്പം നായികയായി ഡാർനെൽ കരാർ ചെയ്യപ്പെട്ടു. ഈ ചിത്രത്തിന് നേരിയ അനുകൂല അവലോകനങ്ങൾ മാത്രമേ ലഭിച്ചുള്ളുവെങ്കിലും, ഡാർനെലിന്റെ പ്രകടനത്തിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഒരു നിരൂപകൻ പറഞ്ഞു: “അവരുടെ [ഡാർനെൽ] കൗമാരം പ്രകടമായിട്ടുപോലും, ജനപ്രിയ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കുമ്പോൾ അവൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.” ഡാർനെൽ 22 വയസുള്ള ഒരു പെൺകുട്ടിയായി കണപ്പെടുന്നുവെന്നും ഹോളിവുഡിലെ ശാരീരിക ഏറ്റവും തികഞ്ഞ പെൺകുട്ടിയാണെന്നും ലൈഫ് മാഗസിൻ പ്രസ്താവിച്ചു.[7] ചിത്രം റിലീസ് ചെയ്തതിന് ശേഷം 1939 ഡിസംബറിൽ സ്റ്റാർ ഡസ്റ്റ് എന്ന നാടകീയ കോമഡി സിനിമയിൽ അവർ അഭിനയിച്ചു.[8] ഈ ചിത്രത്തെ "വർഷങ്ങളിലെ ഏറ്റവും യഥാർത്ഥമായ വിനോദ ആശയം" എന്ന് വാഴ്ത്തപ്പെടുകയും ഡാർനെലിന്റെ പ്രശസ്തി വർദ്ധിച്ചതോടൊപ്പം 'ഹോളിവുഡിന്റെ ഏറ്റവും ലാവണ്യമുള്ള, ഉത്തേജിപ്പിക്കുന്ന താരം' എന്ന വിളിപ്പേര് സമ്പാദിക്കുകയും ചെയ്തു.[9]

സ്വകാര്യജീവിതം തിരുത്തുക

ഹോളിവുഡിൽ എത്തിയപ്പോൾ ഡാർനെലിന് പ്രായപൂർത്തിയാകാത്തതിനാൽ സെറ്റുകളിൽ അവൾക്ക് പഠന പരിശീലനം നൽകിയിരുന്നു. സൺസെറ്റ് ഹൈസ്കൂളിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവൾ പദ്ധതിയിട്ടിരുന്നുവെങ്കിലും അവളെ അതിൽ നിന്ന് ഒഴിവാക്കുകയും, പകരം 1941 ൽ യൂണിവേഴ്സിറ്റി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[10]:66 അവളുടെ ജോലിയുടെ നിശ്ചിതപരിപാടികൾ ഒരു സർവകലാശാലയിൽ ചേരുന്നതിൽ നിന്ന് അവളെ വിലക്കി.

1940 ൽ, സ്റ്റാർ ഡസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, ഡാർനെൽ കൌമാരക്കാരുടെ ആരാധനാപാത്രമായ നടൻ മിക്കി റൂണിയുമായി അൽപ്പകാലം സൃഹൃദത്തിലായി.[11]:53 ഹൈസ്കൂളിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ മെക്സിക്കൻ സ്വദേശി ജെയിം ജോർബയുമായായിരുന്നു അവളുടെ ആദ്യ പ്രണയം. ബ്ലഡ് ആന്റ് സാൻഡ് എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ അവർ വീണ്ടും കണ്ടുമുട്ടി, പക്ഷേ ജന ശ്രദ്ധയിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ജോർബ പ്രഖ്യാപിച്ചപ്പോൾ അവർ വേർപിരിഞ്ഞു.[12]:62 17 വയസ്സുള്ളപ്പോൾ, ഡാർനെൽ തന്റെ പബ്ലിസിറ്റി ഏജന്റ് അലൻ ഗോർഡനുമായി ഡേറ്റിംഗ് നടത്തുകയും 1942 ജൂലൈ 17 ന് ലാന ടർണറും ജോസഫ് സ്റ്റീഫൻ ക്രെയിനുമായുള്ള വിവാഹവേദിയിലെ ഇരട്ട വിവാഹച്ചടങ്ങിൽവച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.[13] ഈ റിപ്പോർട്ട് തെറ്റാണെന്ന് തെളിയുകയും കാലക്രമേണ ഡാർനെൽ "ഫിലിം ലാൻഡിന്റെ ഏറ്റവും യോഗ്യതയുള്ള അവിവാഹിത യുവതി എന്നറിയപ്പെട്ടു.[14]:72 1942 വരെ അവർ കേ കൈസർ, എഡി ആൽബർട്ട്, ജോർജ്ജ് മോണ്ട്ഗോമറി, ജാക്കി കൂപ്പർ എന്നിവരുമായി ഡേറ്റിംഗ് നടത്തി.[15]:72 ഒരു ഘട്ടത്തിൽ, ടാലന്റ് ഏജന്റ് വിക് ഒർസാട്ടിയുമായി ഒളിച്ചോടാൻ അവൾ തീരുമാനിച്ചുവെങ്കിലും പിന്നീട് അവൾ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.[16]

