ബെൽജിയംകാരനായ ഒരു ഉഭയജീവിഗവേഷകനായിരുന്നു റെയ്‌മണ്ട് ഫെർഡിനാന്റ് ലൂയി ഫിലിപ് ലോറന്റ് (Raymond Ferdinand Louis-Philippe Laurent). (16 മെയ് 1917 – 3 ഫെബ്രുവരി 2005). ആഫ്രിക്കയിലെയും തെക്കേഅമേരിക്കയിലെയും ഉഭയജീവികളെപ്പറ്റിയായിരുന്നു അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. 200 -ലേറെ ഗവേഷണപ്രബന്ധങ്ങളും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമായി പല സ്പീഷിസുകൾക്കും ലോറന്റിന്റെ പേരുകളും നൽകിയിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. Beolens B, Watkins M, Grayson M. 2011.

അധികവായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=റെയ്‌മണ്ട്_ലോറന്റ്&oldid=2411216" എന്ന താളിൽനിന്ന് ശേഖരിച്ചത്