അഡോൾഫ് ഹിറ്റ് ലറിന്റെ സ്വകാര്യ ഛായാഗ്രാഹകനായിരുന്നു യൂഗോ ജെയ്ഗർ. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപാർട്ടിയുടെ അനുഭാവിയായിരുന്ന ജെയ്ഗർ ഏതാണ്ട് രണ്ടായിരത്തോളം വർണ്ണചിത്രങ്ങൾ പകർത്തുകയുണ്ടായി. അക്കാലത്ത് കളർച്ചിത്രങ്ങൾക്കുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയിരുന്ന അപൂർവ്വം ഛായാഗ്രാഹകരിലൊരാളായിരുന്നു ജെയ്ഗർ.[1]

Hugo Jaeger
ജനനംJanuary 18, 1900
മരണംJanuary 1, 1970
പൗരത്വംGerman
തൊഴിൽPhotographer
സജീവ കാലം1936–1945
തൊഴിലുടമAdolf Hitler
അറിയപ്പെടുന്നത്Privately photographing Adolf Hitler

പ്രവർത്തനകാലം തിരുത്തുക

1936 മുതൽ 1945 യുദ്ധാവസാനം വരെയാണ് ജെയ്ഗർ സജീവമായി രംഗത്തുണ്ടായിരുന്നത്. പാർട്ടിപരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കാണ് ജെയ്ഗർ പ്രാധാന്യം കൊടുത്തിരുന്നതെങ്കിലും തടങ്കൽപ്പാളയത്തിലെ ക്രൂരതകളും ജെയ്ഗർ ചിത്രീകരിച്ചു. യുദ്ധക്കുറ്റവിചാരണയിൽ തെളിവുകൾ ആകുമോ എന്നു ഭയന്ന ചിത്രങ്ങളെല്ലാം തന്നെ 12 സ്ഫടികപേടകങ്ങളിലാക്കി ഒളിപ്പിക്കുകയുണ്ടായി.[1] പിൽക്കാലത്ത് ചിത്രങ്ങൾ വീണ്ടെടുത്ത ജെയ്ഗർ 1965 ൽ ലൈഫ് മാഗസിനു വിൽക്കുകയാണുണ്ടായത്.

പുറംകണ്ണീകൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Hitler up close -- and in color". USA Today. 2009-06-04. Archived from the original on 2009-06-07. Retrieved 2009-06-06. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=യൂഗോ_ജെയ്ഗർ&oldid=3770352" എന്ന താളിൽനിന്ന് ശേഖരിച്ചത്