ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് ലിസിലി ബി. ലാമ്പോർട്ട് (ജനനം ഫെബ്രുവരി 7, 1941 ബ്രൂക്ലിനിൽ). ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റങ്ങളിൽ അദ്ദേഹം നടത്തിയ പ്രധാന പ്രവർത്തനങ്ങളുടെ പേരിലാണ് ലാമ്പോർട്ട് അറിയപ്പെടുന്നത്. പ്രമാണങ്ങൾ തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന മാർക്കപ്പ് ഭാഷാസങ്കേതമായ ലാടെക്ക് വികസിപ്പിച്ചത് ഇദ്ദേഹമാണ്.[2] നിരവധി ഓട്ടോണോമസ് കമ്പ്യൂട്ടറുകൾ സന്ദേശങ്ങൾ കൈമാറിക്കൊണ്ട് പരസ്പരം ആശയവിനിമയം നടത്തുന്ന ഡിസ്ട്രിബ്യൂഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളുടെ ക്രമരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വ്യക്തമായും നന്നായും നിർവചിച്ചതിന്റെ അടിസ്ഥാനത്തിൽ 2013-ലെ ട്യൂറിംഗ് അവാർഡ്[3] ലാമ്പോർട്ടിന് ലഭിച്ചു. അദ്ദേഹം പ്രധാനപ്പെട്ട അൽഗോരിതങ്ങൾ രൂപപ്പെടുത്തുകയും യഥാർത്ഥ ഡിസ്ട്രിബ്യുട്ടഡ് സിസ്റ്റങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒഫീഷൽ മോഡലിംഗും വേരിഫിക്കേഷൻ പ്രോട്ടോക്കോളുകളും വികസിപ്പിക്കുകയും ചെയ്തു. ഈ സംഭാവനകൾ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മെച്ചപ്പെട്ട കൃത്യത, മികച്ച പ്രകടനം, വിശ്വാസ്യത എന്നിവയ്ക്ക് കാരണമായി.[4][5][6][7][8]

ലിസിലി ബി. ലാമ്പോർട്ട്
ജനനം (1941-02-07) ഫെബ്രുവരി 7, 1941  (83 വയസ്സ്)
കലാലയം
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾDijkstra Prize (2000 and 2005)
IEEE Emanuel R. Piore Award (2004)
IEEE John von Neumann Medal (2008)
ACM Turing Award (2013)
ACM Fellow (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾ
പ്രബന്ധംThe analytic Cauchy problem with singular data (1972)
ഡോക്ടർ ബിരുദ ഉപദേശകൻRichard Palais[1]
വെബ്സൈറ്റ്www.lamport.org

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഒരു ജൂതകുടുംബത്തിലാണ് ലാമ്പോർട്ട് ജനിച്ചത്, ബെഞ്ചമിന്റെയും ഹന്ന ലാമ്പോർട്ടിന്റെയും (മുമ്പ്, ലാസർ) മകനാണ്.[9] അദ്ദേഹത്തിന്റെ പിതാവ് റഷ്യൻ സാമ്രാജ്യത്തിലെ വോൾക്കോവിസ്‌കിൽ നിന്ന് (ഇപ്പോൾ ബെലാറുസിലെ വവ്കാവിസ്‌ക്)[10]കുടിയേറിപ്പാർത്തയാളായിരുന്നു, അമ്മ ഇപ്പോൾ തെക്കുകിഴക്കൻ പോളണ്ടിലുള്ള ഓസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിൽ നിന്നുള്ള കുടിയേറ്റക്കാരിയായിരുന്നു.

ബ്രോങ്ക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് ബിരുദം നേടിയ ലാമ്പോർട്ടിന് ബി.എസ്. 1960-ൽ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ എം.എ.യും (1963), പി.എച്ച്.ഡി.യും എടുത്തു(1972), ബ്രാൻഡീസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്.[11]അദ്ദേഹത്തിന്റെ പ്രബന്ധം പാർഷ്യൽ ഡിഫറൻസ് സമവാക്യം വിശകലനം ചെയ്യുന്നതിനെക്കുറിച്ചാണ്.[12]

കരിയറും ഗവേഷണവും തിരുത്തുക

ലാമ്പോർട്ട് 1970 മുതൽ 1977 വരെ മസാച്യുസെറ്റ്‌സ് കമ്പ്യൂട്ടർ അസോസിയേറ്റ്‌സിലും 1977 മുതൽ 1985 വരെ എസ്ആർഐ ഇന്റർനാഷണലിലും 1985 മുതൽ 2001 വരെ ഡിജിറ്റൽ എക്യുപ്‌മെന്റ് കോർപ്പറേഷനിലും കോംപാക്കിലും കമ്പ്യൂട്ടർ സയന്റിസ്റ്റായി ജോലി ചെയ്തു. 2001-ൽ കാലിഫോർണിയയിലെ മൈക്രോസോഫ്റ്റ് റിസർച്ചിൽ ചേർന്നു.[11]

അവലംബം തിരുത്തുക

  1. ലിസിലി ലാമ്പോർട്ട് at the Mathematics Genealogy Project.
  2. Lamport, Leslie (1986). LaTeX: A Document Preparation System. Addison-Wesley. ISBN 978-0-201-15790-1. Retrieved 2019-06-20.
  3. Lamport, Leslie (2013). "Leslie Lamport - A.M. Turing Award Winner". ACM.
  4. ലിസിലി ലാമ്പോർട്ട് author profile page at the ACM Digital Library
  5. Lamport, L. (1978). "Time, clocks, and the ordering of events in a distributed system" (PDF). Communications of the ACM . 21 (7): 558–565. CiteSeerX 10.1.1.142.3682. doi:10.1145/359545.359563. S2CID 215822405.
  6. List of publications from Microsoft Academic Search
  7. Savage, N. (2014). "General agreement: Leslie Lamport contributed to the theory and practice of building distributed computing systems that work as intended". Communications of the ACM. 57 (6): 22–23. doi:10.1145/2601076. S2CID 5936915.
  8. Hoffmann, L. (2014). "Q&A Divide and Conquer: Leslie Lamport on Byzantine generals, clocks, and other tools for reasoning about concurrent systems". Communications of the ACM. 57 (6): 112–ff. doi:10.1145/2601077. S2CID 31514650.
  9. "1950 United States Federal Census". Ancestry.com. Retrieved 12 July 2022.
  10. "World War I draft card for Benjamin Lamport". Ancestry.com. Retrieved 12 July 2022.
  11. 11.0 11.1 Lamport, Leslie (2006-12-19). "My Writings". Retrieved 2007-02-02.
  12. Lamport, Leslie (1972). "The Analytic Cauchy Problem with Singular Data". Retrieved 2007-02-02.
"https://ml.wikipedia.org/w/index.php?title=ലിസിലി_ലാമ്പോർട്ട്&oldid=3808053" എന്ന താളിൽനിന്ന് ശേഖരിച്ചത്