20ത് സെഞ്ചുറി ഫോക്സിലെ അഭിനേതാക്കൾ, സിനിമാ ജോലിക്കാർ, ധാരാളം തൊഴിലാളികൾ എന്നിവർക്കിടയിലെ ഒരു പ്രിയപ്പെട്ട വ്യക്തിയാണെങ്കിലും, കാറ്റലീന ദ്വീപിൽവച്ചു കണ്ടുമുട്ടിയ നടനും ഗായികനുമായ ആൻ മില്ലർ എന്നൊരു ഒരു നല്ല സുഹൃത്തിനെ മാത്രമേ ഡാർനെൽ ഹോളിവുഡിൽ നേടിയിട്ടുള്ളുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[17]:58 ഹോളിവുഡ് സാമൂഹിക രംഗത്തെക്കുറിച്ച് നിഷേധാത്മക നിലപാടുണ്ടായിരുന്ന ഡാർനെൽ അത് വളരെ "മനംപിരട്ടൽ" ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തി..[18]:69 ഹോളിവുഡിൽ താമസിക്കുന്നതിനിടയിൽ, അടിച്ചമർത്തലും അധീനത്വ മനോഭാവവും കാരണം വളരെയധികം അപ്രിയം നേടിയിരുന്ന മാതാവ് പേളുമായുള്ള ഡാർനെലിന്റെ ബന്ധം വഷളായി..[19]:60 1940-ൽ പേൾ തന്റെ ഭർത്താവിന് ജീവശാസ്ത്രപരമായി പിതാവല്ലെങ്കിലും മക്കളിൽ ഒരാളായ എവ്‌ലീനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു.[20]:55 1942 ൽ മാതാപിതാക്കൾ തമ്മിലുള്ള കടുത്ത പോരാട്ടത്തെത്തുടർന്ന് ഡാർനെൽ അനുജത്തി മോണ്ടെക്കൊപ്പം എന്നെന്നേയ്ക്കുമായി വീട് വിട്ടിറങ്ങി.[21]:71 എന്നിരുന്നാലും, മാതാവ് പേൾ പത്രമാധ്യമങ്ങളിൽ വിവരം ധരിപ്പിക്കുകയം ഇത് ഡാർനെലിന് അൽപ്പം മോശം പ്രതിഛായ നൽകുകയും ചെയ്തു.

1942-ൽ, ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അജ്ഞാതനായ ഒരാളുടെ ഭീഷണിക്കത്ത് ഡാർനെലിനെ അസ്വസ്ഥമാക്കിയതോടെ നടിയെ സംരക്ഷിക്കാൻ സ്റ്റുഡിയോ എഫ്ബിഐയോട് ആവശ്യപ്പെടുകയും ഒടുവിൽ 17 കാരനായ ഒരു ഹൈസ്കൂൾ വിദ്യാർത്ഥി കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.[22]:70–71

