ജപ്പാനിൽ നിന്നുള്ള ഒരു പർവ്വതാരോഹകയായിരുന്നു യാസുകോ നമ്പ (ജനനം: 1949 ഫെബ്രുവരി 2, – മരണം: 1996 മേയ് 11, ).[1] ജുങ്കോ താബെയ്ക്കു ശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കിയ ജാപ്പനീസ് വനിത കൂടിയാണ് യാസുകോ നമ്പ. ഫെഡറൽ എക്സപ്രസ്സിലെ ഒരു ഉദ്യോഗസ്ഥയായിരുന്നു യാസുകോ എങ്കിലും, പർവ്വതാരോഹണത്തോടുള്ള അവരുടെ അഭിരുചി അവരെ ലോകമെങ്ങും എത്തിച്ചു. 1982 ജനുവരിയിലെ പുതുവത്സരദിനത്തിലാണ് ഏഴു കൊടുമുടികളിൽ ഒന്നായ കിളിമഞ്ജാരോ യാസുക കീഴടക്കിയത്. 1996 ൽ എവറസ്റ്റു കൊടുമുടിയിലെത്തിയ ശേഷം തിരിച്ചിറങ്ങവെ സംഭവിച്ച ദുരന്തത്തിൽ യാസുകോ മരണമടയുകയായിരുന്നു.

യാസുകോ നമ്പ
難波 康子
ജനനം
യാസുകോ നമ്പ

(1949-02-02)ഫെബ്രുവരി 2, 1949
മരണം1996 മേയ് 11
മരണ കാരണംഹൈപ്പോതെർമിയ
അന്ത്യ വിശ്രമംജപ്പാൻ
ദേശീയത ജപ്പാൻ
കലാലയംവസേദ സർവ്വകലാശാല, ജപ്പാൻ
അറിയപ്പെടുന്നത്ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിത (1996 വരെ)
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിത (1996 വരെ)
1996 ലെ എവറസ്റ്റ് ദുരന്തം
ജീവിതപങ്കാളി(കൾ)കെനിചി നമ്പ

ആദ്യകാലജീവിതം തിരുത്തുക

ജപ്പാനിലെ ടോക്കിയോവിലുള്ള ഒട്ടാ നഗരത്തിലാണ് 1949 ഫെബ്രുവരി രണ്ടിന് യാസുകോ ജനിച്ചത്.[2] ജപ്പാനിലെ വസേദ സർവ്വകലാശാലയിൽ നിന്നും യാസുക ബിരുദം കരസ്ഥമാക്കി. ഫെഡറൽ എക്സപ്രസ്സ് എന്ന കമ്പനിയിൽ ഉദ്യോഗസ്ഥയായി നിയമനം ലഭിച്ചു.

പര്യവേഷണങ്ങൾ തിരുത്തുക

എണ്ണം പർവ്വതം ഉയരം (അടി) വർഷം രാജ്യം
മൗണ്ട് മക്കിൻലേ 20,320 01-ജൂലൈ-1985 വടക്കേ അമേരിക്ക
കിളിമഞ്ജാരോ കൊടുമുടി 19,335 01-ജനുവരി-1982 ടാൻസാനിയ
വിൻസൺ മാസ്സിഫ് 16,066 29-ഡിസംബർ-1993 അന്റാർട്ടിക്ക
അകോൺകാഗ്വ 22,834 01-ജനുവരി-1982 ദക്ഷിണ അമേരിക്ക
മൗണ്ട് എൽബ്രസ് 18,510 01-ഓഗസ്റ്റ്-1992 യൂറോപ്പ്
പുൻചാക്ക് ജായ 16,024 12-നവംബർ-1994 ഇൻഡോനേഷ്യ

[3]

എവറസ്റ്റ് പര്യവേഷണം തിരുത്തുക

1996 മേയ് പത്താം തീയതി, യാസുകോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി. തന്റെ 47 ആമത്തെ വയസ്സിലാണ് യാസുകോ ഈ നേട്ടം കൈവരിച്ചത്. എവറസ്റ്റു കീഴടക്കിയശേഷം തിരിച്ചിറങ്ങവേയാണ് അപ്രതീക്ഷിതമായുണ്ടായ ഹിമപാതം പർവ്വതാരോഹകരുടെ പദ്ധതികളെ തകർത്തത്. നമ്പയും സംഘത്തിലെ മറ്റു മൂന്നുപേരും, എവറസ്റ്റിന്റെ സൗത്ത് കോൾ എന്ന സ്ഥലത്ത് അകപ്പെട്ടുപോവുകയായിരുന്നു.[4] കനത്ത ഹിമപാതം കാരണം അവരുടെ ക്യാംപ് എവിടെയാണെന്ന് കണ്ടെത്താൻ സംഘാംഗങ്ങൾക്കു സാധിച്ചില്ല. യാസുകോയുടെ കയ്യിലുള്ള ഓക്സിജന്റെ അളവ് വളരെ കുറവുമായിരുന്നു. എത്രയും പെട്ടെന്ന് ക്യാംപിലെത്താൻ അവർ ശ്രമിച്ചെങ്കിലും, കനത്ത കാറ്റ് അവർക്കു വിലങ്ങു തടിയായി.[5]

മരണം തിരുത്തുക

തിരികെ ക്യാംപ് ഫോറിലെത്തിയ മറ്റു സംഘാംഗങ്ങൾ കാണാതായവർക്കു വേണ്ടി പിറ്റേ ദിവസം തിരച്ചിൽ നടത്തി. തീരെ അവശയായ നിലയിലാണ് യാസുകോവിനെ സംഘാംഗങ്ങൾ കണ്ടെത്തിയത്. അവരുടെ കയ്യിലുള്ള ഓക്സിജൻ കൊണ്ട് യാസുകയേ തിരികെ ക്യാംപിലെത്തിക്കാനാവുമായിരുന്നില്ല. യാസുകോയെ അവിടെ തന്നെ ഉപേക്ഷിക്കാനല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 1996 മേയ് പതിനൊന്നാം തീയതി, പർവ്വതത്തിലനുഭവപ്പെട്ട മോശം കാലാവസ്ഥകൊണ്ടുണ്ടായ അസുഖത്താൽ യാസുകോ നമ്പ മരണമടഞ്ഞു.

അവലംബം തിരുത്തുക

  • ജോൺ, ക്രാകൗർ (1999). ഇൻ ടു ദ തിൻ എയർ. ആങ്കർ. ISBN 978-0385494786.
  • ലാംബർട്ട്, സർഹോൺ (2010). യാസുകോ നമ്പ. ബീറ്റാ സ്ക്രിപ്റ്റ്. ISBN 9786131373022.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യാസുകോ_നമ്പ&oldid=3674640" എന്ന താളിൽനിന്ന് ശേഖരിച്ചത്