റോയുടെ ഒരു ചാരപ്രവർത്തകനായിരുന്നു രവീന്ദർ കൗശിക് എന്ന നബി അഹമ്മദ് ഷാക്കിർ.[1]

രവീന്ദ്ര കൗശിക്
ജനനം
രവീന്ദ്ര കൗശിക്

(1952-07-26)26 ജൂലൈ 1952
മരണം26 ജൂലൈ 1999(1999-07-26) (പ്രായം 47)
ദേശീയതഇന്ത്യൻ

ആദ്യകാല ജീവിതം തിരുത്തുക

1952 ഏപ്രിൽ 11 ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ജനിച്ചു. നല്ലൊരു നാടക നടനായിരുന്ന അദ്ദേഹം ലഖ്‌നൗൽ വെച്ച് നടന്ന ദേശിയതല നാടക മീറ്റിങ്ങിൽ തന്റെ അഭിനയ പാടവം പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന് റോയിലെ ചില ഉദ്യോഗസ്ഥർ സാക്ഷ്യം വഹിക്കുകയുണ്ടായി. തുടർന്ന് റോ കൗശിയുമായി ബന്ധപ്പെടുകയും റോയിലെ ഇന്ത്യയുടെ പാകിസ്താനിലെ ചാരപണിക്ക് വിളിക്കുകയും ചെയ്തു. അങ്ങനെ തന്റെ 23ആം വയസ്സിൽ കൗശി പാകിസ്താനിലേക്ക് അയയ്ക്കപ്പെട്ടു. ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് പാകിസ്താനിൽ പോയ ശേഷം അവിടെ നിന്ന് പഠിച്ചു, അവിടെ നിന്നു തന്നെ വിവാഹം കഴിച്ച്, പാക് സൈന്യത്തിൽ ജോലി നേടുക. പിന്നീട് അവിടുത്തെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറുക എന്നതായിരുന്നു കൗശിക്കിന്റെ ദൗത്യം.

പാകിസ്താനിൽ കൗശി തിരുത്തുക

യാത്രക്ക് മുന്നോടിയായി കൗശി ദില്ലിയിൽ രണ്ട് വർഷം കഠിന പരിശീലനം നേടി. പിന്നീട് മതം മാറി സുന്നത്ത് ചെയ്ത് നബി അഹമ്മദ് ഷാക്കിർ എന്ന പേര് സ്വീകരിച്ചു. ഉർദുവും ഇസ്ലാം മതപഠനവും പഠിച്ചു. പാകിസ്താന്റെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി. പാകിസ്താനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന പഞ്ചാബി ഭാഷയിൽ കൗശി നിപുണനായിരുന്നു. പിന്നീട്, 1975ൽ പാകിസ്താനിലേക്ക് പോയി. വൈകാതെ കൗശിക്ക് കറാച്ചി സർവകലാശാലയിൽ നിയമ ബിരുദത്തിന് ചേർന്നു. ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാക് സൈന്യത്തിൽ കമീഷൻഡ് ഓഫീസറായി ചേർന്നു. അതിവേഗം സൈന്യത്തിൽ ശ്രദ്ധേയനായ കൗശിക്കിന് മേജർ പദവി ലഭിച്ചു. ഇതിനിടെ, പാക് കുടുംബത്തിൽനിന്ന് വിവാഹം കഴിച്ചു. അപ്പോഴും മുറ തെറ്റാതെ കൗശി തന്റെ സ്വന്തം വീട്ടിലേക്ക് കത്തുകൾ അയക്കുമായിരുന്നു.1979 മുതൽ 1983 വരെ പാക് സൈന്യത്തിൽ പ്രവർത്തിച്ച കൗശിക്ക് അതീവ നിർണായകമായ വിവരങ്ങൾണ് ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ സൈന മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങൾ അതിലുൾപ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങൾ മുൻ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുൻകൈ ലഭിക്കാൻ സഹായകമായി. രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നൽകിയ വിവരങ്ങൾ വഴിയായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൗശിക്കിന്റെ ചങ്കൂറ്റത്തെ മാനിച്ച് ബ്ലാക്ക് ടൈഗർ എന്ന ഓമന പേര് നൽകി.