1943 ഏപ്രിൽ 18 ന്, 19 വയസ്സുള്ളപ്പോൾ, ഡാർനെൽ 42 കാരനായ ക്യാമറാമാൻ പെവെറൽ മാർലിയുമായി ലാസ് വെഗാസിലേയ്ക്ക് ഒളിച്ചോടി. 1940 ൽ‌ ഡാർനലും മാർലിയും പരസ്പരം കാണാൻ തുടങ്ങുകയും പത്രക്കാർ അദ്ദേഹത്തെ "അവളുടെ ആത്മാർത്ഥ സുഹൃത്തും അകമ്പടിക്കാരനും" എന്ന സ്ഥാനത്തെ തള്ളിക്കളഞ്ഞു."[23]:54 20ത് സെഞ്ചുറി ഫോക്സും അവളുടെ മാതാപിതാക്കളും ഉൾപ്പെടെ മിക്ക സുഹൃത്തുക്കളും ബന്ധുക്കളും ഈ വിവാഹത്തെ അംഗീകരിച്ചില്ല. ഡാർനെൽ മാർലിയെ തന്റെ പ്രണയ താൽപ്പര്യത്തേക്കാളുപരി ഒരു പിതാവിന്റെ സ്ഥാനത്ത് കാണുന്നതായി വിശ്വസിക്കപ്പെട്ടു..[24]:77 അമിത മദ്യപാനിയായിരുന്ന മാർലി 1944 ൽ ഡാർനെലിനെ മദ്യത്തിന് പരിചയപ്പെടുത്തുകയും ഇത് ഒടുവിൽ മദ്യാസക്തിക്കും ശരീരഭാരത്തിനും കാരണമായി..[25]:84–85 പരുക്കൻ പെരുമാറ്റവും ക്ഷിപ്രകോപവുമായി ഈ കാലഘട്ടം അവളിൽ വരുത്തിയ കടുത്ത മാറ്റം അയൽവാസികളും പരിചയക്കാരും ഓർമ്മിച്ചു. 1946 ൽ, സെന്റന്നിയൽ സമ്മർ എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ, ഹോവാർഡ് ഹ്യൂസുമായി അവൾ നിരന്തരം കണ്ടുമുട്ടി. ഒരു പ്രണയമെന്ന ഗോസിപ്പിനെ അവർ ആദ്യം അവഗണിച്ചുവെങ്കിലും, സ്ത്രീലമ്പടനായി കോടീശ്വരനുമായി അവർ പ്രണയത്തിലാവുകയും മൈ ഡാർലിംഗ് ക്ലെമന്റൈൻ എന്ന ചിത്രത്തിന്റെ പൂർത്തീകരണത്തിനുശേഷം മാർലിയിൽ നിന്ന് വേർപിരിയുകയും ചെയ്തു.[26]:93–94 അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹ്യൂസ് വെളിപ്പെടുത്തിയപ്പോൾ, ഡാർനെൽ തന്റെ ഭർത്താവിന്റെ അടുത്തേക്ക് മടങ്ങിപ്പോകുകയും, വിവാഹമോചന നടപടികൾ റദ്ദാക്കുകയും ചെയ്തു. പുനഃസമാഗമനത്തിന് തൊട്ടുപിന്നാലെ, ഫോറെവർ ആമ്പർ (1947) എന്ന ചിത്രത്തിന്റെ സെറ്റിലെ കഠിനമായ ജോലി മൂലം അവളുടെ ആരോഗ്യം വഷളായി.

