ഉള്ളിലേക്ക് പ്രവേശിക്കുന്ന വായുവിനെ യാതൊരുവിധത്തിലുമുള്ള ചലിക്കുന്ന ഭാഗങ്ങളുടെ സഹായമില്ലാതെ കംപ്രസ്സ് ചെയുന്ന ഒരു ജെറ്റ്‌ എൻജിൻ ആണ് റാംജെറ്റ്‌ എൻജിൻ. ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഏറ്റവും ലളിതമായ ജെറ്റ്‌ എൻജിൻ ആയി കണക്കാക്കുന്നു.[1]

പ്രവർത്തനം തിരുത്തുക

അതിവേഗത്തിൽ സഞ്ചരിക്കുന്ന എൻജിൻറെ മുൻവശത്ത് ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാകുന്നു. ഇത് വായുവിന്റെ മർദ്ദം കൂട്ടുന്നു .അങ്ങനെ വായു ഇന്ധനം ഉപയോഗിച്ച് കത്തിക്കുവാൻ പാകമായ നിലയിൽ എത്തുന്നു. ഈ അവസരത്തിൽ വായുവിന്റെ വേഗം ശബ്ദവേഗത്തെക്കാൾ കുറവ്‌ ആകണം. അത് കൊണ്ട് വായു പ്രവേശിക്കുന്ന ഭാഗമായ ഇൻലെറ്റ്‌ വായുവിനെ ഈ വേഗത്തിലേക്ക് കൊണ്ടുവരാൻ പ്രാപ്തമാകണം.[2]

പോരായ്മകൾ തിരുത്തുക

ചലിക്കുന്ന സമയത്ത് മാത്രമേ ഇവ പ്രവർത്തനക്ഷമമാകുകയുള്ളൂ. മാക് അഞ്ചിന് മീതെ ഇവ വളരെ മോശമായി പ്രവർത്തിക്കുന്നു.[3]

അവലംബം തിരുത്തുക

<references>

  1. http://www.allstar.fiu.edu/aero/flight67.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-16.
"https://ml.wikipedia.org/w/index.php?title=റാംജെറ്റ്‌_എൻജിൻ&oldid=3975765" എന്ന താളിൽനിന്ന് ശേഖരിച്ചത്