പഴയകാലത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന ഒരു വിളക്കാണ് റാന്തൽ. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസ് വിളക്ക് എന്നും ഇതിനെ പറയാറുണ്ട്. പാനീസ് വിളക്കിനെ അറബിയിൽ ഫാനൂസ് എന്ന് വിളിക്കുന്നു [1]. മണ്ണെണ്ണ ഉപയോഗിച്ചാണ് ഇതു് കത്തിയ്ക്കുന്നത്[2].

റാന്തൽ വിളക്കുകൾ കത്തിച്ച നിലയിൽ


വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണ് അതിന്റെ നിർമ്മാണരീതി. ഇതിൽ മണ്ണെണ്ണ നിറക്കുന്നത് താഴെയുള്ള ഭാഗത്താണ്. അതിന്റെ ഒരു വശത്ത് മുകളിലായി തിരി മുകളിലേക്ക് ഉയർത്താനും താഴ്ത്താനും പറ്റുന്ന ഒരു സംവിധാനമുണ്ട്. അതിന്റെ മുകളിലായി വൃത്തത്തിലുള്ള കണ്ണാടിക്കൂട് ഘടിപ്പിച്ചിരിക്കും.

കാടിനടുത്ത പ്രദേശങ്ങളിൽ കാട്ടാനയെ അകറ്റാൻവേണ്ടി രാത്രികാലങ്ങളിൽ വയലിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്. മീനുകളെ ആകർഷിക്കാൻ രാത്രിയിൽ താഴ്ത്തിവെച്ച ചീനവലകൾക്കു് മുകളിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ട്. കാളവണ്ടികളിൽ പാനീസ് വിളക്കുകളായിരുന്നു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.റാന്തൽ

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]|കാലം കൊളുത്തിയ തിരിനാളങ്ങൾ
  2. History of Lanterns - Who Invented Lantern?
"https://ml.wikipedia.org/w/index.php?title=റാന്തൽ&oldid=3978051" എന്ന താളിൽനിന്ന് ശേഖരിച്ചത്