ഡാർനെലിനും മാർലിക്കും കുട്ടികളില്ലാത്തതിനാൽ, 1948 ൽ ഷാർലറ്റ് മിൽഡ്രഡ് "ലോല" മാർലി (ജനനം: ജനുവരി 5, 1948) എന്ന പേരിൽ നടിയുടെ ഏകമകളായി അവർ ഒരു കുട്ടിയെ ദത്തെടുത്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ആൺകുട്ടിയെക്കൂടി ദത്തെടുക്കാൻ അവൾ പദ്ധതിയിട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല..[27]:107 1948 പകുതിയോടെ, എ ലെറ്റർ ടു ത്രീ വൈവ്സ് എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ജോസഫ് എൽ. മാങ്കിവിച്ച്സുമായി പ്രണയബന്ധത്തിലേർപ്പെടുകയും 1948 ജൂലൈയിൽ അവൾ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു.  എന്നിരുന്നാലും, സ്വന്തം ഭാര്യയെ ഡാർനെലിനുവേണ്ടി ഉപേക്ഷിക്കാൻ മാങ്കിവിച്ച്സ് തയ്യാറായില്ല, എന്നിരുന്നാലും ഈ ബന്ധം ആറുവർഷമായി തുടർന്നശേഷം അവൾ ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി. "അവളുടെ ജീവിതത്തിലെ വലിയ സ്നേഹം" എന്ന് അവൾ ഈ ബന്ധത്തെ വിളിച്ചപ്പോൾ, മാങ്കിവിച്ച്സ് ഒരിക്കലും ഈ കാര്യം അംഗീകരിക്കാതിരിക്കുകയും "വളരെ ഭയാനകമായ വ്യക്തിപരമായ പ്രശ്നങ്ങളുള്ള ഒരു അത്ഭുത പെൺകുട്ടി" എന്നാണ് അദ്ദേഹം അവളെ തന്റെ ജീവചരിത്രകാരനോട് പരാമർശിച്ചത്."[28]:112 1949-ൽ, ഡാർനെൽ കുട്ടിക്കാലം മുതൽ തന്നിൽ വളർത്തിക്കൊണ്ടിരുന്ന ശത്രുതാപരമായ വികാരങ്ങൾക്ക് ഒരു മാനസികരോഗ ചികിത്സയിൽ പ്രവേശിച്ചു..[29]:114 മാൻ‌കിവിച്ച്സുമായുള്ള ഡാർനെലിന്റെ പ്രണയം അവളുടെ സ്വകാര്യ ജീവിതത്തെ സ്വാധീനിച്ചു. ഓൾ എബൌട്ട് ഈവ് (1950) ന്റെ ലൊക്കേഷൻ ഷൂട്ടിംഗിനായി 1949 ന്റെ അവസാനത്തിൽ അദ്ദേഹം പോയപ്പോൾ, ഡാർനെൽ വിഷാദാവസ്ഥയിലാകുകയും മിക്കവാറും ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലെത്തുകയും ചെയ്തു.[30]:117 ദി ബെയർ‌ഫൂട്ട് കോണ്ടെസ (1954) എന്ന ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതുവരെ അവൾ ഇടയ്ക്കിടെ അയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

1949 ജനുവരി 25 ന് ഡാർനെൽ തന്റെ മുൻ ബിസിനസ് മാനേജർ സി ടാന്നറിനെതിരെ വഞ്ചനയ്ക്ക് കേസ് കൊടുത്തു. 1946 നും 1947 നും ഇടയിൽ 7,250 ഡോളർ അയാൾ മോഷ്ടിച്ചുവെന്ന് അവൾ സാക്ഷ്യപ്പെടുത്തുകയം ഒടുവിൽ ടാന്നറെ ജയിലിലേക്ക് അയക്കുകയും ചെയ്തു.[31]:115 1950 ജൂലൈ 19 ന് ഡാർനെൽ തന്റെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 125,000 ഡോളർ നൽകുന്നതിന് മാർലി സൗമ്യമായ ഒരു ഒത്തുതീർപ്പ്‌ നിർദ്ദേശം മാങ്കിവിച്ച്സിനെക്കുറിച്ച് പരാമർശിക്കാതെ നടത്തി. അവൾ സമ്മതിക്കുകയും, മിക്കവാറും എല്ലാ പണവും അവൾക്കു നഷ്ടപ്പെടുകയും ചെയ്തു. 1951 ൽ മാർലിയിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകിയപ്പോൾ, ഡാർനെലിനോടും കുടുംബത്തോടും പരുഷമായും ദോഷൈകദൃക്കായും പെരുമാറിയെന്നുപറഞ്ഞ് ഭർത്താവിൽ ക്രൂരത ആരോപിച്ചു. അഞ്ച് മിനിറ്റ് നീണ്ട വാദം കേട്ട ശേഷം, ഡാർനെലിന് വിവാഹമോചനവും ഷാർലറ്റിന്റെ കസ്റ്റഡിയും ലഭിക്കുകയും അതേസമയം കുട്ടിയുടെ സഹായത്തിനായി മാസം 75 ഡോളർ മാർലി നൽകണമെന്നും വിധിക്കപ്പെട്ടു.[32]

