പ്രഗല്ഭനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു മുഹമ്മദ് റശീദ് രിദ (സെപ്റ്റംബർ 23, 1865,സിറിയ-ഓഗസ്റ്റ് 22, 1935, ഈജിപ്ത്). തന്റെ തലമുറയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പണ്ഡിതനും നിയമവിദ്ഗ്ദനുമായിരു‍ന്നു എന്ന് വിലയിരുത്തപ്പെടുന്നു[1]. റശീദ് രിദ എന്ന പേരിലാണ്‌ അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.

Muhammad Rashid Rida
محمد رشید رضا
Rashid Rida
മതംIslam
Personal
ദേശീയത Ottoman (1865-1922)
 Egyptian (1922-1935)
ജനനം(1865-09-23)23 സെപ്റ്റംബർ 1865 (1865-10-17)17 ഒക്ടോബർ 1865
Al-Qalamoun, Beirut Vilayet, Ottoman Empire
മരണം22 ഓഗസ്റ്റ് 1935(1935-08-22) (പ്രായം 69)
Cairo, Egypt

സിറിയയിലാണ്‌ റശീദ് രിദ ജനിച്ചത്. പാരമ്പര്യ ഇസ്ലാമിക വിഷയങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം 1884-85 കാലത്ത് മുഹമ്മദ് അബ്ദുവും ജമാലുദ്ദീൻ അഫ്ഗാനിയും നടത്തിയിരുന്ന "അൽ ഉർ‌വ-അൽ വുത്ഖ" എന്ന പ്രസിദ്ധീകരണവുമായി ആദ്യമായി പരിചയപ്പെട്ടു. 1897 ൽ സിറിയയിൽ നിന്ന് കൈറൊയിലേക്ക് പോയി അവിടെ മുഹമ്മദ് അബ്ദുവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അടുത്ത വർഷം തന്നെ "അൽ‌മനാർ" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഖുർ‌ആന്റെ വ്യാഖ്യാനങ്ങൾ ഉൾപ്പെടെയുള്ള ഇസ്ലാമിക വിഷയങ്ങൾ കൈകാര്യം ചെയ്ത ഈ പ്രസിദ്ധീകരണം ആദ്യം ആഴ്ചപ്പതിപ്പായും ശേഷം മാസികയായും പ്രസിദ്ധീകരിച്ചു വന്നു[1]. 1935 ൽ തന്റെ മരണം വരെ റശീദ് രിദ അൽ‌മനാറിൽ തുടർന്നു. തന്റെ മുൻ‌ഗാമികളെ പോലെ തന്നെ റശീദ് രിദയും മുസ്ലിം സമൂഹത്തിലെ ദൗർബല്യങ്ങളായ പാശ്ചാത്യ കോളനിവത്കരണം, സൂഫിസത്തിന്റെ അമിത കടന്നുകയറ്റം, അന്ധമായ അനുകരണം, പണ്ഡിതന്മാരുടെ നിർജീവത,ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്ലിംകളുടെ പുരോഗതിയുടെ അഭാവംമൂലം ഉണ്ടായ പരാജയം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നുള്ള മോചനത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്.

അവലംബം തിരുത്തുക

  1. 1.0 1.1 Encyclopedia of Islam and the Muslim World, Thompson Gale (2004), p.597

പുറം കണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=റശീദ്_രിദ&oldid=3643073" എന്ന താളിൽനിന്ന് ശേഖരിച്ചത്