മൻപ്രീത് സിങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യയിലെ ഒരു മികച്ച ഹോക്കി താരമാണ് മൻപ്രീത് സിങ്. 2014ലെ ഏറ്റവും മികച്ച ജൂനിയർ ഹോക്കി താരമായി ഏഷ്യൻ ഹോക്കി ഫെഡറേഷൻ കോൺഗ്രസ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.[1] 2013ലെ സുൽത്താൻ ജോഹർ കപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പ്രകടനമാണ് ജൂനിയർ ടീം ക്യാപ്റ്റനായ മൻപ്രീതിന് ജൂനിയർ പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. ഇന്ത്യൻ ഹോക്കി ടീമിൽ ഹാഫ് ബാക്ക് കളിക്കാരനാണ് മൻപ്രീത്.[2][3] 2012ലെ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ടീമിലും ഇദ്ദേഹം ഉണ്ടായിരുന്നു.

മൻപ്രീത് സിങ്
Personal information
Born (1992-06-26) 26 ജൂൺ 1992  (31 വയസ്സ്)
Jalandhar, Punjab, India
Height 166 cm (5 ft 5 in)
Playing position Halfback
National team
2011-present India
Infobox last updated on: 8 July 2016

അരങ്ങേറ്റം തിരുത്തുക

2011ൽ 19ആം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ മൻപ്രീത് പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ്. 1992 ജൂൺ 26നാണ് ജനനം.

അവലംബം തിരുത്തുക

  1. "Manpreet named Asia's Junior Player of the Year". The Hindu. Retrieved 13 July 2016.
  2. "Manpreet Singh". Hockey India. Archived from the original on 2016-08-08. Retrieved 13 July 2016.
  3. "Manpreet Singh Profile". Glasgow 2014. Archived from the original on 2016-08-20. Retrieved 13 July 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൻപ്രീത്_സിങ്&oldid=3960519" എന്ന താളിൽനിന്ന് ശേഖരിച്ചത്