മരണം തിരുത്തുക

തലേദിവസം ഇല്ലിനോയിയിലെ ഗ്ലെൻവ്യൂവിൽ ഒരു വീടിന് തീപിടിച്ച് പൊള്ളലേറ്റിരുന്ന ഡാർനെൽ 1965 ഏപ്രിൽ 10 ന് മരിച്ചു.[33] അവളുടെ മുൻ സെക്രട്ടറിയുടെയും മകളുടെയും വീട്ടിൽ താമസിക്കുകയായിരുന്ന ഡാർനെലിന് സ്വീകാര്യമായ മൂന്ന് സിനിമാ കരാറുകളുടെ നോട്ടീസ് അവരുടെ ഏജന്റിൽ നിന്ന് ലഭിച്ചിരുന്നു. സ്വീകരണമുറിയിൽ തീപിടിച്ചു തുടങ്ങിയതിനാൽ വീടിന്റെ രണ്ടാം നിലയിൽ ചൂടിലും പുകയിലും അവൾ കുടുങ്ങി.[34][35]

രണ്ടാം നിലയിലെ ജനലിൽ നിന്ന് ചാടാൻ സ്ത്രീകൾ പെൺകുട്ടിയെ പ്രേരിപ്പിച്ചു. മകൾ ചാടിയ ശേഷം ഡാർനെലിന്റെ മുൻ സെക്രട്ടറി ജനാലപ്പടിയിൽ നിന്നുകൊണ്ട് സഹായത്തിനായി അഭ്യർത്ഥിച്ചു. ഡാർനെലിന് അടുത്തേയ്ക്കുള്ള മാർഗ്ഗം നഷ്ടപ്പെട്ട അവർ തന്നെ ജനാലു വിളുമ്പിൽനിന്ന് രക്ഷിക്കുന്നതിനു മുമ്പ് ഡാർനെലിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാംഗങ്ങളോട് ശഠിച്ചു. കത്തിപ്പടരുന്ന സ്വീകരണമുറി സോഫയുടെ അരികിൽ ഡാർനെലിനെ അവർ കണ്ടെത്തുകയും; ശരീരത്തിന്റെ 80% പൊള്ളലേറ്റ അവളെ ഷിക്കാഗോയിലെ കുക്ക് കൗണ്ടി ആശുപത്രിയിലെ ബേൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.[36][37][38]

അവളുടെ മരണശേഷം, ഡാർനെലിന്റെ പ്രതിശ്രുതവരൻ എന്ന് പറഞ്ഞ ഒരാൾ അവളുടെ മൃതദേഹം തിരിച്ചറിഞ്ഞു. സംശയാസ്പദ മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ ഡാർനെലിന്റെ മരണം ആകസ്മികമാണെന്നും സ്വീകരണമുറിയിലെ സോഫയിലോ സമീപത്തോ തീ ആരംഭിച്ചുവെന്നും അശ്രദ്ധമായ പുകവലി മൂലമാണിതെന്നും വിധിച്ചു; അതുമാത്രമല്ല പ്രായപൂർത്തിയായ രണ്ട് സ്ത്രീകളും പുകവലിക്കാരുമായിരുന്നു.[39][40][41]:177–179

