ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് യുയുത്സു (സംസ്കൃതം: युयुत्सू). കുരുക്ഷേത്രയുദ്ധത്തിൽ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രനാണ് ഇദ്ദേഹം.

ജനനം തിരുത്തുക

കൗരവരുടെ അച്ഛനായ ധൃതരാഷ്ട്രർക്ക്‍ ഒരു വൈശ്യസ്ത്രീയായ സുഗതയിൽ ( ഗാന്ധാരിയുടെ തോഴിയാണ് സുഗത )ജനിച്ച പുത്രനാണ് യുയുത്സു. അതിനാൽ ഇദ്ദേഹത്തെ നൂറ്റുവരിൽ ഉൾപ്പെടുത്തിയിട്ടില്ല. യുയുത്സുവിന് കരണൻ എന്ന മറ്റൊരു പേരുംകൂടി മഹാഭാരത്തിൽ പറയുന്നുണ്ട്.

പാണ്ഡവരോടുള്ള ആഭിമുഖ്യം തിരുത്തുക

ധൃതരാഷ്ട്രപുത്രനായിരുന്നെങ്കിലും മഹാഭാരതയുദ്ധത്തിൽ യുയുത്സു പാണ്ഡവപക്ഷത്തുനിന്നാണ് പോരാടിയത്. ഇദ്ദേഹം ശ്രേഷ്ഠനായ യോദ്ധാവും വീരനും സത്യസന്ധനും ബലശാലിയും ആയിരുന്നുവെന്നും യുദ്ധത്തിൽ സുബാഹുവിന്റെ രണ്ടു കരങ്ങളും ഛേദിച്ചുകളയുകയും ചെയ്തതായി മഹാഭാരത്തിൽ പറയുന്നു.[1] കൗരവരിലെ 11 അതിരഥികളിൽ ഒരാളായിരുന്നു യുയുത്സു.

മഹാഭാരതയുദ്ധത്തിനുശേഷം തങ്ങളെ സഹായിച്ചതിനു പ്രതിഫലമായി പാണ്ഡവജ്യേഷ്ഠനായ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാധികാരം യുയുത്സുവിന് നൽകി.

അവലംബം തിരുത്തുക

  1. പുരാണിക് എൻസൈക്ലോപീഡിയ - വെട്ടം മാണി.
"https://ml.wikipedia.org/w/index.php?title=യുയുത്സു&oldid=3759933" എന്ന താളിൽനിന്ന് ശേഖരിച്ചത്