പിടിക്കപ്പെടലും മരണവും തിരുത്തുക

1983ൽ കൗശിക്കുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യ ഇനായത്ത് മസിഹ എന്ന ഒരു ചാരനെ കൂടി പാകിസ്താനിലേക്ക് അയയ്ക്കുകയുണ്ടായി. പക്ഷേ പാക് ചാരൻമാർ ഇനായത്തിനെ കുടുക്കി. ഇനായത്തിലൂടെ കൗശിക്കിന്റെ യഥാർത്ഥ മുഖം പാക് സൈന്യം തിരിച്ചറിഞ്ഞു. അധികം വൈകാതെ അവർ കൗശിക്കിനെ പിടികൂടി. രണ്ട് വർഷത്തോളം സിലിക്കോട്ടിലെ രഹസ്യ താവളത്തിൽ അദ്ദേഹത്തെ അവർ കഠിനമായി ചോദ്യം ചെയ്തു. പക്ഷേ രവീന്ദർ കൗശിക്കിൽ നിന്ന് ഒരു വിവരവും കിട്ടാതായപ്പോൾ പാക്‌ കൊടും പീഡനങ്ങൾക്ക് ഇരയാക്കി. കൗശിക്കിന്റെ പുരികങ്ങൾ ഉറങ്ങാതിരിക്കാൻ പാക് സൈന്യം മുറിച്ചെടുത്തു. രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. കാതുകളിൽ ഇരുമ്പു ദണ്ഡ് ചൂടാക്കി കുത്തിയിറക്കി. 16 വർഷം സിലിക്കോട്ട്, കോട് ലാക്പത്, മയാൻ വാലി എന്നിങ്ങനെ പല ജയിലുകളിൽ മാറി മാറി താമസിപ്പിച്ചു. കഠിനമായ പീഡനങ്ങൾക്കിടെ, 18 വർഷത്തെ പീഡനങ്ങൾക്കു ശേഷം കൗശിക്കിന് ആസ്തമയും ക്ഷയരോഗവും പിടിപെട്ടു. കൂടാതെ അന്ത്യനാളുകളിൽ ഹൃദ്രോഗവും പിടിക്കൂടിയാതോടെ 2001 സെപ്റ്റംബർ 21ൽ മുൾട്ടാനിലെ ന്യൂ സെൻട്രൽ ജയിലിൽ വെച്ച് രവീന്ദർ കൗശിക്ക് അന്തരിച്ചു.

മരണശേഷം തിരുത്തുക

ഇന്ത്യ ഒരിക്കലും കൗശിക്കിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. എങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന് മാസം 500 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ചു. പിന്നീടിത് 2006ൽ അമ്മ അമലാദേവി മരിക്കുന്നത് വരെ രണ്ടായിരമാക്കി വർദ്ധിപ്പിച്ചു. ഇതല്ലാതെ, ഇന്ത്യയ്ക്കു വേണ്ടി ജീവൻ നൽകിയ ആ പോരാളിക്കു വേണ്ടി മറ്റൊന്നും ചെയ്യാൻ മാറി മാറി വന്ന സർക്കാറുകൾ തയ്യാറായില്ല. ചാരവൃത്തി സമ്മതിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം.

ജയിലിലുള്ളപ്പോഴും അദ്ദേഹം കുടുംബത്തിന് സ്വന്തം അവസ്ഥകൾ വിവരിച്ച് കത്തുകൾ എഴുതുമായിരുന്നു. അങ്ങനെയൊരു കത്തിൽ അദ്ദേഹം എഴുതി-[2]

അമേരിക്കക്കാരനായിരുന്നു ഞാനെങ്കിൽ, മൂന്നാം ദിവസം ജയിലിൽനിന്ന് മോചിതനായേനെ. ഞാൻ ഇന്ത്യക്കാരനായിപ്പോയി. ഇതാണോ സ്വജീവിതം ത്യജിച്ച ഒരാൾക്ക് ഇന്ത്യ നൽകുന്നത്?

രവീന്ദർ കൗശിക്കിന്റെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയരക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ പുസ്തകമാണ് "മിഷൻ റ്റു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്". ആ പുസ്തകം പറഞ്ഞത് കഥ ആയിരുന്നുവെങ്കിലും ആ പേര് അതിൽ വെളിപ്പെടുത്തിയിരുന്നില്ല. വെറുമൊരു സിനിമാക്കഥയാക്കി ആ ജീവിതത്തെ വില കുറച്ചെങ്കിലുംഏക് ഥാ ടൈഗർ എന്ന സിനിമ വന്നതോടെയാണ് കൗശിക്കിന്റെ പേര് പുറത്തറിഞ്ഞത്. സത്യത്തിൽ, സിനിമയിലും കൗശിക്കിന്റെ പേര് ഉപയോഗിച്ചില്ലെങ്കിലും സിനിമക്കാധാരമായ ജീവിതം എന്ന നിലയിൽ ചില മാധ്യമങ്ങൾ ആ ജീവിതം പകർത്തി പുറത്തുവിടുകയായിരുന്നു.[2]

അവലംബം തിരുത്തുക

  1. "ഏഷ്യാനെറ്റ്‌ ന്യൂസ്‌". Archived from the original on 2016-03-05. Retrieved 2015-06-13.
  2. 2.0 2.1 "Ek Tha Black Tiger: Real life tale of a true patriot". Archived from the original on 2012-08-18. Retrieved 17 Aug 2012.
"https://ml.wikipedia.org/w/index.php?title=രവീന്ദർ_കൗശിക്ക്&oldid=3900123" എന്ന താളിൽനിന്ന് ശേഖരിച്ചത്