ഡാർനെലിന്റെ ശവദാഹം നടത്തപ്പെടുകയും ചിതാഭസ്മം ന്യൂ മെക്സിക്കോയിലെ ഒരു കൃഷിയിടത്തിൽ ചിതറിക്കിടക്കാൻ അവൾ ആഗ്രഹിച്ചിരുന്നതുപ്രകാരം ശ്രമിച്ചുവെങ്കിലും ഭൂവുടമകളുമായുള്ള തർക്കം കാരണം അത് നടന്നിട്ടില്ല. പത്തുവർഷങ്ങൾ അവശിഷ്ടങ്ങൾ സൂക്ഷിച്ച ശേഷം മകൾ ആവശ്യപ്പെട്ടതുപ്രകാരം പെൻസിൽവാനിയയിലെ ചെസ്റ്റർ കൗണ്ടിയിലെ യൂണിയൻ ഹിൽ സെമിത്തേരിയിൽ മരുമകന്റെ കുടുംബ പ്ലോട്ടിൽ സംസ്‌കരിക്കാൻ ആവശ്യപ്പെട്ടു.[42] ചലച്ചിത്ര വ്യവസായത്തിനുനൽകിയ സംഭാവനകളടെപേരിൽ, ലിൻഡ ഡാർനെലിന് 1631 വൈൻ സ്ട്രീറ്റിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു താരം നൽകപ്പെട്ടു.

അവലംബം തിരുത്തുക

  1. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  2. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream, p. 16. ISBN 0-8061-3330-9
  3. "Linda Darnell Newest 'Cinderella' In Hollywood" by Louella O. Parsons, Deseret News, August 19, 1939, p. 7
  4. "Linda Darnell Newest 'Cinderella' In Hollywood" by Louella O. Parsons, Deseret News, August 19, 1939, p. 7
  5. Marg, Susan (2004). Las Vegas Weddings: A Brief History, Celebrity Gossip, Everything Elvis, and the Complete Chapel Guide. HarperCollins. p. 91. ISBN 0-06-072619-9.
  6. "Linda Darnell Newest 'Cinderella' In Hollywood" by Louella O. Parsons, Deseret News, August 19, 1939, p. 7
  7. "Perfect Beauty Made This Girl, 16, A Star in Her Second Movie". Life. 1939-12-18. p. 58. Retrieved November 15, 2011.
  8. "Stars' Lives Good Stories", Pittsburgh Press, December 27, 1939, p. 15
  9. "Linda Darnell Scores New Hit In 'Star Dust'", Daily Record (Washington), April 12, 1940, p. 6
  10. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  11. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  12. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  13. "Lana Turner Elopes With Stock Broker; Linda Darnell Goes Along; May Wed Also", Deseret News, July 17, 1942, p. 17
  14. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  15. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  16. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  17. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  18. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  19. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  20. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  21. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  22. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  23. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  24. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  25. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  26. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  27. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  28. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  29. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  30. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  31. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  32. "Actress Linda Darnell Granted Divorce From 'Rude' Husband", The Charleston Gazette, February 20, 1951, p. 5
  33. "Hostess tells plea to save Linda Darnell". Chicago Tribune. April 22, 1965. p. 18. Retrieved December 27, 2014.
  34. "Hostess tells plea to save Linda Darnell". Chicago Tribune. April 22, 1965. p. 18. Retrieved December 27, 2014.
  35. "Burns Take Life of Linda Darnell, 43". Chicago Tribune. April 11, 1965. p. 1. Retrieved December 27, 2014.
  36. "Hostess tells plea to save Linda Darnell". Chicago Tribune. April 22, 1965. p. 18. Retrieved December 27, 2014.
  37. "Burns Take Life of Linda Darnell, 43". Chicago Tribune. April 11, 1965. p. 1. Retrieved December 27, 2014.
  38. "Cook County Hospital Burn Unit". Cook County, Illinois. Archived from the original on 2019-02-09. Retrieved December 27, 2014.
  39. "Hostess tells plea to save Linda Darnell". Chicago Tribune. April 22, 1965. p. 18. Retrieved December 27, 2014.
  40. "Burns Take Life of Linda Darnell, 43". Chicago Tribune. April 11, 1965. p. 1. Retrieved December 27, 2014.
  41. Davis, Ronald L., Hollywood Beauty: Linda Darnell and the American Dream. ISBN 0-8061-3330-9
  42. The tragic death of Linda Darnell
"https://ml.wikipedia.org/w/index.php?title=ലിൻഡ_ഡാർനെൽ&oldid=3779085" എന്ന താളിൽനിന്ന് ശേഖരിച്ചത്