മലയാളചലച്ചിത്രസംവിധായകനാണ് മോഹൻ. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല ഇടവേള തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന മോഹൻ തന്നെ നിർമ്മിച്ചതും ആണ് .

പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദെഹം തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. [1] മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.[2]

സ്വകാര്യ ജീവിതം തിരുത്തുക

തന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. ഈ ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്.[3]

ചലച്ചിത്രങ്ങൾ തിരുത്തുക

References തിരുത്തുക

  1. ""Script, books and more"". Archived from the original on 2011-06-29. Retrieved 2017-04-03.
  2. ""Do not blame the audience, says Sathyan Anthikkad"". Archived from the original on 2011-01-29. Retrieved 2017-04-03.
  3. "Manassiloru Mazhavillu". kairalitv. Retrieved 16 February 2014.

External links തിരുത്തുക

Further reading തിരുത്തുക

  • John Paul. Vasanthinte Sandesha Vahakar (in Malayalam).{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മോഹൻ_(സംവിധായകൻ)&oldid=3807501" എന്ന താളിൽനിന്ന് ശേഖരിച്ചത്